x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് കു​ടി​യ​ന്മാ​രും പ്ര​ശ്ന​ക്കാ​രും വേ​ണ്ട; പൊ​ലി​സി​ന് ഐ​ജി​യു​ടെ 'അ​ന്ത്യ​ശാ​സ​നം'

വെബ് ഡെസ്ക്
Published: November 22, 2026 10:53 AM IST | Updated: November 22, 2026 10:53 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യി​ൽ നി​ന്ന് മ​ദ്യ​പാ​നി​ക​ളും പ്ര​ശ്ന​ക്കാ​രു​മാ​യ പൊ​ലീ​സു​കാ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വു​മാ​യ ദ​ക്ഷി​ണ മേ​ഖ​ല ഐ​ജി പി.​പ്ര​കാ​ശ്. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​ർ​ക്കും യൂ​ണി​റ്റ് മേ​ധാ​വി​മാ​ർ​ക്കു​മാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം നി​ല​യ്ക്ക​ലി​ലു​ണ്ടാ​യ പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൻ്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ്യ​പ്പ​ഭ​ക്ത​രു​മാ​യി വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ പ്ര​ശാ​ന്തി​നെ എ​എ​സ്ഐ ജി​ജോ മ​ർ​ദി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ജോ​യെ ദ​ക്ഷി​ണ മേ​ഖ​ലാ ഐ​ജി പി. ​പ്ര​കാ​ശ് സ​സ്പെ​ൻ​ഡും ചെ​യ്തി​രു​ന്നു. സം​ഭ​വം പൊ​ലി​സ് സേ​ന​യ്ക്കാ​കെ ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ഇ​തി​ൻ്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് മ​ദ്യ​പാ​നി​ക​ളോ പ്ര​ശ്ന​ക്കാ​രോ ആ​യ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്ക​രു​തെ​ന്ന് ദ​ക്ഷി​ണ മേ​ഖ​ലാ ഐ​ജി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്നും ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​ർ​ക്കും യൂ​ണി​റ്റ് മേ​ധാ​വി​മാ​ർ​ക്കും ക​മാ​ൻ​ണ്ട​ൻ്റു​മാ​ർ​ക്കും അ​യ​ച്ച ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

അ​ച്ച​ട​ക്ക​മു​ള്ള​വ​രും മ​ദ്യ​പി​ക്കാ​ത്ത​വ​രും പ്ര​ശ്ന​ക്കാ​രു​മ​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്ര​മേ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കാ​വൂ. മാ​ത്ര​മ​ല്ല എ​എ​സ്ഐ ജി​ജോ​യു​ടെ പെ​രു​മാ​റ്റം ഗൗ​ര​വ​ത്തി​ലു​ള്ള​താ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്. ശ​ബ​രി​മ​ല​യി​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

Tags : Sabarimala Duty Intstruction Police officers IG Liquor

Recent News

Corehub Up