മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ.
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിയിൽ നുഴഞ്ഞുകയറാൻ എഐ സഹായത്തോടെ നിർമിച്ച തിരിച്ചറിയിൽ കാർഡ് യുവാവ് ഉപയോഗിച്ചതായി അന്വേഷണസംഘം.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കാർഡാണു യുവാവ് നിർമിച്ചതെന്നും അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് മുന്‍പാകെ പൊലിസ് അറിയിച്ചു.
മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് ഉദ്ഘാടന വേദിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. സംഭവത്തിൽ രോഹൻ പരേഖ് (24) സഹായി ദിലീപ് കുണ്ഡെ (49) എന്നിവർ പിടിയിലായിരുന്നു.
പിറ്റേന്നാണ് വേദിയിൽ പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് രോഹൻ പരേഖ് വേദിയിലെത്തിയത്. അംഗരക്ഷകനെന്ന് പരിചയപ്പെടുത്തി പിന്നാലെയെത്തിയ ദിലീപ് കുണ്ഡെയുടെ കൈവശം ഒരു തോക്കും ഉണ്ടായിരുന്നു.
കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ആദരവ് പിടിച്ചുപറ്റാൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെന്ന് ധരിപ്പിക്കാനാണ് വ്യാജരേഖകൾ നിർമിച്ചതെന്നാണ് ഇയാൾ പൊലിസിനു നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്.
Tags : AIGenerated PMO IDcard ModiVenue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash