പ്രതീകാത്മക ചിത്രം
മുംബൈ: സെപ്റ്റംബർ നാലിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 44.90 ബില്യണ്‍ ഡോളർ വർധിച്ച് എക്കാലത്തെയും ഉയർന്ന നിരക്കായ 785.7 ബില്യണ്‍ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 28ന് അവസാനിച്ച മുൻവാരത്തിൽ രാജ്യത്തെ വിദേശനാണ്യ ശേഖരം 11 ബില്യണ്‍ ഡോളർ വർധിച്ച് 740.80 ബില്യണ്‍ ഡോളറിലെത്തിയതിനുശേഷമാണ് ഈ പുതിയ വളർച്ച.
റിസർവ് ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശനാണ്യ ആസ്തികൾ (എഫ്സിഎ) ഈ ആഴ്ചയിൽ 47.4 ബില്യണ്‍ ഡോളർ വർധിച്ച് 648.17 ബില്യണ്‍ ഡോളറിലെത്തി.
മാർച്ച് അവസാനം രേഖപ്പെടുത്തിയതിനേക്കാൾ 95.886 ബില്യണ്‍ ഡോളറിന്റെയും തൊട്ടു മുൻ വർഷം ഇതേ കാലയളവിനേക്കാൾ 63.692 ബില്യണ്‍ ഡോളറിന്റെയും വർധനയാണ് വിദേശനാണ്യ ആസ്തികളിലുണ്ടായിരിക്കുന്നത്.
ഈ സ്വർണശേഖരം 2.594 ബില്യണ്‍ ഡോളർ കുറഞ്ഞ് 113.8 ബില്യണ്‍ ഡോളറിലെത്തി. മാർച്ച് അവസാനം രേഖപ്പെടുത്തിയതിനേക്കാൾ 1.580 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായി. എന്നാൽ മുൻ വർഷം ഇതേ കാലയളവിനേക്കാൾ 23.517 ബില്യണ്‍ ഡോളർ കൂടുതലുമാണ്.
Tags : ForeignExchange Reserves Billion Business