x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​മ്പുക​ടി​യേ​റ്റു​ള്ള മ​ര​ണം: ഡി​എം​ഒ​മാ​രു​ടെ യോ​ഗം ചേ​ര്‍​ന്നു


Published: April 25, 2026 07:24 AM IST | Updated: April 25, 2026 07:24 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് പാ​​​​മ്പുക​​​​ടി​​​​യേ​​​​റ്റു​​​​ള്ള മ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ വ​​​​ര്‍​ധി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍​മാ​​​​രു​​​​ടെ യോ​​​​ഗം വി​​​​ളി​​​​ച്ച് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍. മൂ​​​​ന്നു​​​​പേ​​​​ര്‍ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് യോ​​​​ഗം ചേ​​​​ര്‍​ന്ന​​​​ത്.

മൂ​​​​ന്നു മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലും പാ​​​​മ്പു​​​​ക​​​​ടി സാ​​​​ധ്യ​​​​ത ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. രോ​​​​ഗി​​​​ക​​​​ള്‍ മ​​​​രി​​​​ച്ചശേ​​​​ഷ​​​​മാ​​​​ണ് പാ​​​​മ്പു​​​​ക​​​​ടി​​​​യെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. അ​​​​തി​​​​നാ​​​​ല്‍ അ​​​​ത്യാ​​​​ഹി​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ എ​​​​ത്തു​​​​ന്ന കേ​​​​സു​​​​ക​​​​ളി​​​​ല്‍ പാ​​​​മ്പുക​​​​ടി​​​​ക്കു​​​​ള്ള സാ​​​​ധ്യ​​​​ത കൂ​​​​ടി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ന്ന​​​​ലെ ചേ​​​​ര്‍​ന്ന യോ​​​​ഗ​​​​ത്തി​​​​ല്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.


ചൂ​​​​ട് കൂ​​​​ടി​​​​യ​​​​തോ​​​​ടെ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു​​​​ള്ള മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍​ക്ക് പ്ര​​​​ത്യേ​​​​ക ജാ​​​​ഗ്ര​​​​ത ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. ആ​​​​ന്‍റി​​​​വെ​​​​നം ല​​​​ഭ്യ​​​​ത കു​​​​റ​​​​വി​​​​ല്ല, ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ആ​​​​ന്‍റി​​​​വെ​​​​നം സ്റ്റോ​​​​ക്ക് ഉ​​​​ണ്ടെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​തു​​​​വ​​​​രെ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ് മൂ​​​​ന്ന് മ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത​​​​ത്. തൃ​​​​ശൂ​​​​ര്‍ കോ​​​​ടാ​​​​ലി​​​​യി​​​​ല്‍ ഉ​​​​റ​​​​ങ്ങി​​​​ക്കി​​​​ട​​​​ന്ന സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​ല്‍​ക്കു​​​​ക​​​​യും അ​​​​തി​​​​ല്‍ ഒ​​​​രാ​​​​ള്‍​ക്ക് ജീ​​​​വ​​​​ന്‍ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ചി​​​​റ​​​​യി​​​​ന്‍​കീ​​​​ഴി​​​​ല്‍ എ​​​​ട്ടു വ​​​​യ​​​​സു​​​​കാ​​​​ര​​​​ന്‍ ഉ​​​​റ​​​​ക്ക​​​​ത്തി​​​​നി​​​​ട​​​​യി​​​​ല്‍ മൂ​​​​ര്‍​ഖ​​​​ന്‍ പാ​​​​മ്പി​​​​ന്‍റെ ക​​​​ടി​​​​യേ​​​​റ്റ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. കാ​​​​യം​​​​കു​​​​ള​​​​ത്ത് വി​​​​വാ​​​​ഹ സ​​​​ല്‍​ക്കാ​​​​ര​​​​ത്തി​​​​നി​​​​ടെ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ യു​​​​വ​​​​തി​​​​യും മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി.

Tags : Death due snakebite

Recent News

Corehub Up