x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാൻസിലെ ട്രെയിൻ അപകടം; അട്ടിമറി സാധ്യത അന്വേഷിക്കുന്നു

വെബ് ഡെസ്ക്
Published: September 12, 2026 07:52 PM IST | Updated: September 12, 2026 07:52 PM IST

 പാരീസ്: വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ നോർമാൻഡിയിൽ യത്രാ ട്രെയിൻ പാളം തെറ്റി 44 പേർക്കു പരിക്കേറ്റ സംഭവത്തിൽ അട്ടിമറി സാധ്യത അന്വേഷിക്കുന്നു.

വെള്ളിയാഴ്ച വൈകിട്ട് റൂവൻ, കാൻ നഗരങ്ങൾക്കിടയിലായിരുന്നു അപകടം. അഞ്ചു ബോഗികൾ പാളം തെറ്റുകയും ഇതിലൊന്ന് മറിയുകയുമായിരുന്നു.

ഒരു വസ്തുവിൽ തട്ടിയശേഷമാണ് ട്രെയിൻ പാളം തെറ്റിയതെന്ന് പോലീസ് അറിയിച്ചു. ഇതാണ് അട്ടിമറി സാധ്യത സംശയിക്കാൻ കാരണം.

186 യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു. അപകടത്തെത്തുടർന്ന് അഗ്നിശമനസേനയിലെ 140 അംഗങ്ങളെ സ്ഥലത്തു വിന്യസിച്ചു. പൊതുജനം അപകടമേഖലയ്ക്കു സമീപം വരരുതെന്ന് നിർദേശം നല്കി.

Tags : train derailment France sabotage

Recent News

Corehub Up