x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ജ​റാ​ത്ത് തീ​ര​ത്ത് ച​ര​ക്കു​ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 21 ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: September 12, 2026 12:01 PM IST | Updated: September 12, 2026 12:01 PM IST

അപകടത്തിൽപ്പെട്ട ച​ര​ക്കു​ക​പ്പൽ

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ ക​ണ്ട്‌​ല തു​റ​മു​ഖ​ത്തി​ന് സ​മീ​പം ര​ണ്ട് ച​ര​ക്കു​ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. എം.​വി കെ​മാ​ക്സ് എം​പ​റ​ർ, എം.​വി ട്രൂ ​മ​റൈ​ന​ർ എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് എം.​വി കെ​മാ​ക്സ് എം​പ​റ​റി​ലു​ണ്ടാ​യി​രു​ന്ന 24 ജീ​വ​ന​ക്കാ​രി​ൽ 21 പേ​രെ​യും ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ക​പ്പ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​നാ​യി മൂ​ന്ന് ജീ​വ​ന​ക്കാ​ർ മാ​ത്രം ക​പ്പ​ലി​ൽ തു​ട​രു​ന്നു​ണ്ടെ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡ് അ​റി​യി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ അ​തോ കാ​ലാ​വ​സ്ഥ​യാ​ണോ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് അ​റി​യി​ച്ചു.

 

Tags : Deepika BreakingNews CargoShip Collide Rescue

Recent News

Corehub Up