x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ് ലൈ​ൻ​മാ​ൻ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 12, 2026 10:18 AM IST | Updated: July 12, 2026 10:20 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ് ലൈ​ൻ​മാ​ന് ദാ​രു​ണാ​ന്ത്യം. പ​ന്മ​ന ചോ​ല​ത്ത​റ​യി​ൽ പീ​ടി​ക​യി​ൽ അ​ൽ​ത്താ​ഫ് (48) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പു​ത്തൂ​ർ ആ​റ്റു​വാ​ശേ​യി​ലെ ഒ​രു വീ​ട്ടി​ൽ വൈ​ദ്യു​ത ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് അ​ൽ​താ​ഫ് എ​ത്തി​യ​ത്. സ​മീ​പ​ത്തെ പോ​സ്റ്റി​ൽ ക​യ​റി സ​ർ​വീ​സ് വ​യ​ർ പു​ന​സ്ഥാ​പി​ക്കു​മ്പോ​ൾ ആ​ണ് ഷോ​ക്കേ​റ്റ​ത്.

പു​ത്തൂ​ർ പോ​ലീ​സും കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്ന് ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു ടീ​മും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

പു​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഭാ​ര്യ: ഷീ​ജ, മ​ക​ൻ: മു​ഹ​മ്മ​ദ് അ​ൻ​സി​ൽ മ​ക​ൾ: ന​സ്റി​യ.

Tags : kseb lineman dies electricshock duty

Recent News

Corehub Up