x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലപ്പുഴയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

വെബ് ഡെസ്ക്
Published: September 11, 2026 07:44 PM IST | Updated: September 11, 2026 07:44 PM IST

പ്രതീകാത്മക ചിത്രം

ചമ്പക്കുളം: ആലപ്പുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അണലിയുടെ കടിയേറ്റത്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ശനിയാഴ്ച 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്‍റ് മേരീസ് ബസിലിക്കയിൽ.

നേരത്തെ കൊല്ലത്തും പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചിരുന്നു. കടയ്ക്കല്‍ ചരിപ്പറമ്പ് വിളയില്‍ അമൃതത്തില്‍ അനീഷിന്‍റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്.

Tags : Housewife Snakebite Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up