Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Duty

മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്ക് എ​ത്തി​യെ​ന്നാ​രോ​പ​ണം; പോ​ലീ​സു​കാ​രെ ത​ട​ഞ്ഞു​വ​ച്ച് ഡി​വൈ​എ​ഫ്ഐ

തൊ​ടു​പു​ഴ: മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്ക് എ​ത്തി​യെ​ന്നാ​രോ​പി​ച്ച് തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ എ​സ് ഐ​യെ​യും ഡ്രൈ​വ​റെ​യും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു​വ​ച്ചു. ലോ​ക​ക​പ്പ് ഫൈ​ന​ൽ ബി​ഗ് സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ദ്യ​പി​ച്ച് വ​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് മ​ദ്യ​ക്കു​പ്പി പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി എ​സ്പി അ​ന്വേ​ഷ​ണം തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ, ലോ​ക​ക​പ്പ് ഫു​ട് ബോ​ൾ ഫൈ​ന​ലി​ന് ശേ​ഷം ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ളു​ണ്ടാ​യ​ത്. മ​ങ്ങാ​ട്ടു​ക​ല​വ​യി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ ക​രി​മ​ണ്ണൂ​ർ എ​സ്ഐ ആ​യ റോ​യ് സു​കു​മാ​ര​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നും മ​ദ്യ​പി​ച്ചാ​ണെ​ത്തി​യ​തെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ബ​ഹ​ളം വ​ച്ചു.

ഇ​തി​നി​ടെ, തൊ​ടു​പു​ഴ എ​സ്എ​ച്ച്ഒ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​യും, ചീ​ട്ടു​കെ​ട്ടും ക​ണ്ടെ​ടു​ത്തു. ഇ​രു​വ​രെ​യും വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ബ്രീ​ത്ത് അ​ന​ലൈ​സ​റി​ലോ, ര​ക്ത​പ​രി​ശോ​ധ​ന​യി​ലോ മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ര​ക്ത സാം​പി​ൾ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ടെ പോ​ലീ​സെ​തി​രെ ഉ​ണ്ടാ​യ ആ​രോ​പ​ണം ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ഇ​ടു​ക്കി എ​സ്പി പ്ര​തി​ക​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി, തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എ​ന്നി​വ​രോ​ട് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഫൈ​ന​ലി​ന് ശേ​ഷ​മു​ള​ള ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ലു​ള​ള വൈ​രാ​ഗ്യ​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നും റോ​യ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ചീ​ട്ടു​കെ​ട്ടു​ക​ൾ നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും മ​ദ്യ​ക്കു​പ്പി എ​ങ്ങി​നെ വാ​ഹ​ന​ത്തി​ൽ എ​ങ്ങി​നെ​യെ​ത്തി​യെ​ന്ന​റി​യി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സു​കാ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Kerala

മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി ചെ​യ്ത​വ​രെ 5,000 രൂ​പ പി​ഴ​യ​ട​ച്ചാ​ൽ തി​രി​ച്ചെടു​ക്കും

ചാ​​​ത്ത​​​ന്നൂ​​​ർ: മ​​​ദ്യ​​​പി​​​ച്ച് ഡ്യൂ​​​ട്ടി ചെ​​​യ്ത​​​തി​​നു ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട​​​വ​​​രെ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി. ന​​​ട​​​പ​​​ടി നേ​​​രി​​​ട്ടി​​​ട്ടു​​​ള്ള എ​​​ല്ലാ വി​​​ഭാ​​​ഗം ബ​​​ദ​​​ലി ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ​​നി​​​ന്ന് 5,000 രൂ​​​പ വീ​​​തം പി​​​ഴ ഈ​​​ടാ​​​ക്കി തി​​​രി​​​കെ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കും.

പി​​​ഴ അ​​​ട​​​യ്ക്കു​​​ന്ന മു​​​റ​​​യ്ക്ക് ഇ​​​വ​​​ർ​​​ക്കു ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാം. ഡ്രൈ​​​വ​​​ർ ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന കെഎ​​​സ്ആ​​​ർടി ​​​സിക്കു ​​​നി​​​ല​​​വി​​​ലു​​​ള്ള ബ​​​ദ​​​ലി ഡ്രൈ​​​വ​​​ർ​​​മാ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​കെ താ​​​ളം തെ​​​റ്റും. സ​​​ർ​​​വീ​​​സു​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്താ​​​നും വ​​​രു​​​മാ​​​നവ​​​ർ​​​ധ​​​ന​​​യ്ക്കു ബ​​​ദ​​​ലി ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ത്യാ​​​വ​​​ശ്യ ഘ​​​ട​​​ക​​​മാ​​​ണ്.

വി​​​ജി​​​ല​​​ൻ​​​സ് വി​​​ഭാ​​​ഗം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​ണ് പി​​​ഴ അ​​​ട​​​യ്ക്കു​​​ന്ന​​​വ​​​രെ ജോ​​​ലി​​​യി​​​ൽ തി​​​രി​​​കെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ​​നി​​​ന്ന് ഇ​​​തു​​​വ​​​രെ 650ഓ​​​ളം ഡ്രൈ​​​വ​​​ർ​​​മാ​​​രെ​​​യാ​​​ണു പു​​​റ​​​ത്താ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

Kerala

ശ​ബ​രി​മ​ല​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​ൻ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ കെ.​കെ. ജ​യ​നാ​ണ് മ​രി​ച്ച​ത്.

സ​ന്നി​ധാ​നം വ​ട​ക്കേ ന​ട​യു​ടെ ഭാ​ഗ​ത്ത് ജോ​ലി നോ​ക്കി വ​ന്നി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് സ​ന്നി​ധാ​നം ആ​ശു​പ​ത്രി​യി​ൽ ആ​ദ്യം എ​ത്തി​ച്ചു. ഇ​വി​ടെ നി​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം പ​മ്പ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, രാ​ത്രി ഒ​ന്നോ​ടെ മ​രി​ച്ചു. കോ​ത​മം​ഗ​ലം കു​ട്ട​മ്പു​ഴ സ്വ​ദേ​ശി​യാ​ണ് ജ​യ​ൻ.

International

ഇന്ത്യൻ അരി യുഎസിൽ കൊണ്ടുവന്നു തള്ളരുതെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ: ഇ​​​ന്ത്യ​​​ൻ അ​​​രി യു​​​എ​​​സി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നു ത​​​ള്ള​​​രു​​​തെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. തീ​​രു​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ശ്ന​​​ത്തെ നേ​​​രി​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ആ​​​ശ്വാ​​​സ പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ വൈ​​​റ്റ് ഹൗ​​​സി​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത ച​​​ട​​​ങ്ങി​​​ലാ​​​യി​​​രു​​​ന്നു പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ.

യു​​​എ​​​സി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 1200 കോ​​ടി ഡോ​​​ള​​​റി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​കസ​​​ഹാ​​​യ​​​മാ​​​ണ് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ തു​​​ക യു​​​എ​​​സി​​​ന്‍റെ വ്യാ​​​പാ​​​ര പ​​​ങ്കാ​​​ളി​​​ക​​​ളി​​​ൽ​​നി​​​ന്നും ശേ​​​ഖ​​​രി​​​ച്ച തീ​​രു​​വ വ​​​രു​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ണ്ടെ​​​ത്തും.

വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​രു​​​ടെമേ​​​ൽ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ട്രം​​​പി​​​ന്‍റെ വാ​​​ദം.

ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​ര, പ്ര​​​തി​​​രോ​​​ധ ,സ​​​ഹ​​​ക​​​ര​​​ണം ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​ദി​​​മി​​​ർ പു​​​ടി​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ട്രം​​​പി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ.

അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ത്യ-​​​യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര ച​​​ർ​​​ച്ച​​​ക​​​ൾ ഈ ​​​മാ​​​സം തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

Kerala

സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ബി​എ​ല്‍​ഒ നി​യ​മ​നം; പൊ​തു പ​രീ​ക്ഷ​ക​ള്‍ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഹൈ​സ്‌​ക്കൂ​ള്‍ , ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ബി.​എ​ല്‍ ഒ​മാ​രാ​യി നി​യ​മി​ച്ച​തോ​ടെ പൊ​തു പ​രീ​ക്ഷ​ക​ള്‍ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ല​സ് ടു , ​പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ള്‍ എ​ഴു​തേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ഈ ​ന​ട​പ​ടി​യി​ല്‍​പ്പെ​ട്ട് ധ​ര്‍​മ​സ​ങ്ക​ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

പൊ​തു പ​രീ​ക്ഷ​യ്ക്ക് ത​യാ​റാ​കാ​നും അ​ധ്യാ​യ​ങ്ങ​ള്‍ തീ​ര്‍​ക്കു​ന്ന​തി​നു​മാ​യി ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മേ അ​ധ്യാ​യ​ന ദി​ന​ങ്ങ​ളാ​യി ഇ​നി മു​ന്നി​ലു​ള്ളു. അ​ധ്യാ​പ​ക​ര്‍ ന​വം​ബ​ര്‍ മു​ത​ല്‍ ജ​നു​വ​രി വ​രെ വ​രെ പ്ര​ത്യേ​ക ക്ലാ​സു​ക​ളും മ​റ്റും എ​ടു​ത്താ​ണ് ലാ​ബും പാ​ഠ​ഭാ​ഗ​ങ്ങ​ളും തീ​ര്‍​ക്കു​ന്ന​ത്. പ​ല സ്‌​കൂ​ളി​ലും അ​ധ്യാ​പ​ക​ര്‍ ബി​എ​ല്‍​ഒ മാ​രാ​യി പോ​യ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം അ​വ​താ​ള​ത്തി​ലാ​യി.

പ​ല സ്‌​കൂ​ളു​ക​ളി​ലും ഓ​രോ വി​ഷ​യ​ത്തി​ലും ഇ​നി​യും പാ​ഠ്യ​ഭാ​ഗ​ങ്ങ​ളും ലാ​ബു​ക​ളും തീ​രാ​നു​ണ്ട്. ആ​രോ​ടാ​ണ് പ​രാ​തി പ​റ​യേ​ണ്ട​തെ​ന്ന വി​ഷ​മ​ത്തി​ലാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളും. പാ​ഠ്യ​ഭാ​ഗ​ങ്ങ​ള്‍ തീ​ര്‍​ക്കാ​നാ​യി ഗ​സ്റ്റ് നി​യ​മ​നം ന​ട​ത്താ​ന്‍ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ പ​യു​ന്നു​ണ്ട്. പ​ക്ഷേ അ​വ​ധി മൂ​ന്നു മാ​സം കാ​ലാ​വ​ധി​യി​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മെ ഗ​സ്റ്റ് നി​യ​മ​നം പാ​ടു​ള്ളൂ​വെ​ന്നാ​ണ് നി​യ​മം .

ഇ​ത് പി​ന്നീ​ട് ഓ​ഡി​റ്റ് ഒ​ബ്ജ​ക്ഷ​ന്‍ ആ​കാം എ​ന്ന​ത് പ്ര​ഥ​മ അ​ധ്യാ​പ​ക​രെ വ​ല​യ്ക്കു​ന്നു. തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ഡി​റ്റ് പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ നി​ന്ന് ത​ല​യൂ​രാ​മെ​ങ്കി​ലും , അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തി​ന്‍റെ അ​വ​സാ​ന സ​മ​യ​ത്ത് മി​ക്ക വി​ഷ​യ​ങ്ങ​ളി​ലും ഗ​സ്റ്റി​നെ കി​ട്ടാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്.

മി​ക്ക​വ​രും സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​യ​ന വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍ ത​ന്നെ നി​യ​മ​നം നേ​ടി​യി​രി​ക്കും. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​രു സ്‌​ക്കൂ​ളി​ല്‍ ശ്വാ​സം മു​ട്ട​ല്‍ കാ​ര​ണം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ടീ​ച്ച​ര്‍ ലാ​ബ് തീ​ര്‍​ക്കാ​നു​ള്ള വെ​പ്രാ​ള​ത്തി​ല്‍ രോ​ഗം മാ​റു​ന്ന​തി​ന് മു​മ്പ് സ്‌​കൂ​ളി​ല്‍ വ​ന്നു. ലാ​ബി​ല്‍ ക്ലാ​സ് എ​ടു​ത്തു കൊ​ണ്ടി​രു​ന്ന ടീ​ച്ച​റി​നോ​ട് ബി.​എ​ല്‍ ഒ ​ഡ്യൂ​ട്ടി വ​ന്ന​ത് വി​ളി​ച്ച​റി​യി​ച്ച​തോ​ടെ ടെ​ന്‍​ഷ​നാ​കു​ക​യും ശ്വാ​സം മു​ട്ട​ല്‍ കൂ​ടി അ​വ​ര്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ളി​ല്‍ നി​ന്ന് ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കേ​ണ്ടി വ​ന്നു . ബി​എ​ല്‍​ഒ ഡ്യൂ​ട്ടി​ക്കാ​യി കൂ​ടു​ത​ല്‍ അ​ധ്യാ​പ​ക​രും സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​തു പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി​യെ​ക്ക​രു​തി , അ​വ​രു​ടെ മാ​ര്‍​ക്കി​നെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ ഹൈ​സ്‌​ക്കൂ​ള്‍ , ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രെ ബി.​എ​ല്‍ ഒ ​നി​യ​മ​ന​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു

Latest News

Corehub Up