x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ൽ ഡോ​ക്ട​ർ ശ​സ്ത്ര​ക്രി​യ ന​ട​ത്തി; പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ യു​വ​തി മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 12, 2026 10:23 AM IST | Updated: September 12, 2026 10:23 AM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ൻ​പൂ​ർ ജി​ല്ല​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഡോ​ക്ട​ർ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യ്ക്ക് പി​ന്നാ​ലെ യു​വ​തി മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. കാ​ക​ർ​ഹ സ്വ​ദേ​ശി ജൂ​ലി (22) ആ​ണ് മ​രി​ച്ച​ത്. യു​വ​തി ഒ​രു ആ​ൺ​കു​ഞ്ഞി​ന് ജ​ന്മ ന​ൽ​കി​യി​ട്ടു​ണ്ട്. കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കു​ടും​ബം യു​വ​തി​യു​മാ​യി ആം​ബു​ല​ൻ​സി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ വ​ഴി​യി​ൽ വ​ച്ച് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പു​വ​യാ​നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വാ​ഹ​നം നി​ർ​ത്തി അ​വി​ടെ​യു​ള്ള ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ കു​ടും​ബ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കു​ടും​ബം ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​ഫി​റോ​സി​നെ സ​മീ​പി​ച്ചു. ഡോ. ​ഫി​റോ​സ് ന​ഗ​ര​ത്തി​ൽ നി​ന്ന് ഡോ. ​കെ.​പി​യെ വ​രു​ത്തു​ക​യാ​യി​രു​ന്നു. ഡോ. ​കെ.​പി മ​ദ്യ​പി​ച്ച നി​ല​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ങ്കി​ലും ഇ​യാ​ൾ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ത​യാ​റാ​വു​ക​യാ​യി​രു​ന്നു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ജൂ​ലി ഒ​രു ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യെ​ങ്കി​ലും പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി. കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി യു​വ​തി​യെ ബ​റേ​ലി​യി​ലേ​ക്ക് മാ​റ്റാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ജൂ​ലി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഡോ. ​കെ.​പി, ഡോ. ​ഫി​റോ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Deepika BreakingNews Doctor Surgery Die

Recent News

Corehub Up