Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iraq

ഇ​റാ​ഖി​നെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യം; നോ​ക്കൗ​ട്ട് സാ​ധ്യ​ത നി​ല​നി​ർ​ത്തി സെ​ന​ഗ​ൽ

ടൊ​റ​ന്‍റോ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഐ ​പോ​രാ​ട്ട​ത്തി​ൽ‌ ഇ​റാ​ഖി​നെ​തി​രെ സെ​ന​ഗ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് സെ​ന​ഗ​ൽ വി​ജ​യി​ച്ച​ത്.

സെ​ന​ഗ​ലി​ന് വേ​ണ്ടി പാ​പെ ഗു​യേ​യെ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. ഹ​ബീ​ബ് ഡ​യോ​റ, ഇ​സ്മൈ​ല സാ​ർ, ലി​മാ​ൻ എ​ൻ​ഡി​യാ​യെ എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​ത​വും സ്കോ​ർ ചെ​യ്തു.

വി​ജ​യ​ത്തോ​ടെ സെ​ന​ഗ​ലി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. ഗ്രൂ​പ്പ് ഐ​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള സെ​ന​ഗ​ൽ നോ​ക്കൗ​ട്ട് സാ​ധ്യ​ത നി​ല​നി​ർ​ത്തി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ മ​ത്സ​ര​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ ശേ​ഷ​മെ സെ​ന​ഗ​ലി​ന്‍റെ സാ​ധ്യ​ത വ്യ​ക്ത​മാ​കു​ക​യു​ള്ളു. മി​ക​ച്ച എ​ട്ട് മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് നോ​ക്കൗ​ട്ടി​ലേ​യ്ക്ക് മു​ന്നേ​റാ​ൻ സാ​ധി​ക്കും.

International

ഇറാക്കിൽ യുഎസ് ആക്രമണം; ഇറാൻ അനുകൂല സംഘടനയിലെ 16 പേർ കൊല്ലപ്പെട്ടു

ബാ​​​ഗ്ദാ​​​ദ്: ​​​ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ ഇ​​​റാ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​യു​​​ധ​​​ഗ്രൂ​​​പ്പി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 16 പേ​​​രെ​​​ങ്കി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

പോ​​​പ്പു​​​ല​​​ർ മൊ​​​ബി​​​ലൈ​​​സേ​​​ഷ​​​ൻ ഫോ​​​ഴ്സ​​​സ് (പി​​​എം​​​എ​​​ഫ്) എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ മൊ​​​സൂ​​​ളി​​​ലെ ആ​​​സ്ഥാ​​​ന​​​ത്തി​​​നും സം​​​ഘ​​​ട​​​നാ ത​​​ല​​​വ​​​ൻ ഫാ​​​ലി​​​ഹ് അ​​​ൽ ഫ​​​യ്യാ​​​ദി​​​ന്‍റെ വ​​​സ​​​തി​​​ക്കും നേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഫ​​​യ്യാ​​​ദ് വ​​​സ​​​തി​​​യി​​​ൽ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഉ​​​ന്ന​​​ത ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​ർ യോ​​​ഗം ചേ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സം​​​ഘ​​​ടാ ആ​​​സ്ഥാ​​​ന​​​ത്ത് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ പ​​​ല​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നാ​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​ർ​​​ന്നേ​​​ക്കും.

ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഷി​​​യാ ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ മേ​​​ൽ​​​നോ​​​ട്ട സം​​​ഘ​​​ട​​​ന​​​യാ​​​ണ് പി​​​എം​​​എ​​​ഫ്. ഇ​​​റാ​​​ക്കി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ എം​​​ബ​​​സി​​​ക്കും സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കും നേ​​​ർ​​​ക്ക് ഷി​​​യാ സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

International

അമേരിക്കയുടെ സൈനിക വിമാനം ഇറാക്കിൽ തകർന്നുവീണു

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ സൈനിക റീഫ്യുവലിംഗ് വിമാനം ഇറാക്കിൽ തകർന്നുവീണതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഇറാക്കിലെ എയർ സ്‌പേസിൽ വച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് വെടിവയ്പിൽ തകർന്നതല്ലെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്.

പൈറ്റലിനേയും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. രണ്ട് കെസി-135 റീഫ്യുവലിംഗ് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നതെന്നും ഇതിൽ ഒന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ടെന്നും മറ്റൊന്ന് പടിഞ്ഞാറൻ ഇറാക്കിൽ തകർന്ന് വീണെന്നുമാണ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചത്.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ഏഴ് യുഎസ് സൈനികർ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

International

ഐഎസ് ഭീകരർ തകർത്ത സ്മാരകങ്ങൾ തിരിച്ചുവരുന്നു, പഴയ അതേ ശൈലിയിൽ

ബാഗ്ദാദ്: ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്ന മാ​ർ ബെ​ഹ്‌​നാം ആ​ശ്ര​മ​ത്തി​ലെ ചു​വ​ർശില്പങ്ങൾ വീണ്ടും ലോകശ്രദ്ധയിലേക്ക്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തകർത്ത ചരിത്രസ്മാരകങ്ങൾ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ അവസാനഘട്ടത്തിലേക്ക് എത്തി. ഭീകരതയ്ക്കു മാ​യ്ക്കാ​നാ​വാ​ത്ത വി​ശ്വാ​സ​ത്തി​ന്‍റെയും ക​ല​യു​ടെ​യും ദൈവമുദ്രകൾ ഇ​റാക്കിന്‍റെ മ​ണ്ണി​ൽ വീണ്ടും തെ​ളി​യു​മ്പോൾ അത് അഗോള ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിന്‍റെ പ്രതീകംകൂടിയാകുന്നു.

ശ്രമകരമായ ദൗത്യം

ആഗോളഭീ​ക​ര​സം​ഘം ത​ച്ചു​ത​ക​ർ​ത്ത ഇ​റാ​ക്കിലെ വി​ഖ്യാ​ത​മാ​യ മാ​ർ ബഹനാൻ - സാ​റ ആ​ശ്ര​മ​ത്തി​ലെ 13-ാം നൂ​റ്റാ​ണ്ടി​ൽ തീർത്ത ചു​വ​ർ​ശില്പങ്ങൾ (റിലീഫ്) പു​ന​രു​ദ്ധാ​ര​ണ​ത്തി​ലൂ​ടെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കു തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഒരു സംഘം കലാകാരന്മാർ. ഉത്തര ഇറാക്കിലെ ഖിദിർ ഇല്യാസ് ഗ്രാമത്തിലാണ് ഈ ആശ്രമം. ഈ സുറിയാനി കത്തോലിക്ക ആശ്രമത്തിലാണ് വി. ബഹനാന്‍റെ ശവകുടീരം. അതിനും ഐഎസ് ഭീകരർ കേടുവരുത്തിയിരുന്നു. ആശ്രമാധികൃതരും ഫ്രഞ്ച് സംഘടനയായ മെസൊപൊട്ടാമിയയുമായി സഹകരിച്ചാണു ചരിത്രവും വിശ്വാസവും ഇഴചേർന്ന കലാസൃഷ്ടികളുടെ പു​ന​രു​ദ്ധാരണം സാധ്യമാക്കുന്നത്.

80 ശതമാനം തകർത്തു

പ​ത്തു വ​ർ​ഷം മു​മ്പ് ഐ​സ് ഭീ​ക​ര​ർ ഇ​റാ​ക്കിന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ൾ കീ​ഴ​ട​ക്കി​യ​പ്പോ​ൾ, അ​വ​രുടെ ആ​ദ്യം ല​ക്ഷ്യങ്ങൾ മേഖലയിലെ പു​രാ​ത​ന സാം​സ്കാ​രി​ക പൈതൃകങ്ങളായിരുന്നു. ആ​ശ്ര​മ​ത്തി​ലെ പ്ലാ​സ്റ്റ​ർ ചു​വ​ർ​ചി​ത്ര​ങ്ങ​ൾ 80 ശ​ത​മാ​ന​ത്തോ​ളം അ​വ​ർ ത​ക​ർ​ത്തു. വി​. ബഹനാന്‍റെയും സ​ഹോ​ദ​രി സാ​റ​യു​ടെ​യും ര​ക്ത​സാ​ക്ഷി​ത്വ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ​ശി​ല്പ​ങ്ങൾ ലോ​ക​ത്തി​ലെത​ന്നെ അ​പൂ​ർ​വ നി​ർ​മി​തി​ക​ളായാ​ണു കരുതപ്പെടുന്നത്. ദൈ​വി​ക​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ​പു​ന​രു​ദ്ധാ​ര​ണം സാ​ധ്യ​മാ​യ​തെന്നു ആ​ശ്ര​മ​ശ്രേഷ്ഠൻ, കോർ​ബി​ഷ​പ്പ് മ​സെ​ൻ മ​റ്റോ​ക്ക പ​റ​യു​ന്നു.

അമൂല്യ സൃഷ്ടികൾ

നാലു മീ​റ്റ​ർ നീ​ള​മു​ള്ള വി. ബഹനാന്‍റെ ചി​ത്ര​വും രണ്ടു മീ​റ്റ​ർ ഉ​യ​ര​മു​ള്ള വി​ശു​ദ്ധ സാ​റ​യു​ടെ ചി​ത്ര​വും കേ​വ​ലം ക​ലാ​സൃഷ്ടികളല്ല. അതിലെ ഓ​രോ നി​റ​ത്തി​നും ഓ​രോ അ​ർഥ​മു​ണ്ട്. റോയൽ ബ്ലൂ​ സ്വ​ർഗ​ത്തെ​ സൂ​ചി​പ്പി​ക്കുന്നു. ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ പ്ര​തീ​കമായി ചുവപ്പ് ഉപയോഗിച്ചിരിക്കുന്നു. പ​ച്ച നി​ത്യ​ജീ​വ​നി​ലേ​ക്കു​ള്ള പ്ര​യാ​ണം സൂചിപ്പിക്കുന്നു. കു​തി​ര​പ്പു​റ​ത്തി​രി​ക്കു​ന്ന വി​. ബഹനാൻ തി​ന്മ​യെ തോ​ൽ​പ്പി​ക്കു​ന്ന​തും മാ​ലാ​ഖ​മാ​ർ അ​ദ്ദേ​ഹ​ത്തെ സ്വ​ർ​ഗ​ത്തി​ലേ​ക്കു സ്വീ​ക​രി​ക്കു​ന്ന​തും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​രൂ​പ​ങ്ങ​ൾ അ​തി​മ​നോ​ഹ​ര​മാ​ണ്. അ​റ​ബി​ക്, സുറിയാനി ലി​പി​ക​ൾ ​ചി​ത്ര​ത്തിനുചുറ്റും കൊ​ത്തിയിരിക്കുന്നു. 

Latest News

Corehub Up