x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ളി​ഘ​ട്ട് ക്ഷേ​ത്ര​ത്തി​ൽ നി​ന്നും മീ​ൻ വി​ഭ​വ​ങ്ങ​ൾ ക​ഴി​ച്ച് സു​വേ​ന്ദു അ​ധി​കാ​രി; വി​വാ​ദ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് ബി​ജെ​പി

ഓൺലൈൻ ഡെസ്ക്
Published: September 12, 2026 01:01 AM IST | Updated: September 12, 2026 01:01 AM IST

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ലെ ക്ഷേ​ത്ര ആ​ചാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ബി​ജെ​പി നേ​താ​വും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സു​വേ​ന്ദു അ​ധി​കാ​രി. കോ​ൽ​ക്ക​ത്ത​യി​ലെ പ്ര​ശ​സ്ത​മാ​യ കാ​ളി​ഘ​ട്ട് ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ അ​ദ്ദേ​ഹം ക്ഷേ​ത്ര​ത്തി​ൽ നി​ന്നും മീ​ൻ ത​ല​യും മീ​ൻ വ​റു​ത്ത​തും അ​ട​ങ്ങി​യ ഭോ​ഗ് പ്ര​സാ​ദം ക​ഴി​ച്ചു. കൗ​ശി​കി അ​മ​വാ​സി ദി​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​സ​ന്ദ​ർ​ശ​നം.

ദു​ർ​ഗാ​പൂ​ജ വേ​ള​യി​ൽ ബം​ഗാ​ളി ഹി​ന്ദു​ക്ക​ൾ മ​ത്സ്യ മാം​സാ​ദി​ക​ൾ ക​ഴി​ക്കു​ന്ന​തി​നെ​തി​രെ അ​ടു​ത്തി​ടെ ഒ​രു ഹി​ന്ദു പു​രോ​ഹി​ത​ൻ രം​ഗ​ത്തു​വ​ന്ന​ത് വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. എ​ന്നാ​ൽ ഷാ​ക്ത ആ​ചാ​ര​പ്ര​കാ​രം കാ​ളി​ഘ​ട്ട് ക്ഷേ​ത്ര​ത്തി​ൽ കാ​ളി​ദേ​വി​ക്ക് മീ​നും ബ​ലി ന​ൽ​കി​യ ആ​ട്ടി​റ​ച്ചി​യും നി​വേ​ദ്യ​മാ​യി അ​ർ​പ്പി​ക്കാ​റു​ണ്ട്. ഇ​ത് ഭ​ക്ത​ർ പ്ര​സാ​ദ​മാ​യി ക​ഴി​ക്കു​ന്ന​ത് നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും, ഇ​തി​നെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ രീ​തി​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ ഈ ​നീ​ക്കം.

ബ​സ​ന്തി പു​ലാ​വി​നൊ​പ്പം (മ​ഞ്ഞ​ച്ചോ​റ്) മീ​ൻ ത​ല​യും ഫ്രൈ ​ചെ​യ്ത മീ​നു​മാ​ണ് സു​വേ​ന്ദു അ​ധി​കാ​രി ക്ഷേ​ത്ര നി​ല​ത്തി​രു​ന്ന് ക​ഴി​ച്ച​ത്. ബം​ഗാ​ളി​ലെ കാ​ളി​ക്ഷേ​ത്ര​ങ്ങ​ളി​ൽ സ​സ്യാ​ഹാ​ര​വും മാം​സാ​ഹാ​ര​വും ഒ​രു​പോ​ലെ ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ൽ​കി വ​രു​ന്നു​ണ്ട്. മാം​സാ​ഹാ​ര​ത്തെ​ച്ചൊ​ല്ലി​യു​ള്ള ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നും പ്രാ​ദേ​ശി​ക ആ​ചാ​ര​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​നു​മാ​ണ് ബി​ജെ​പി നേ​താ​വ് ഇ​തി​ലൂ​ടെ ശ്ര​മി​ച്ച​തെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Tags : SuvenduAdhikari WestBengal ChiefMinister LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up