x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പാവയാകാൻ താനില്ല'; അ​മ്മ​യി​ൽ നി​ന്നു​ള്ള ഇ​റ​ങ്ങി​പ്പോ​ക്കിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ശ്വേ​ത മേ​നോ​ൻ


Published: June 24, 2026 07:46 AM IST | Updated: June 24, 2026 07:47 AM IST

കൊ​ച്ചി: താ​ര​സം​ഘ​ട​ന അ​മ്മ​യി​ൽ നി​ന്നു​ള്ള ഇ​റ​ങ്ങി​പ്പോ​ക്കി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ശ്വേ​ത മേ​നോ​ൻ. പാ​വ​യാ​കാ​ൻ താ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യ ശ്വേ​ത ക​ഴി​ഞ്ഞ വ​ർ​ഷം അ​മ്മ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്നെ ത​നി​ക്ക് എ​തി​രെ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ന്നെ​ന്നും ആ​രോ​പി​ച്ചു.

വ്യ​ക്തി​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. മു​ൻ ക​മ്മ​റ്റി​യി​ലെ ചി​ല​രു​ടെ തെ​റ്റാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​പോ​ലും അ​ന്വേ​ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ചി​ല സ്വാ​ർ​ഥ​താ​ത്പ​ര്യ​ക്കാ​ർ അ​തി​ൽ ഇ​ട​പെ​ട്ടു. അ​മ്മ​യി​ലെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളി​ൽ ആ​കെ ക​ള്ള​ക്ക​ളി​യെ​ന്നും ശ്വേ​ത ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ ര​ണ്ട് ഭ​ര​ണ സ​മി​തി​ക​ളു​ടെ​യും ക​ണ​ക്കു​ക​ൾ സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ശാ​സ്ത്രീ​യ ഓ​ഡി​റ്റിം​ഗ് ന​ട​ത്ത​ണ​മെ​ന്നും ശ്വേ​ത ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മു​ൻ​കാ​ല ക​ണ​ക്കു​ക​ളു​മാ​യി ബ​ന്ധ​പെ​ട്ട് ത​ന്‍റെ രാ​ജി​ക്ക് ശേ​ഷ​വും സം​ശ​യ​ങ്ങ​ളു​ണ്ടെ​ന്ന് പ​റ​ഞ്ഞ ശ്വേ​ത താ​ൻ ബി​ജെ​പി​യും അ​ല്ല ക​മ്മ്യൂ​ണി​സ്റ്റും അ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ​യോ മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ​യോ ഒ​രു പ​രി​പാ​ടി​യി​ലും താ​ൻ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. ബാ​ക്കി വെ​ളി​പ്പെ​ടു​ത്ത​ൽ 26നു ​മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മ്പോ​ഴെ​ന്നും ശ്വേ​ത മേ​നോ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : swetha menon response resignation amma president post

Recent News

Corehub Up