x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി കേ​ര​ള​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് 

വെബ് ഡെസ്‌ക്
Published: September 12, 2026 05:41 PM IST | Updated: September 12, 2026 05:41 PM IST

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി കേ​ര​ള​ത്തി​ൽ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ മൂ​ന്ന് ദി​വ​സം മ​ഴ പെ​യ്യു​മെ​ന്നാ​ണ് അ​റി​യി​പ്പ്. തി​ങ്ക​ളും ചൊ​വ്വ​യും മൂ​ന്ന് ജി​ല്ല​ക​ളി​ൽ വീ​ത​വും ബു​ധ​ൻ നാ​ല് ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​റി​യി​പ്പ്.

തി​ങ്ക​ളാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും 15ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 16ന് ​ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്ത് 12ന് ​രാ​ത്രി 11.30 വ​രെ 0.5 മു​ത​ൽ 1.2 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര വി​വ​ര വി​ശ​ക​ല​ന കേ​ന്ദ്രം അ​റി​യി​ച്ചു.

Tags : IMD predicts rain Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up