ദുബായ്: ഏഷ്യ കപ്പ് വനിത ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ x ശ്രീലങ്ക ഫൈനൽ. രണ്ടാം സെമിയിൽ പാക്കിസ്ഥാനെ നാലു വിക്കറ്റിനു കീഴടക്കി ശ്രീലങ്കൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചു.
സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 130. ശ്രീലങ്ക 18.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 134.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനുവേണ്ടി ക്യാപ്റ്റൻ ഫാത്തിമ സമ 36 പന്തിൽ 47 റൺസുമായി ടോപ് സ്കോററായി.
ഷവാൽ സുൽഫിക്കർ (16 പന്തിൽ 24), ഗുൽ ഫിറോസ (32 പന്തിൽ 21) എന്നിവരും പാക് ഇന്നിംഗ്സിലേക്കു സംഭാവന ചെയ്തു.
Tags : WomensT20 AsiaCup India SriLanka Final Cricket Sports