x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ടു​വ​യ​സു​കാ​ര​ൻ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം; കു​ട്ടി​യെ ക​ടി​ച്ച​ത് ശം​ഖ് വ​ര​യ​ൻ


Published: April 20, 2026 11:54 AM IST | Updated: April 20, 2026 05:08 PM IST

തൃ​ശൂ​ർ: പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ശം​ഖു​വ​ര​യ​ന്‍റെ ക​ടി​യേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പോ​ലീ​സ് റി​പ്പോ​ർ​ട്ട് ത​ള്ളി​യാ​ണ് ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ റി​പ്പോ​ർ​ട്ട്.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണ് കു​ട്ടി​ക്ക് ഏ​റ്റ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, ആ​ൽ​ജോ​യു​ടെ സം​സ്കാ​രം ഇന്നു വൈ​കു​ന്നേ​രം മൂ​ന്നി​നു ന​ട​ക്കും. ആ​ൽ​ജോ​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ അ​നോ​ജി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​ക​ളു​ടെ ത​ല​യ​ണ​യു​ടെ അ​ടി​യി​ൽനി​ന്നു പാ​മ്പി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags : snakebite death boy postmortem report

Recent News

Corehub Up