Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drone Attack

റഷ്യയിൽ കനത്ത ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ

മോ​​​​​സ്‌​​​​​കോ: റ​​​​​ഷ്യ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ മോ​​​​​സ്‌​​​​​കോ ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി വ​​​​​ൻ ​ഡ്രോ​​​​​ണാ​​​​​ക്ര​​​​​മ​​​​​ണ​​​​​വു​​​​​മാ​​​​​യി റ​​​​​ഷ്യ. യു​​​​​ദ്ധം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തി​​​​​നു ശേ​​​​​ഷം റ​​​​​ഷ്യ​​​​​ൻ മ​​​​​ണ്ണി​​​​​ൽ യു​​​​​ക്രെ​​​​​യ്ൻ ന​​​​​ട​​​​​ത്തു​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഡ്രോ​​​​​ണാ​​​​​ക്ര​​​​​മ​​​​​ണ​​​​​മാ​​​​​ണി​​​​​ത്.

ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു​​​​പി​​​​​ന്നാ​​​​​ലെ മോ​​​​​സ്‌​​​​​കോ​​​​​യി​​​​​ലെ മൂ​​​​​ന്നു പ്ര​​​​​ധാ​​​​​ന വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള വി​​​​​മാ​​​​​ന​​​​​സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ താ​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി നി​​​​​ർ​​​​​ത്തി​​​​വ​​​​യ്​​​​​ക്കേ​​​​​ണ്ടി വ​​​​​ന്നു. മോ​​​​​സ്‌​​​​​കോ​​​​​യ്ക്കുപു​​​​​റ​​​​​മേ അ​​​​​തി​​​​​ർ​​​​​ത്തി​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളാ​​​​​യ ബ്ര​​​​​യാ​​​​​ൻ​​​​​സ്‌​​​​​ക്, ക​​​​​ലു​​​​​ഗ, കു​​​​​ർ​​​​​സ്‌​​​​​ക്, ടൂ​​​​​ള എ​​​​​ന്നീ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും യു​​​​​ക്രെ​​​​​യ്ൻ ഡ്രോ​​​​​ണാ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി.

റ​​​​​ഷ്യ​​​​​യു​​​​​ടെ ഉ​​​​​ള്ളി​​​​​ലേ​​​​​ക്കു യു​​​​​ദ്ധം വ്യാ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലാ​​​​​ണു യു​​​​​ക്രെ​​​​​യ്ൻ ആ​​​​​ക്ര​​​​​മ​​​​​ണം ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.അ​​​​​തി​​​​​ർ​​​​​ത്തി ക​​​​​ട​​​​​ന്നു​​​​​ള്ള യു​​​​​ക്രെ​​​​​യ്‌​​​​​ന്‍റെ സൈ​​​​​നി​​​​​ക​​​​​മു​​​​​ന്നേ​​​​​റ്റം റ​​​​​ഷ്യ​​​​​ക്ക് വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യാ​​​​​ണു സൃ​​​​​ഷ്ടി​​​​​ക്കു​​​​​ന്ന​​​​​ത്.

ഡ്രോ​​​​​ണു​​​​​ക​​​​​ൾ വെ​​​​​ടി​​​​​വ​​​​​ച്ചി​​​​​ട്ടെ​​​​​ന്ന് റ​​​​​ഷ്യ

യു​​​​​ക്രെ​​​​​യ്ൻ അ​​​​​യ​​​​​ച്ച മു​​​​​പ്പ​​​​​തോ​​​​​ളം ഡ്രോ​​​​​ണു​​​​​ക​​​​​ൾ വെ​​​​​ടി​​​​​വ​​​​​ച്ചി​​​​​ട്ടെ​​​​​ന്ന് റ​​​​​ഷ്യ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന അവകാശപ്പെട്ടു. ആ​​​​​ക്ര​​​​​മ​​​​​ണം ശ​​​​​ക്ത​​​​​മാ​​​​​യ​​​​​തോ​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ റ​​​​​ഷ്യ ജാ​​​​​ഗ്ര​​​​​താ​​​​​നി​​​​​ർ​​​​​ദേ​​​​​ശം പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

നേ​​​​​ര​​​​​ത്തെ, യു​​​​​ക്രെ​​​​​യ്‌​​​​ന്‍റെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​ട​​​​​ർ​​​​​ന്ന് ത​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​ധാ​​​​​ന വ്യോ​​​​​മ​​​​​പ്ര​​​​​തി​​​​​രോ​​​​​ധ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ റ​​​​​ഷ്യ മോ​​​​​സ്‌​​​​​കോ​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നു യു​​​​​ക്രെ​​​​​യ്ൻ പ്ര​​​​​സി​​​​​ഡ​​​​ന്‍റ് വോ​​​​ളോ​​​​ഡി​​​​​മി​​​​​ർ സെ​​​​​ല​​​​​ൻ​​​​​സ്‌​​​​​കി അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

 

National

യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു

മോ​​​സ്കോ: ​​​ലു​​​ഗാ​​​ൻ​​​സ് പ്ര​​​ദേ​​​ശ​​​ത്തെ ഡോ​​​ർ​​​മി​​​റ്റ​​​റി​​​യി​​​ൽ യു​​​ക്രെ​​​യ്ൻ ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​താ​​യും 35 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റതായും റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് കോ​​​ള​​​ജ് ഡോ​​​ർ​​​മി​​​റ്റ​​​റി​​​യി​​​ൽ 14നും 18​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള 86 പേ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു. കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്ന്‍റെ ഭാ​​​ഗ​​​മാ​​​യ ലു​​​ഗാ​​​ൻ​​​സ് പ്ര​​​ദേ​​​ശം റ​​​ഷ്യ​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണ്.

International

യുഎഇയിലെ ബറാക ആണവനിലയത്തിനു നേർക്ക് ഡ്രോൺ ആക്രമണമുണ്ടായത് ഇറാക്കിൽനിന്ന്

ദു​​ബാ​​യ്: യു​​എ​​ഇ​​യി​​ലെ ബ​​റാ​​ക ആ​​ണ​​വ​​നി​​ല​​യ​​ത്തി​​ലേ​​ക്ക് ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത് ഇ​​റാ​​ക്കി​​ൽ​​നി​​ന്ന്. യു​​എ​​ഇ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​മാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

ഇ​​റാ​​ൻ​​പ​​ക്ഷ ഷി​​യാ സാ​​യു​​ധ സം​​ഘ​​ങ്ങ​​ളാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​താ​​ണു സൂ​​ച​​ന. അ​​തേ​​സ​​മ​​യം, ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഇ​​തു​​വ​​രെ ആ​​രും ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല.

പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധം ആ​​രം​​ഭി​​ച്ച​​ശേ​​ഷം ഷി​​യാ സാ​​യു​​ധ സം​​ഘ​​ങ്ങ​​ൾ ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു തു​​ട​​ർ​​ച്ച​​യാ​​യി ഡ്രോ​​ൺ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യി​​രു​​ന്നു.

ആ​​ക്ര​​മ​​ണ​​ത്തി​​ൽ ബ​​റാ​​ക ആ​​ണ​​വ​​നി​​ല​​യ​​ത്തി​​നു കേ​​ടു​​പാ​​ടു​​ണ്ടാ​​യി​​ല്ല. ആ​​ള​​പാ​​യ​​വും സം​​ഭ​​വി​​ച്ചി​​ല്ല.

International

യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​യി​ൽ നാ​ല് മ​ര​ണം; കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇ​ന്ത്യ​ക്കാ​ര​നും

മോ​സ്കോ: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ മേ​ഖ​ല​യി​ൽ യു​ക്രെ​യ്ൻ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​യു​ൾ​പ്പെ​ടെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട വി​വ​രം റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ്ഥി​രീ​ക​രി​ച്ചു.

എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചെ​ന്നും ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ന്നും എം​ബ​സി അ​റി​യി​ച്ചു. മ​രി​ച്ച​യാ​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ജീ​വ​ഹാ​നി​യു​ണ്ടാ​യ​തി​ൽ എം​ബ​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു. പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി ക​മ്പ​നി മാ​നേ​ജ്‌​മെ​ന്‍റു​മാ​യും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​മാ​യും ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് - എം​ബ​സി എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ മോ​സ്‌​കോ മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​മാ​ണി​ത്. ഖിം​കി​യി​ൽ ഒ​രു സ്ത്രീ​യും പോ​ഗോ​റെ​ൽ​ക്കി ഗ്രാ​മ​ത്തി​ൽ മൂ​ന്നു​പേ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഖിം​കി​യി​ൽ ഡ്രോ​ൺ ഒ​രു വീ​ടി​നു​മു​ക​ളി​ലേ​ക്ക് ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ത​ക​ർ​ന്ന അ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണു വി​വ​രം.

ആ​ക്ര​മ​ണ​ത്തി​ൽ മോ​സ്‌​കോ​യി​ലെ ഒ​രു പ്ര​മു​ഖ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, 556 യു​ക്രെ​യ്‌​ൻ ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ട​താ​യി റ​ഷ്യ​ൻ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. മോ​സ്‌​കോ​യി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യ ഷെ​റെ​മെ​റ്റീ​വോ എ​യ​ർ​പോ​ർ​ട്ട് പ​രി​സ​ര​ത്തു​നി​ന്നു ഡ്രോ​ണി​ന്‍റെ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ​നി​ല​യി​ൽ തു​ട​രു​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്‌​കി പ്ര​ഖ്യാ​പി​ച്ചു. റ​ഷ്യ​യു​ടെ ഉ​ള്ളി​ലേ​ക്കു ക​യ​റി അ​വ​രു​ടെ എ​ണ്ണ​സം​ഭ​ര​ണ​ശാ​ല​ക​ളെ​യും ക​പ്പ​ലു​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ​യം, യു​ക്രെ​യ്‌​നി​ലെ നി​പ്രോ​പെ​ട്രോ​വ​സ്‌​ക് മേ​ഖ​ല​യി​ലെ നാ​ലു ജി​ല്ല​ക​ളി​ലാ​യി റ​ഷ്യ മു​പ്പ​തി​ല​ധി​കം ഡ്രോ​ൺ, ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി. ഈ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ എ​ട്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ റ​ഷ്യ 287 ഡ്രോ​ണു​ക​ൾ തൊ​ടു​ത്ത​താ​യും ഇ​തി​ൽ 279 എ​ണ്ണം ത​ങ്ങ​ൾ ത​ക​ർ​ത്ത​താ​യും യു​ക്രെ​യ്ൻ വ്യോ​മ​സേ​ന അ​റി​യി​ച്ചു.

International

അ​ബു​ദാ​ബി​യി​ലെ ആ​ണ​വ​നി​ല​യ​ത്തി​ന് സ​മീ​പം ഡ്രോ​ൺ ആ​ക്ര​മ​ണം

അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ ആ​ണ​വ​നി​ല​യ​ത്തി​ന് സ​മീ​പം ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. അ​ബു​ദാ​ബി​യി​ലെ അ​ൽ ദ​ഫ്ര മേ​ഖ​ല​യി​ലു​ള്ള ബ​റാ​ക ആ​ണ​വ​നി​ല​യ​ത്തി​ന് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്‌​ച ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു ബ​റാ​ക്ക ആ​ണ​വ​നി​ല​യ​ത്തി​ന്‍റെ പ്ര​ധാ​ന സു​ര​ക്ഷാ​വ​ല​യ​ത്തി​ന് സ​മീ​പം ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ സു​ര​ക്ഷാ​വ​ല​യ​ത്തി​ന് പു​റ​ത്തു​ള്ള വൈ​ദ്യു​ത ജ​ന​റേ​റ്റ​റി​ന് തീ​പി​ടി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് അ​ബു​ദാ​ബി സു​ര​ക്ഷാ​സേ​ന​യും അ​ഗ്നി​ശ​മ​ന​വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ണ​വ​നി​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ആ​ക്ര​മ​ണം ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് യു​എ​ഇ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ് ബാ​റാ​ക ആ​ണ​വ​നി​ല​യ​ത്തി​ന് സ​മീ​പം ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്.

NRI

കു​വൈ​റ്റി​ന് നേ​രെ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം; നി​ർ​വീ​ര്യ​മാ​ക്കി സൈ​ന്യം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വ്യോ​മാ​തി​ർ​ത്തി​യി​ൽ ക​ട​ന്നു​ക​യ​റാ​ൻ ശ്ര​മി​ച്ച ശ​ത്രു ഡ്രോ​ണു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കി​യ​താ​യി സൈ​ന്യം.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ രാ​ജ്യ​ത്തി​ന്‍റെ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ചെ​ത്തി​യ ഡ്രോ​ണു​ക​ളെ സൈ​ന്യം ത​ക​ർ​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഡ്രോ​ണു​ക​ളു​ടെ ഉ​റ​വി​ട​മോ മ​റ്റു വി​വ​ര​ങ്ങ​ളോ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

NRI

കു​വൈ​റ്റി​ൽ എ​ണ്ണ ടാ​ങ്ക​റി​നു നേ​രെ ദു​ബാ​യി തു​റ​മു​ഖ​ത്ത് ആ​ക്ര​മ​ണം; ആ​ള​പാ​യ​മി​ല്ല

കു​വൈ​റ്റ് സി​റ്റി: ദു​ബാ​യി തു​റ​മു​ഖ​ത്തി​ൽ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന കു​വൈ​റ്റി​ലെ കൂ​റ്റ​ൻ ക്രൂ​ഡ് ഓ​യി​ൽ ടാ​ങ്ക​ർ "അ​ൽ-​സ​ൽ​മി'​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി കു​വൈ​റ്റ് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ (കെപിസി) സ്ഥി​രീ​ക​രി​ച്ചു.

പൂ​ർ​ണ​മാ​യും എ​ണ്ണ നി​റ​ച്ച ക​പ്പ​ലി​ന് സാ​ര​മാ​യ നാ​ശ​ന​ഷ്ട​വും ക​പ്പ​ലി​ന​ക​ത്ത് തീ​പി​ടി​ത്ത​വും ഉ​ണ്ടാ​യ​താ​യി കെപിസി വ്യ​ക്ത​മാ​ക്കി. സ​മീ​പ ജ​ല​പ്ര​ദേ​ശ​ത്തെ വെ​ള്ള​ത്തി​ൽ എ​ണ്ണ ചോ​ർ​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും ക​പ്പ​ലി​ന് സം​ഭ​വി​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു.

International

റഷ്യൻ തുറമുഖത്ത് യുക്രെയ്ൻ ഡ്രോൺ ആക്രമണം

മോ​​​സ്കോ: ​​​റ​​​ഷ്യ​​​യിലെ പ്ര​​​ധാ​​​ന എ​​​ണ്ണ​​​ക്ക​​​യ​​​റ്റു​​​മ​​​തി കേ​​​ന്ദ്ര​​​മാ​​​യ ഉ​​​സ്ത്-​​​ലു​​​ഗാ തു​​​റ​​​മു​​​ഖ​​​ത്ത് യു​​​ക്രെ​​​യ്ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം. തു​​​റ​​​മു​​​ഖ​​​ത്തെ ഓ​​​യി​​​ൽ ടെ​​​ർ​​​മി​​​നലി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ൻ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി. 36 ഡ്രോ​​​ണു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ട്ട​​താ​​​യി ഉ​​​സ്ത്-​​​ലു​​​ഗാ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ലെ​​​നി​​​ൻ​​​ഗ്രാ​​​ഡ് പ്ര​​​വി​​​ശ്യാ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും തു​​​റ​​​മു​​​ഖ​​​ത്ത് യു​​​ക്രെ​​​യ്ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​ദി​​​നം ഏ​​​ഴു ല​​​ക്ഷം വീ​​​പ്പ എ​​​ണ്ണ​​​യാ​​​ണ് ഇ​​​വിടെ​​​നി​​​ന്നു ക​​​യ​​​റ്റി​​​യി​​​രു​​​ന്ന​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​യ​​​റ്റു​​​മ​​​തി ശേ​​​ഷി​​​യി​​​ൽ 46-60 ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​ണ്ടാ​​​യി എ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

International

ഇറാൻ ഡ്രോൺ ആക്രമണം; കുവൈറ്റ് വിമാനത്താവളത്തിൽ തീപിടിത്തം

ടെഹ്റാൻ: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്‍റെ ഡ്രോൺ ആക്രമണം. തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ലെന്നു കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

അടിയന്തര നടപടികൾ ഉടൻ തന്നെ സ്വീകരിച്ചതായും അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇസ്രയേലിലേക്ക് ഇറാൻ ആക്രമണം തുടരുകയാണ്. ഇസ്രയേലിൽ പലയിടത്തും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു.

 

NRI

കുവൈറ്റിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമ

കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ (KNPC) കീഴിലുള്ള മിന അൽ അഹമ്മദി റിഫൈനറിയിൽ വ്യാഴാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായതായി കമ്പനി അറിയിച്ചു. റിഫൈനറിയിലെ ഒരു യൂണിറ്റിൽ നേരിയ തോതിൽ തീപിടുത്തമുണ്ടായി.

വ്യാഴാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവം നടന്ന ഉടൻ തന്നെ റിഫൈനറിയിലെ അത്യാഹിത വിഭാഗവും ധൃത കർമ്മ സേനയും സ്ഥലത്തെത്തി തീ പൂർണമായി നിയന്ത്രണവിധേയമാക്കി.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്ലാന്‍റിന് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാനുമുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് കെപിസി അറിയിച്ചു.

രാജ്യത്തെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ മിന അൽ അഹമ്മദിയിലുണ്ടായ ഈ സംഭവം ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

 

International

ഇ​റാ​ന്‍റെ ഭീ​ഷ​ണി ക​ണ്ട് പി​ന്മാ​റി​ല്ല; സം​ര​ക്ഷ​ണ​മാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് സെ​ലെ​ൻ​സ്കി

കീ​വ്: പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് അ​റി​യി​ച്ച​തി​നെ​തി​രെ ഉ​യ​ർ​ന്ന ഇ​റാ​ന്‍റെ ഭീ​ഷ​ണി ക​ണ്ട് പി​ന്മാ​റി​ല്ലെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മി​ർ സെ​ല​ൻ​സ്‌​കി.

ഇ​റാ​ന്‍റെ ഷാ​ഹെ​ദ് ഡ്രോ​ണു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്നാ​യി​രു​ന്നു സെ​ല​ൻ​സ്‌​കി​യു​ടെ വാ​ഗ്ദാ​നം. ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ ന​യ​ത​ന്ത്ര രം​ഗ​ത്ത് പു​തി​യ കാ​ര്യ​മ​ല്ലെ​ന്നും, ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ ഇ​ത്ത​രം നി​ര​വ​ധി ഭീ​ഷ​ണി​ക​ൾ കേ​ൾ​ക്കു​ന്നു​ണ്ടെ​ന്നും സെ​ല​ൻ​സ്‌​കി വ്യ​ക്ത​മാ​ക്കി.

ഇ​സ്ര​യേ​ലി​ന് ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ ന​ൽ​കു​ന്ന​തി​ലൂ​ടെ യു​ക്രെ​യ്ൻ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മാ​യി മാ​റി​യെ​ന്നും അ​തി​നാ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്നും ഇ​റാ​നി​യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ ദേ​ശീ​യ സു​ര​ക്ഷാ ക​മ്മീ​ഷ​ൻ മേ​ധാ​വി ഇ​ബ്രാ​ഹിം അ​സീ​സി അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ആ​ക്ര​മ​ണ​മ​ല്ല പ​ക​രം സം​ര​ക്ഷ​ണ​മാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് സെ​ലെ​ൻ​സ്കി പ​റ​ഞ്ഞു. മി​ഡി​ൽ ഈ​സ്റ്റി​ലെ രാ​ജ്യ​ങ്ങ​ൾ ഡ്രോ​ണു​ക​ളെ ത​ക​ർ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യ​മാ​ണ് തേ​ടി​യ​ത്. ഇ​ത് ആ​ക്ര​മ​ണ​ത്തി​നു​ള്ള​ത​ല്ല, മ​റി​ച്ച് പ്ര​തി​രോ​ധ​ത്തി​നു​ള്ള​താ​ണെ​ന്നും സെ​ല​ൻ​സ്‌​കി വ്യ​ക്ത​മാ​ക്കി.

International

ഡ്രോ​ൺ ആ​ക്ര​മ​ണം; താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച വ്യോ​മ​പാ​ത തു​റ​ന്നു

ദു​ബാ​യി: ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് അ​ട​ച്ച വ്യോ​മ​പാ​ത യു​എ​ഇ തു​റ​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ള​മാ​ണ് യു​എ​ഇ വ്യോ​മ​പാ​ത അ​ട​ച്ചി​ട്ട​ത്. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് ന​ട​പ​ടി​യെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തേ​സ​മ​യം ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ അ​ബു​ദാ​ബി​യി​ലെ എ​ണ്ണ​പ്പാ​ട​ത്തി​ന് തീ​പി​ടി​ച്ചു. ഷാ ​എ​ണ്ണ​പ്പാ​ട​ത്തി​നാ​ണ് തീ ​പി​ടി​ച്ച​തെ​ന്ന് ദു​ബാ​യി മീ​ഡി​യാ ഓ​ഫീ​സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ഇ​നി​യും ശ​ക്ത​മാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള കീ​ഴ​ട​ങ്ങ​ലി​നും ഇ​റാ​ൻ ത​യാ​റ​ല്ലെ​ന്ന് പ്ര​സി​ഡ​ന്റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നാ​യി മേ​ഖ​ല​യി​ലെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. ഇ​റാ​ന്‍റെ മ​ണ്ണി​ൽ ഭാ​വി​യി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​വി​ല്ലെ​ന്ന ശ​ക്ത​മാ​യ ഉ​റ​പ്പി​ല്ലാ​തെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച പോ​ലും സാ​ധ്യ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

International

ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; എ​ണ്ണ​ടാ​ങ്കി​ന് തീ​പി​ടി​ച്ചു

ദു​ബാ​യി: പ​ശ്ചി​മേ​ഷ്യ​ൻ‌ മേ​ഖ​ല​യി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​റാ​ൻ. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്നു. ഡ്രോ​ൺ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ചാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ണ്ണ​ടാ​ങ്കി​നാ​ണ് തീ​പി​ടി​ച്ച​ത്. തീ ​കെ​ടു​ത്താ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

‌അ​തേ​സ​മ​യം സൗ​ദി അ​റേ​ബ്യ​യ്ക്ക് നേ​രെ ക​ഴി​ഞ്ഞ രാ​ത്രി​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക്ക് നേ​രെ വ​ന്ന 37 ഡ്രോ​ണു​ക​ൾ പ്ര​തി​രോ​ധ സേ​ന ത​ക​ർ​ത്ത​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ഇ​റാ​ൻ ഉ​ട​ൻ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​എ​ഇ​യും സൗ​ദി അ​റേ​ബ്യ​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് യു​എ​ഇ പ്ര​സി​ഡ​ന്‍റും സൗ​ദി കി​രീ​ടാ​വ​കാ​ശി​യും ത​മ്മി​ൽ ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി.

International

സു​പ്ര​ധാ​ന തീ​രു​മാ​ന​വു​മാ​യി തു​ർ​ക്കി; സൈ​പ്ര​സി​ൽ സൈ​നി​ക വി​ന്യാ​സം ന​ട​ത്തും

അ​ങ്കാ​റ: സൈ​പ്ര​സി​ൽ സൈ​നി​ക വി​ന്യാ​സം ന​ട​ത്താ​ൻ തു​ർ​ക്കി. എ​ഫ്-16 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വി​ന്യ​സി​ക്കു​മെ​ന്ന് തു​ർ​ക്കി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സൈ​പ്ര​സി​ലെ തു​ർ​ക്കി​ഷ് അ​ധീ​ന​മേ​ഖ​ല​യി​ലാ​യി​രി​ക്കും വ്യോ​മ​വി​ന്യാ​സം ന​ട​ക്കു​ക. ദ്വീ​പ് ല​ക്ഷ്യ​മി​ട്ട് ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ തീ​രു​മാ​നം.

സൈ​പ്ര​സ് മേ​ഖ​ല​യി​ല്‍ സൈ​നി​ക സാ​ന്നി​ധ്യം വ​ര്‍​ധി​ക്കു​ന്ന​ത് പു​തി​യ സം​ഘ​ര്‍​ഷ സാ​ധ്യ​ത​ക​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​മോ എ​ന്ന ആ​ശ​ങ്ക അ​ന്താ​രാ​ഷ്ട്ര നി​രീ​ക്ഷ​ക​ര്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍ സ്ഥി​തി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്ന​തി​നും സം​ഘ​ര്‍​ഷം കൂ​ടു​ത​ല്‍ വ്യാ​പി​ക്കാ​തി​രി​ക്കാ​നും ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്ന് യൂ​റോ​പ്യ​ന്‍ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് , നി​ര​വ​ധി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ സൈ​പ്ര​സി​ലേ​ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്യു​ക​യും വ്യോ​മ പ്ര​തി​രോ​ധ​വും മ​റ്റ് സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും അ​യ​യ്ക്കു​ക​യും ചെ​യ്തു. 27 യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ അ​ടു​ത്ത ആ​ഴ്ച നി​ക്കോ​ഷ്യ​യി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

 

International

ഇ​റാ​ക്കി​ല്‍ ക്രൈ​സ്ത​വ​ര്‍​ക്കു​വേ​ണ്ടി നി​ർ​മി​ച്ച ഭ​വ​ന​സ​മു​ച്ച​യ​ത്തി​നു​നേ​രേ ഡ്രോ​ണ്‍ ആ​ക്ര​മ​ണം

ഇ​​​​ര്‍​ബി​​​​ല്‍: ഇ​​​​റാ​​​​ക്കി​​​​ലെ ഇ​​​​ർ​​​​ബി​​​​ലി​​​​ന്‍റെ പ്രാ​​​​ന്ത​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​യ അ​​​​ങ്കാ​​​​വ​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​ന്ന​​​​ദ്ധ​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ നൈ​​​​റ്റ്സ് ഓ​​​​ഫ് കൊ​​​​ളം​​​​ബ​​​​സ് അ​​​​ശ​​​​ര​​​​ണ​​​​ര്‍​ക്കു​​​​വേ​​​​ണ്ടി നി​​​​ർ​​​​മി​​​​ച്ച അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​നു​​​​നേ​​​​രേ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണം. ക​​​​ഴി​​​​ഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം രാ​​​​ത്രി എ​​​​ട്ടോ​​​​ടെ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് ഇ​​​​ർ​​​​ബി​​​​ല്‍ അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ർ​​​​ബി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തോ​​​​ടു​​​​ ചേ​​​​ര്‍​ന്ന് സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​മ്പു​​​​ത​​​​ന്നെ ജ​​​​ന​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. വ്യ​​​​ത്യ​​​​സ്ത സ​​​​ന്ദ​​​​ർ​​​​ഭ​​​​ങ്ങ​​​​ളി​​​​ലാ​​​​യി മി​​​​സൈ​​​​ലും ഡ്രോ​​​​ണും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ന്ന​​​​ത്. ആ​​​​ള​​​​പാ​​​​യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഡോ​​​​ട്ടേഴ്സ് ഓഫ്മേ​​​​രി ഇ​​​​മ്മാ​​​​ക്കുലേ​​​​റ്റ് സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ കോ​​​​ൺ​​​​വീന്‍റി​​​​നും കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചു.

ഇ​​​​റേ​​​​നി​​​​യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 60 മു​​​​ത​​​​ൽ 90 മൈ​​​​ൽ വ​​​​രെ പ​​​​ടി​​​​ഞ്ഞാ​​​​റു​​​​ള്ള ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് നേ​​​​ര​​​​ത്തേ​​​​യു​​​​ണ്ടാ​​​​യ അ​​​​ക്ര​​​​മ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് കു​​​​ടി​​​​യി​​​​റ​​​​ക്ക​​​​പ്പെ​​​​ട്ട ക്രൈ​​​​സ്ത​​​​വ അ​​​​ഭ​​​​യാ​​​​ർ​​​​ഥി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന കെ​​​​ട്ടി​​​​ട​​​​മാ​​​​ണി​​​​ത്.

നൈ​​​​റ്റ്സ് ഓ​​​​ഫ് കൊ​​​​ളം​​​​ബ​​​​സി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​നാ​​​​യ വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട മൈ​​​​ക്ക​​​​ൽ മ​​​​ക്ഗി​​​​വ്‌​​​​നി​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് സ​​​​മു​​​​ച്ച​​​​യം സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ള്‍ സം​​​​ഭ​​​​വി​​​​ച്ച പാ​​​​ര്‍​പ്പി​​​​ട​​​​സ​​​​മു​​​​ച്ച​​​​യം പു​​​​ന​​​​ര്‍​നി​​​​ര്‍​മി​​​​ക്കു​​​​മെ​​​​ന്ന് നൈ​​​​റ്റ്സ് ഓ​​​​ഫ് കൊ​​​​ളം​​​​ബ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

International

‌സൗ​ദി അ​റേ​ബ്യ​യി​ൽ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം; സ്ഥി​രീ​ക​രി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. റാ​സ് ത​ന്നൂ​റ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ആ​ക്ര​മ​ണ ശ്ര​മ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി വ്യ​ക്ത​മാ​ക്കി. പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലു​ക​ൾ പ്ര​കാ​രം ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ശ്ര​മി​ച്ച​തെ​ന്ന് മാ​ലി​ക്കി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​വി​ലെ ന​ട​ന്ന ഡ്രോ​ൺ ആ​ക്ര​മ​ണ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യും ഇ​ന്ധ​ന വി​ത​ര​ണ​ത്തെ ഇ​ത് ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഊ​ർ​ജ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചു.

International

റി​യാ​ദി​ലെ യു​എ​സ് എം​ബ​സി​ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ യു​എ​സ് എം​ബ​സി​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ. റി​യാ​ദി​ലെ എം​ബ​സി കെ​ട്ടി​ട​ത്തി​ന് നേ​രെ​യാ​ണ് ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​എ​സ് കോ​ൺ​സു​ലേ​റ്റു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ഒ​ടു​വി​ല​ത്തെ ആ​ക്ര​മ​ണ​മാ​ണ് റി​യാ​ദി​ലേ​ത്.

യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ന് ശേ​ഷം അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. യു​എ​സ് എം​ബ​സി ര​ണ്ട് ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​താ​യി സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ തീ​പി​ടി​ത്ത​വും കെ​ട്ടി​ട​ത്തി​ന് ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യ​താ​യി സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച കു​വൈ​റ്റി​ലെ യു​എ​സ് എം​ബ​സി കോ​മ്പൗ​ണ്ടി​ന് നേ​രെ​യും ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

International

അ​ബു​ദാ​ബി​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; മു​സ​ഫ​യി​ലെ എ​ണ്ണ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന് തീ​പി​ടി​ച്ചു

മുസഫ: അ​ബു​ദാ​ബി​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ. മു​സ​ഫ​യി​ലു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ എ​ണ്ണ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന് തീ​പി​ടി​ച്ചു. ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്നും അ​ബു​ദാ​ബി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ന് പി​ന്നാ​ലെ ഇ​റാ​ൻ ആ​രം​ഭി​ച്ച പ്ര​ത്യാ​ക്ര​മ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ഇ​റാ​ൻ താ​ത്കാ​ലി​ക നേ​തൃ​ത്വ സ​മി​തി അം​ഗം ആ​യ​ത്തൊ​ള്ള അ​ലി​റെ​സ അ​റാ​ഫി പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു അ​ലി​റെ​സ അ​റാ​ഫി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പ​ര​മോ​ന്ന​ത് നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌‌​യു​ടെ ര​ക്ത​സാ​ക്ഷി​ത്വം ഇ​സ്‌​ലാ​മി​ക് റി​പ്പ​ബ്ലി​ക്കി​നെ കൂ​ടു​ത​ൽ അ​ന്ത​സി​ലേ​ക്കും ഉ​ന്ന​ത​മാ​യ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കും ന​യി​ക്കു​ന്ന ചാ​ല​ക​ശ​ക്തി​യാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഖ​മ​ന​യ്‌​യു​ടെ വേ​ർ​പാ​ട് രാ​ജ്യ​ത്തി​ന് വ​ലി​യ ന​ഷ്ട​മാ​ണെ​ങ്കി​ലും, അ​ത് വി​പ്ല​വ​ത്തി​ന്‍റെ പാ​ത​യി​ൽ ഇ​റാ​നെ ത​ള​ർ​ത്തി​ല്ല. മ​റി​ച്ച്, കൂ​ടു​ത​ൽ ഗാം​ഭീ​ര്യ​ത്തോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും മു​ന്നോ​ട്ട് പോ​കാ​ൻ ഇ​ത് ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​മെ​ന്ന് അ​റാ​ഫി പ​റ​ഞ്ഞു.

നേ​താ​ക്ക​ളു​ടെ ര​ക്ത​സാ​ക്ഷി​ത്വം വി​പ്ല​വ​ത്തി​ന്‍റെ അ​ടി​ത്ത​റ​യെ കൂ​ടു​ത​ൽ ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ക. ശ​ത്രു​ക്ക​ളു​ടെ നീ​ക്ക​ങ്ങ​ൾ ഇ​റാ​നി​യ​ൻ ജ​ന​ത​യു​ടെ പ്ര​തി​രോ​ധ വീ​ര്യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

International

അ​രാം​കോ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്ക് നേ​രെ ഉണ്ടായ ആ​ക്ര​മ​ണം; റി​ഫൈ​ന​റി അ​ട​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ അ​രാം​കോ എ​ണ്ണ​ശു​ദ്ധീ​ക​ര​ണശാല അടച്ചു. റാ​സ് ത​നു​ര റി​ഫൈ​ന​റി​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാണ് റി​ഫൈ​ന​റി താ​ത്കാ​ലി​ക്ക​മാ​യി അ​ട​ച്ചു​പൂ​ട്ടിയത്.

സൗ​ദി​യി​ലെ പ്ര​ധാ​ന എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​ണ് അ​രാം​കോ​യു​ടെ റാ​സ് ത​നു​ര റി​ഫൈ​ന​റി. അ​തി​നി​ടെ പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല നാ​ലു​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലെ​ത്തി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം സ്‌​തം​ഭി​ച്ച​തോ​ടെ​യാ​ണ് ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​ട​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ക​പ്പ​ലു​ക​ൾ ഇ​തു​വ​ഴി പോ​കു​ന്നി​ല്ല.

International

പാ​ക്കി​സ്ഥാ​നെ വി​റ​പ്പി​ച്ച് താ​ലി​ബാ​ൻ; വ്യോ​മ​ത്താ​വ​ള​ങ്ങി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം

ഇ​സ്ളാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ലു​ള്ള യു​ദ്ധം മു​റു​കു​ന്നു. കാ​ബൂ​ളി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് മ​റു​പ​ടി​യാ​യി പാ​ക്കി​സ്ഥാ​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ വ്യോ​മ​ത്താ​വ​ള​ങ്ങി​ൽ താ​ലി​ബാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി.

റാ​വ​ൽ​പി​ണ്ടി​യി​ലു​ള്ള നൂ​ർ ഖാ​ൻ വ്യോ​മ​താ​വ​ള​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​ന്ത്യ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ ഈ ​വ്യോ​മ​ത്താ​വ​ളം ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് താ​ലി​ബാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നൂ​ർ ഖാ​ൻ വ്യോ​മ​താ​വ​ള​ത്തി​ന് പു​റ​മെ ക്വ​റ്റ​യി​ലെ പ​ന്ത്ര​ണ്ടാം ഡി​വി​ഷ​ൻ ആ​സ്ഥാ​നം, ഖൈ​ബ​ർ പ​ഖ്‌​തു​ൻ​ഖ്വ​യി​ലെ മോ​മ​ണ്ട് ഏ​ജ​ൻ​സി​യി​ലു​ള്ള ഖ്വാ​സാ​യ് ക്യാ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ഫ്ഗാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​ക്സ് ഹാ​ൻ​ഡി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം താ​ലി​ബാ​ന​യ​ച്ച ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ടു​വെ​ന്ന് പാ​ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

International

മോ​സ്കോ​യി​ൽ ക​ന​ത്ത ഡ്രോ​ൺ ആ​ക്ര​മ​ണം ; വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചു

മോ​സ്കോ: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ൽ യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണം. ത​ന്ത്ര​പ്ര​ദാ​ന​മാ​യ നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് 11 ഡ്രോ​ണു​ക​ൾ യു​ക്രെ​യ്ൻ തൊ​ടു​ത്തെ​ന്നും എ​ല്ലാം ത​ക​ർ​ത്തെ​ന്നും റ​ഷ്യ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളും അ​ട​ച്ചു. ഞാ​യ​റാ​ഴ്ച മാ​ത്രം 71 ഡ്രോ​ണു​ക​ൾ റ​ഷ്യ​യി​ലേ​ക്ക് യു​ക്രെ​യ്ൻ അ​യ​ച്ചെ​ന്നും വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം എ​ല്ലാം വീ​ഴ്ത്തി​യെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ധി​നി​വേ​ശ​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ന് ര​ണ്ട് നാ​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് റ​ഷ്യ​ക്കെ​തി​രാ​യ അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നാ​ശ​ന​ഷ്ട‌​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക്ക് റ​ഷ്യ​ൻ സൈ​ന്യം ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് ത​ട​സ​പ്പെ​ട്ട​ത്. എ​ന്നാ​ൽ മോ​സ്കോ​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ യു​ക്രെ​യ്‌​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

National

അ​തി​ർ​ത്തി​യി​ൽ ഡ്രോ​ൺ നീ​ക്ക​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു; അ​തീ​വ ജാ​ഗ്ര​തി​യി​ൽ സൈ​ന്യം  

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം പാ​ക്കി​സ്ഥാ​ന്‍റെ ഡ്രോ​ൺ നീ​ക്ക​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. രാ​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പാ​ക് ഡ്രോ​ണി​ന് നേ​രെ സൈ​ന്യം വെ​ടി​യു​തി​ർ​ത്തു.

ഞാ​യ​റാ​ഴ്ച മാ​ത്രം അ​ഞ്ചോ​ളം ഡ്രോ​ൺ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.35ഓ​ടെ നൗ​ഷേ​ര സെ​ക്ട​റി​ലെ ഗ​നി​യ-​ക​ൽ​സി​യാ​ൻ ഗ്രാ​മ​ത്തി​ന് മു​ക​ളി​ലാ​ണ് ആ​ദ്യ ഡ്രോ​ൺ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് സൈ​ന്യം ഡ്രോ​ണി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഡ്രോ​ൺ പാ​ക് അ​തി​ർ​ത്തി​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​പോ​യി. രാ​ജൗ​രി​യി​ലെ ത​ന്നെ ഖ​ബ്ബ​ർ ഗ്രാ​മ​ത്തി​ലും, സാം​ബ​യി​ലെ രാം​ഗ​ഡ് സെ​ക്ട​റി​ലും, പൂ​ഞ്ചി​ലെ മ​ങ്കോ​ട്ട് സെ​ക്ട​റി​ലും ഡ്രോ​ണു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം സാം​ബ സെ​ക്ട​റി​ൽ പാ​ക് ഡ്രോ​ൺ വ​ർ​ഷി​ച്ച ആ​യു​ധ​ശേ​ഖ​രം സു​ര​ക്ഷാ സേ​ന ക​ണ്ടെ​ടു​ത്തി​രു​ന്നു. ര​ണ്ട് പി​സ്റ്റ​ളു​ക​ൾ, മൂ​ന്ന് മാ​ഗ​സി​നു​ക​ൾ, ഒ​രു ഗ്ര​നേ​ഡ് എ​ന്നി​വ​യാ​ണ് സൈ​ന്യം ക​ണ്ടെ​ടു​ത്ത​ത്.

International

യുക്രെയ്ൻ സേന പുടിന്‍റെ വസതി ആക്രമിച്ചിട്ടില്ല: ട്രംപ്

മ​​​യാ​​​മി: യു​​​ക്രെ​​​യ്ൻ‌ സേ​​​ന റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ന്‍റെ വ​​​സ​​​തി ആ​​​ക്ര​​​മി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. പു​​​ടി​​​ന്‍റെ വ​​​സ​​​തി​​​ക്കു സീ​​​പം എ​​​ന്തോ ചി​​​ല​​​ത് സം​​​ഭ​​​വി​​​ച്ചു. പ​​​ക്ഷേ, പു​​​ടി​​​ന്‍റെ വ​​​സ​​​തി​​​യെ ല​​​ക്ഷ്യ​​​മി​​​ട്ട് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്ന് ട്രം​​​പ് പ​​​റ​​​ഞ്ഞു.

പു​​​ടി​​​ന്‍റെ നൊ​​​വ്ഗോ​​​രോ​​​ദി​​​ലു​​​ള്ള വ​​​സ​​​തി​​​യെ ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​ക്രെ​​​യ്ൻ സേ​​​ന ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നും ഡ്രോ​​​ണു​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചി​​​ട്ട് ആ​​​ക്ര​​​മ​​​ണം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സെ​​​ർ​​​ജി ലാ​​​വ്‌​​​റോ​​​വ് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി ട്രം​​​പു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ലാ​​​വ്‌​​​റോ​​​വി​​​ന്‍റെ ആ​​​രോ​​​പ​​​ണം.

സ​​​മാ​​​ധാ​​​ന​​ശ്ര​​​മ​​​ങ്ങ​​​ൾ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നാ​​​യി റ​​​ഷ്യ വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സെ​​​ല​​​ൻ​​​സ്കി​​​യും യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ളും പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

International

സുഡാനിൽ വീണ്ടും കൂട്ടക്കുരുതി; നഴ്സറി സ്കൂളിനുനേരേ ഡ്രോൺ ആക്രമണം: 33 കുട്ടികൾ ഉൾപ്പെടെ 50 മരണം

ഖ​​​ർ​​​ത്തൂം: സൈ​​​ന്യ​​​വും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ൽ പോ​​​ര​​​ടി​​​ക്കു​​​ന്ന സു​​​ഡാ​​​നി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​നേ​​​രേ​​​യും കൂ​​​ട്ട​​​ക്കു​​​രു​​​തി.

സൗ​​​ത്ത് കോ​​​ര്‍ഡോ​​​ഫാ​​​ന്‍ സം​​​സ്ഥാ​​​ന​​​ത്തെ ക​​​ലോ​​​ജി​​​യി​​​ൽ ന​​​ഴ്‌​​​സ​​​റി സ്‌​​​കൂ​​​ളി​​​നു​​​നേ​​​രേ​​​യു​​​ണ്ടാ​​​യ ഡ്രോ​​​ണ്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ 33 കു​​​ട്ടി​​​ക​​​ളും ആ​​​റു സ്ത്രീ​​​ക​​​ളും ഉ​​​ള്‍പ്പെ​​​ടെ 50 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സൈ​​​ന്യ​​​ത്തി​​​നെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​മാ​​​യ റാ​​​പ്പി​​​ഡ് സ​​​പ്പോ​​​ര്‍ട്ട് ഫോ​​​ഴ്‌​​​സ​​​സ് (ആ​​​ര്‍എ​​​സ്എ​​​ഫ്) ആ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് സു​​​ഡാ​​​ന്‍ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം ആ​​​രോ​​​പി​​​ച്ചു.

43 കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 79 പേ​​​ർ മ​​​രി​​​ച്ചെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ സ​​​മീ​​​പ​​​വാ​​​സി​​​ക​​​ള്‍ ഓ​​​ടി​​​യെ​​​ത്തി​​​യ​​​പ്പോ​​​ള്‍ അ​​​വ​​​രെ​​​യും ആ​​​ക്ര​​​മി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ആ​​​ക്ര​​​മ​​​ണ​​​ത്തെ യൂ​​​ണി​​​സെ​​​ഫ് അ​​​പ​​​ല​​​പി​​​ച്ചു. ഇ​​​രു​​​പ​​​ക്ഷ​​​വും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും യൂ​​​ണി​​​സെ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ധി​​​കാ​​​ര​​​ത്ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സാ​​​യു​​​ധ സൈ​​​ന്യ​​​വും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ലു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര യു​​​ദ്ധ​​​ത്തി​​​ൽ ഒ​​​രു​​​ല​​​ക്ഷ​​​ത്തി​​​ലേ​​​റെ പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

National

ഡ​ൽ​ഹി സ്ഫോ​ട​നം: ഭീ​ക​ര​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത് ഡ്രോ​ണു​ക​ളും റോ​ക്ക​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​നെ​ന്ന് എ​ൻ​ഐ​എ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം സ്ഫോ​ട​നം ന​ട​ത്തി​യ ഭീ​ക​ര​ർ ഒ​ക്ടോ​ബ​ർ 7ന് ​ഹ​മാ​സ് ഇ​സ്രാ​യേ​ലി​ൽ ന​ട​ത്തി​യ​തി​ന് സ​മാ​ന​മാ​യ ആ​ക്ര​മ​ണം രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ഡ്രോ​ണു​ക​ളും റോ​ക്ക​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​നാ​യി​രു​ന്നു പ​ദ്ധ​തി. ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ ഉ​മ​ർ ഉ​ൻ ന​ബി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ര​ണ്ടാ​മ​ത്തെ ഭീ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ൻ​ഐ​എ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ജാ​സി​ർ ബി​ലാ​ൽ വാ​നി എ​ന്ന ഡാ​നി​ഷി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ആ​യു​ധ​ങ്ങ​ളും ബോം​ബു​ക​ളും വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ത​ര​ത്തി​ലേ​ക്ക് ഭീ​ക​ര​ർ​ക്ക് വേ​ണ്ടി ഡ്രോ​ണു​ക​ൾ ഇ​യാ​ൾ പ​രി​ഷ്ക​രി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ഇ​തു​കൂ​ടാ​തെ റോ​ക്ക​റ്റു​ക​ൾ നി​ർ​മ്മി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും എ​ൻ​ഐ​എ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഡാ​നി​ഷ് ആ​ണ് ഭീ​ക​ര​ർ​ക്ക് ഇ​തി​നാ​യി സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യി​രു​ന്ന​ത്. ജ​മ്മു​ക​ശ്മീ​ർ സ്വ​ദേ​ശി​യാ​യ ഡാ​നി​ഷി​നെ ശ്രീ​ന​ഗ​റി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

International

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഡ്രോ​ൺ ആ​ക്ര​മ​ണം; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പാ​കി​സ്ഥാ​ൻ

അ​ങ്കാ​റ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം തു​ട​രു​ന്ന​തിൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പാ​കി​സ്ഥാ​ൻ. ഒ​രു വി​ദേ​ശ രാ​ജ്യ​വു​മാ​യു​ള്ള ര​ഹ​സ്യ ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണം തു​ട​രു​ന്നതെന്ന് വെ​ളി​പ്പെ​ടു​ത്തൽ നടത്തിയത്. തു​ർ​ക്കി​യി​ൽ‌ അ​ഫ്ഗാ​നി​സ്ഥാ​ൻ - പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​യി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ.

അ​ഫ്ഗാ​നി​സ്ഥാ​നു​ള്ളി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ പാ​കി​സ്ഥാ​ൻ പ്ര​തി​നി​ധി സം​ഘം നി​സ​ഹാ​യ​ത പ്ര​ക​ടി​പ്പി​ച്ചു. പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ൽ ഇ​സ്താം​ബു​ളി​ൽ ന​ട​ന്നു​വ​ന്ന ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടു ചെ​യ്‌​തു.

പാ​ക്കി​സ്ഥാ​നെ​തി​രെ​യോ സൗ​ദി അ​റേ​ബ്യ​യ്‌​ക്കെ​തി​രെ​യോ ന​ട​ക്കു​ന്ന ഏ​തൊ​രു ആ​ക്ര​മ​ണ​വും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നു ക​ണ​ക്കാ​ക്കി സം​യു​ക്ത പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ക​രാ​ർ ഇ​രു രാ​ജ്യ​ങ്ങ​ളും സെ​പ്‌​റ്റം​ബ​ർ 17ന് ​ഒ​പ്പു​വ​ച്ചി​രു​ന്നു.

സ​മീ​പ​ മാ​സ​ങ്ങ​ളി​ൽ യു​എ​സു​മാ​യും ത​ന്ത്ര​പ​ര​മാ​യ സ​ഖ്യം പാ​ക്കി​സ്ഥാ​ൻ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബാ​ഗ്രാം വ്യോ​മ​ത്താ​വ​ള​ത്തി​ന്‍റെ അ​ധി​കാ​രം തി​രി​ച്ചു പി​ടി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി സെ​പ്‌​റ്റം​ബ​റി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്‌​ത​മാ​ക്കി​യി​രു​ന്നു. ഈ ​താ​വ​ളം താ​ലി​ബാ​ന് വി​ട്ടു​കൊ​ടു​ത്ത​​ശേ​ഷ​മാ​ണ് യു​എ​സ് സൈ​ന്യം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്ന് 2021ൽ ​പി​ൻ​വാ​ങ്ങി​യ​ത്.

International

യു​ക്രെ​യ്നി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് നേ​രെ റ​ഷ്യ​ൻ ഡ്രോ​ണാ​ക്ര​മ​ണം; 30 പേ​ർ​ക്ക് പ​രി​ക്ക്

കീ​വ്: യു​ക്രെ​യ്നി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് നേ​രെ ഡ്രോ​ണാ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. ആ​ക്ര​മ​ണ​ത്തി​ൽ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സു​മി പ്ര​ദേ​ശ​ത്തെ ഷോ​സ്ക സ്റ്റേ​ഷ​നി​ലാ​ണ് ഡ്രോ​ണാ​ക്ര​മ​ണം ന​ട​ന്ന​ത്. റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 50 കി​ലോ​മി​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ഷോ​സ്ക സ്റ്റേ​ഷ​ൻ.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ർ​ക​രും പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് മാ​റ്റി.

ആ​ക്ര​മ​ണ​ത്തെ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ലോ​ഡി​മ​ർ സെ​ല​ൻ​സ്കി അ​പ​ല​പി​ച്ചു.

Latest News

Corehub Up