Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snakebite

ആലപ്പുഴയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ചമ്പക്കുളം: ആലപ്പുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അണലിയുടെ കടിയേറ്റത്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ശനിയാഴ്ച 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്‍റ് മേരീസ് ബസിലിക്കയിൽ.

നേരത്തെ കൊല്ലത്തും പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചിരുന്നു. കടയ്ക്കല്‍ ചരിപ്പറമ്പ് വിളയില്‍ അമൃതത്തില്‍ അനീഷിന്‍റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്.

National

ഹ​ർ​ജി​ക്കാ​ര​ൻ പാ​മ്പുക​ടി​യേ​റ്റു മ​രി​ച്ചു; കേസ് അവസാനിപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: ഗോ​വ​യി​ലെ പോ​ണ്ട നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ചോ​ദ്യം​ചെ​യ്തു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് കേ​ത​ൻ ഭാ​ട്ടി​ക​ർ പാ​ന്പു​ക​ടി​യേ​റ്റു​മ​രി​ച്ചു.

ഇ​തേ​ത്തു​ട​ർ​ന്ന് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ ജ​സ്റ്റീ​സ് വി​ക്രം നാ​ഥും ജ​സ്റ്റീ​സ് സ​ന്ദീ​പ് മേ​ത്ത​യും അ​ട​ങ്ങു​ന്ന സു​പ്രീം​കോ​ട​തി ബ​ഞ്ച് തീ​രു​മാ​നി​ച്ചു.ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ ര​വി നാ​യി​കി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. ഏ​പ്രി​ൽ ഒ​ന്പ​തി​നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​യി​രു​ന്നു ഇ​ല​ക്ഷ​ൻ ക​മ്മി​ഷ​ൻ വി​ജ്ഞാ​പ​നം.

മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് വോ​ട്ട​ർ​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​യെ​ത്തു​ർ​ട​ർ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ഒ​രു​വ​ർ​ഷ​ത്തി​ൽ താ​ഴെ​യാ​ണെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​ല​പാ​ട്.

ഇതു ചോ​ദ്യം​ചെ​യ്താ​ണ് പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ഭാ​ട്ടി​ക​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ക​ർ​ണാ​ട​ക​യി​ലെ ദ​ണ്ഡേ​ലി​യി​ൽ​വ​ച്ച് വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് 38 കാ​ര​നാ​യ ഭാ​ട്ടി​ക​റി​നു പാ​ന്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ‘

Kerala

കോ​ടാ​ലി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ അ​നോ​ഷി​ന്‍റെ ചി​കി​ത്സാ ചി​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും

തൃ​ശൂ​ർ: കോ​ടാ​ലി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ അ​നോ​ഷി​ൻ്റെ ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​നോ​ഷ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ഈ ​മാ​സം 19നാ​ണ് എ​ട്ടു വ​യ​സു​കാ​ര​ൻ ആ​ൽ​ജോ പാ​മ്പി​ന്റെ ക​ടി​യേ​റ്റ് മ​രി​ച്ച​ത്. ആ​ൽ​ജോ​യ്‌​ക്കൊ​പ്പം ഉ​റ​ങ്ങി​യി​രു​ന്ന സ​ഹോ​ദ​ര​ൻ അ​നോ​ഷ് പാ​മ്പ് ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. അ​നോ​ഷ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും വെ​ൻ്റി​ലേ​റ്റ​റി​ൽ നി​ന്ന് മാ​റ്റി​യ​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പാ​മ്പ് ക​ടി​യേ​റ്റ​തി​ന് പി​ന്നാ​ലെ​യും വീ​ട്ടി​നു​ള്ളി​ൽ നി​ന്ന് പ​ല ത​വ​ണ പാ​മ്പി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു. ‌കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന വീ​ടി​നു​പി​റ​കി​ൽ കോ​ട​ശേ​രി മ​ല​യാ​ണ്. ഏ​താ​ണ്ട് 200-250 മീ​റ്റ​ർ ദൂ​ര​മേ വീ​ടും മ​ല​യും ത​മ്മി​ലു​ള്ളൂ. മ​ല​യോ​ര ഗ്രാ​മ​മാ​യ​തി​നാ​ൽ ഇ​വി​ട​ത്തെ പ​ല വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും പാ​മ്പു​ക​ളെ കാ​ണു​ന്ന​ത് പ​തി​വാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Kerala

സം​സ്ഥാ​ന​ത്ത് പാ​മ്പ് ക​ടി​യേ​റ്റ് വീ​ണ്ടും മ​ര​ണം

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് പാ​മ്പ് ക​ടി​യേ​റ്റ് ഒ​രു​മ​ര​ണം കൂ​ടി. ത​ളി​പ്പ​റ​മ്പ് മു​തു​കു​ട ന​ബീ​സ(70) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ന​ബീ​സ​യെ പാ​മ്പ് ക​ടി​ച്ച​ത്.

സം​ഭ​വ​സ​മ​യം ആ​രും വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ൽ ഇ​വ​രെ ക​ണ്ട ബ​ന്ധു​ക്ക​ൾ ഉ​ട​ൻ​ത​ന്നെ ത​ളി​പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്നും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചു.

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ മ​ര​ണം​സം​ഭ​വി​ച്ചു. ശം​ഖു​വ​ര​യ​ൻ ആ​കാം ക​ടി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ആ​ൾ ആ​ണ് ന​ബീ​സ.

Kerala

പാ​മ്പു​ക​ടി ക​ണ​ക്കി​ൽ പൊ​ല്ലാ​പ്പ് ! 2025ല്‍ ​സം​സ്ഥാ​ന​ത്തു മ​ര​ണം 26, കേ​ന്ദ്ര​ത്തിനു മൂ​ന്ന് !

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ല്‍ കേ​​​​ന്ദ്ര​​​​വും സം​​​​സ്ഥാ​​​​ന​​​​വും ര​​​​ണ്ടു വ​​​​ഴി​​​​യി​​​​ല്‍. 2025ല്‍ ​​​​സം​​​​സ്ഥാ​​​​ന​​​​ത്തു പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​ത് 26 പേ​​​​രെ​​​​ന്നു സം​​​​സ്ഥാ​​​​ന വ​​​​നം​​​​വ​​​​കു​​​​പ്പ് പ​​​​റ​​​​യു​​​​മ്പോ​​​​ള്‍, കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി-വ​​​​നം മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കി​​​​ലു​​​​ള്ള​​​​ത് മൂ​​​​ന്നു പേ​​​​ര്‍ മാ​​​​ത്രം. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തെ മ​​​​ര​​​​ണ​​​​സം​​​​ഖ്യ​​​​യു​​​​ടെ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ല്‍ പൊ​​​​രു​​​​ത്ത​​​​ക്കേ​​​​ടു​​​​ണ്ട്. സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ര്‍​ഷം ക​​​​ണ​​​​ക്കാ​​​​ക്കി​​​​യു​​​​ള്ള എ​​​​ണ്ണ​​​​ത്തി​​​​ലും വ്യ​​​​ത്യാ​​​​സം കാ​​​​ണാം.

2024ല്‍ ​​​​സം​​​​സ്ഥാ​​​​ന​​​​ത്തു പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​ത് 30 പേ​​​​രാ​​​​ണെ​​​​ന്നു വ​​​​നം​​​​വ​​​​കു​​​​പ്പ് ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ നി​​​​ര​​​​ത്തു​​​​മ്പോ​​​​ള്‍, കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തു ഒ​​​​രു മ​​​​ര​​​​ണം മാ​​​​ത്ര​​​​മാ​​​​ണ്.
2023ലാ​​​​ക​​​​ട്ടെ 34 പേ​​​​ര്‍ സം​​​​സ്ഥാ​​​​ന​​​​ത്തു മ​​​​രി​​​​ച്ച​​​​പ്പോ​​​​ള്‍ കേ​​​​ന്ദ്ര​​​​ക​​​​ണ​​​​ക്കി​​​​ല്‍ പൂ​​​​ജ്യ​​​​മാ​​​​ണ്.

കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി-വ​​​​നം മ​​​​ന്ത്രി കീ​​​​ര്‍​ത്തി​​​​വ​​​​ര്‍​ധ​​​​ന്‍ സിം​​​​ഗ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ലെ ചോ​​​​ദ്യ​​​​ത്തി​​​​നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യി​​​​ലും ഈ ​​​​ക​​​​ണ​​​​ക്കാ​​​​ണ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.സം​​​​സ്ഥാ​​​​ന വ​​​​നംവ​​​​കു​​​​പ്പ് ആ​​​​സ്ഥാ​​​​ന​​​​ കാ​​​​ര്യാ​​​​ല​​​​യം റേ​​​​ഞ്ച്, ഡി​​​​വി​​​​ഷ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ലും നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ക്രോ​​​​ഡീ​​​​ക​​​​രി​​​​ച്ചാ​​​​ണ് പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ​​​​വ​​​​രു​​​​ടെ​​​​യും മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ​​​​യും എ​​​​ണ്ണം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്.

ഇ​​​​തു വ​​​​കു​​​​പ്പി​​​​ന്‍റെ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലും സ​​​​ര്‍​പ്പ ആ​​​​പ്പി​​​​ലും പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​മു​​​​ണ്ട്. ഇ​​​​തു​​​​പ്ര​​​​കാ​​​​രം പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​നു ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നു വ​​​​നം​​​​വ​​​​കു​​​​പ്പ് പ​​​​റ​​​​യു​​​​ന്നു.

സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​ത്ത​​​​വ​​​​രു​​​​ടെ​​​​യും മ​​​​തി​​​​യാ​​​​യ ശാ​​​​സ്ത്രീ​​​​യ ചി​​​​കി​​​​ത്സ കി​​​​ട്ടാ​​​​തെ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ​​​​യും എ​​​​ണ്ണം വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ടി​​​​ട്ടു​​​​മി​​​​ല്ല. വ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ചാ​​​​ല്‍ നാ​​​​ലു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം. വ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ലെ​​​​ങ്കി​​​​ല്‍ 14 ല​​​​ക്ഷവും.

Kerala

പാ​മ്പുക​ടി​യേ​റ്റു​ള്ള മ​ര​ണം: ഡി​എം​ഒ​മാ​രു​ടെ യോ​ഗം ചേ​ര്‍​ന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് പാ​​​​മ്പുക​​​​ടി​​​​യേ​​​​റ്റു​​​​ള്ള മ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ വ​​​​ര്‍​ധി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍​മാ​​​​രു​​​​ടെ യോ​​​​ഗം വി​​​​ളി​​​​ച്ച് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍. മൂ​​​​ന്നു​​​​പേ​​​​ര്‍ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് യോ​​​​ഗം ചേ​​​​ര്‍​ന്ന​​​​ത്.

മൂ​​​​ന്നു മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലും പാ​​​​മ്പു​​​​ക​​​​ടി സാ​​​​ധ്യ​​​​ത ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. രോ​​​​ഗി​​​​ക​​​​ള്‍ മ​​​​രി​​​​ച്ചശേ​​​​ഷ​​​​മാ​​​​ണ് പാ​​​​മ്പു​​​​ക​​​​ടി​​​​യെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. അ​​​​തി​​​​നാ​​​​ല്‍ അ​​​​ത്യാ​​​​ഹി​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ എ​​​​ത്തു​​​​ന്ന കേ​​​​സു​​​​ക​​​​ളി​​​​ല്‍ പാ​​​​മ്പുക​​​​ടി​​​​ക്കു​​​​ള്ള സാ​​​​ധ്യ​​​​ത കൂ​​​​ടി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ന്ന​​​​ലെ ചേ​​​​ര്‍​ന്ന യോ​​​​ഗ​​​​ത്തി​​​​ല്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.


ചൂ​​​​ട് കൂ​​​​ടി​​​​യ​​​​തോ​​​​ടെ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു​​​​ള്ള മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍​ക്ക് പ്ര​​​​ത്യേ​​​​ക ജാ​​​​ഗ്ര​​​​ത ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. ആ​​​​ന്‍റി​​​​വെ​​​​നം ല​​​​ഭ്യ​​​​ത കു​​​​റ​​​​വി​​​​ല്ല, ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ആ​​​​ന്‍റി​​​​വെ​​​​നം സ്റ്റോ​​​​ക്ക് ഉ​​​​ണ്ടെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​തു​​​​വ​​​​രെ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ് മൂ​​​​ന്ന് മ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത​​​​ത്. തൃ​​​​ശൂ​​​​ര്‍ കോ​​​​ടാ​​​​ലി​​​​യി​​​​ല്‍ ഉ​​​​റ​​​​ങ്ങി​​​​ക്കി​​​​ട​​​​ന്ന സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​ല്‍​ക്കു​​​​ക​​​​യും അ​​​​തി​​​​ല്‍ ഒ​​​​രാ​​​​ള്‍​ക്ക് ജീ​​​​വ​​​​ന്‍ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ചി​​​​റ​​​​യി​​​​ന്‍​കീ​​​​ഴി​​​​ല്‍ എ​​​​ട്ടു വ​​​​യ​​​​സു​​​​കാ​​​​ര​​​​ന്‍ ഉ​​​​റ​​​​ക്ക​​​​ത്തി​​​​നി​​​​ട​​​​യി​​​​ല്‍ മൂ​​​​ര്‍​ഖ​​​​ന്‍ പാ​​​​മ്പി​​​​ന്‍റെ ക​​​​ടി​​​​യേ​​​​റ്റ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. കാ​​​​യം​​​​കു​​​​ള​​​​ത്ത് വി​​​​വാ​​​​ഹ സ​​​​ല്‍​ക്കാ​​​​ര​​​​ത്തി​​​​നി​​​​ടെ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ യു​​​​വ​​​​തി​​​​യും മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി.

Kerala

പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച എ​ട്ടു​വ​യ​സു​കാ​ര​ന്‍റെ വീ​ടി​ന് സ​മീ​പം വീ​ണ്ടും പാ​മ്പ്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴി​ല്‍ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച എ​ട്ടു​വ​യ​സു​കാ​ര​ന്‍ ദി​ക്ഷ​ലി​ന്‍റെ വീ​ടി​ന് സ​മീ​പം വീ​ണ്ടും പാ​മ്പ്. ദി​ക്ഷ​ലി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ന്‍ രാ​ജേ​ഷ് തി​രു​വാ​മ​ന​യാ​ണ് പാ​മ്പി​നെ ക​ണ്ട​തും പി​ടി​കൂ​ടി​യ​തും.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദി​ക്ഷ​ൽ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​ക്ക് പാ​മ്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ന്‍ ത​ന്നെ ചി​റ​യി​ന്‍​കീ​ഴ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. പി​ന്നാ​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

എ​ട്ടുവ​യ​സു​കാ​ര​ന്‍ പാമ്പുക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം: ഡോ​ക്ട​ര്‍ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നു കു​ട്ടി​യു​ടെ അച്ഛൻ

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴി​ല്‍ പാ​മ്പുക​ടി​യേ​റ്റ് എ​ട്ടുവ​യ​സുകാ​ര​ന്‍ ദി​ക്ഷ​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ താ​ലൂ​ക്ക് ആശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ കു​ട്ടി​യു​ടെ പി​താ​വ് ദി​ലീ​പ്.

കാ​ലി​ല്‍ മു​റി​വേ​റ്റ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ ഡോ​ക്ട​ര്‍ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കാ​തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും ദി​ലീ​പ് ആ​രോ​പി​ച്ചു.

കു​ട്ടി​ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട കാ​ര്യ​വും ഛര്‍​ദി​യും ക​ഫ​വും ഉ​ണ്ടാ​യ കാ​ര്യം പ​റ​ഞ്ഞി​ട്ടും ഡോ​ക്ട​ര്‍ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്നും പി​താ​വ് ആ​രോ​പി​ച്ചു. എ​ന്നാ​ല്‍ ചി​കി​ത്സ ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ര​ക്ത​പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​ക്ക് പാ​മ്പുക​ടി​യേ​റ്റെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.

Kerala

പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: വീടിന്‍റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന

കോ​ടാ​ലി (തൃ​ശൂ​ർ): ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക​ൾ​ക്ക് പാ​മ്പു​ക​ടി​യേ​റ്റ കോ​ടാ​ലി ക​ട​മ്പോ​ടു​ള്ള കാ​വു​ങ്ങ​ൽ സി​ൽ​ജോ​യു​ടെ വീ​ട്ടി​ൽ വീ​ടി​ന്‍റെ ത​റ പൊ​ളി​ച്ച് വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി.

വ്യാഴാഴ്ച രാ​ത്രി അ​ഞ്ചാ​മ​ത്തെ പാ​മ്പി​നെ​കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ന്നു​രാ​വി​ലെ വി​ദ​ഗ്‌​ധ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ലെ ടോ​യ്‌​ല​റ്റി​ന്‍റെ ചു​മ​രി​നോ​ടു ചേ​ർ​ന്ന് ത​റ​യു​ടെ ഒ​രു ഭാ​ഗ​വും, ടോ​യ്‌​ലെ​റ്റി​ലെ ടൈ​ലും, ഡ്രൈ​നേ​ജ് പൈ​പ്പും പൊ​ളി​ച്ച് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്.

ടൈ​ലു​ക​ളു​ടെ വി​ള്ള​ലി​നു​ള്ളി​ൽ കൂ​ടു​ത​ൽ പാ​മ്പു​ക​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. വെ​ള്ളി​ക്കു​ള​ങ്ങ​ര ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ ര​ഞ്ജി​ത്‌​രാ​ജ് സ​ർ​പ്പ ടീം ​ലീ​ഡ​ർ ജോ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​മ്പു​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​തു​വ​രെ​യും പാ​മ്പി​നെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. വ്യാഴാഴ്ച വൈ​കി​ട്ടും രാ​ത്രി​യി​ലു​മാ​യി ര​ണ്ട് പാ​മ്പു​ക​ളെ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു​വ​രെ ആ​കെ അ​ഞ്ച് പാ​മ്പു​ക​ളാ​ണ് വീ​ടി​ന​ക​ത്ത് കാണപ്പെട്ടത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ സി​ൽ​ജോ​യു​ടെ മ​ക്ക​ളാ​യ ആ​ൽ​ജോ (എ​ട്ട് വ​യ​സ്) അ​നോ​ഷ് (10) എ​ന്നി​വ​ർ​ക്ക് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റി​രു​ന്നു. ഇ​വ​രി​ൽ ആ​ൽ​ജോ അ​ന്നു ത​ന്നെ മ​രി​ച്ചി​രു​ന്നു. ചി​കി​ൽ​സ​യി​ലു​ള്ള അ​നോ​ഷ് സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു.

Kerala

പാമ്പുകടിയേറ്റുള്ള എട്ട് വയസുകാരന്‍റെ മരണം; റിപ്പോർട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകണമെന്ന് ആശുപത്രി സൂപ്രണ്ടിനോട് നിർദേശിച്ചു.

സംഭവത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വേണ്ട പരിഗണന ലഭിച്ചില്ലെന്ന പിതാവിന്‍റെ പരാതിയിലാണ് ഡിഎംഒ റിപ്പോർട്ട് തേടിയത്. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.

കുട്ടി ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോഴും നിസാരമായാണ് ഡോക്ടർമാർ കണ്ടത്. പുലർച്ചെ രണ്ടരയോടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നത് വരെ കുട്ടി സംസാരിച്ചിരുന്നുവെന്നും പിതാവ് ദിലീപ് പറഞ്ഞിരുന്നു.

അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി രംഗത്തെത്തിയിരുന്നു. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ ഭാ​ഗത്ത് നിന്നും വിശദീകരിച്ചത്.

കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്ന് പുലർച്ചെ നാലോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടിയിട്ടുണ്ട്.

Kerala

എ​ട്ടു​വ​യ​സു​കാ​ര​ൻ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം; കു​ട്ടി​യെ ക​ടി​ച്ച​ത് ശം​ഖ് വ​ര​യ​ൻ

തൃ​ശൂ​ർ: പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ശം​ഖു​വ​ര​യ​ന്‍റെ ക​ടി​യേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പോ​ലീ​സ് റി​പ്പോ​ർ​ട്ട് ത​ള്ളി​യാ​ണ് ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ റി​പ്പോ​ർ​ട്ട്.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണ് കു​ട്ടി​ക്ക് ഏ​റ്റ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, ആ​ൽ​ജോ​യു​ടെ സം​സ്കാ​രം ഇന്നു വൈ​കു​ന്നേ​രം മൂ​ന്നി​നു ന​ട​ക്കും. ആ​ൽ​ജോ​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ അ​നോ​ജി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​ക​ളു​ടെ ത​ല​യ​ണ​യു​ടെ അ​ടി​യി​ൽനി​ന്നു പാ​മ്പി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Latest News

Corehub Up