x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൃ​ത​ദേ​ഹ ദു​രൂ​ഹ​ത: ക​ല്ല​റ ഇ​ന്ന് തു​റ​ക്കും


Published: June 24, 2026 03:00 AM IST | Updated: June 24, 2026 03:00 AM IST

ഇ​​​രി​​​ട്ടി: വാ​​​ണി​​​യ​​​പ്പാ​​​റ​​​ത്ത​​​ട്ട് ഉ​​​ണ്ണി മി​​​ശി​​​ഹാ പ​​​ള്ളി സെ​​​മി​​​ത്തേ​​​രി​​​യി​​​ലെ 38-ാം ന​​​മ്പ​​​ർ ക​​​ല്ല​​​റ​​​യി​​​ൽ ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞ​​​നി​​​ല​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹം പോ​​​ലെ തോ​​​ന്നി​​​ക്കു​​​ന്ന വ​​​സ്തു ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​ന്നു ക​​​ല്ല​​​റ തു​​​റ​​​ന്ന് സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണം വ​​​രു​​​ത്തും.

ഇ​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി ത​​​ല​​​ശേ​​​രി ആ​​​ർ​​​ഡി​​​ഒ കോ​​​ട​​​തി ഇ​​​ന്ന​​​ലെ പോ​​​ലീ​​​സി​​നു ന​​​ല്കി. ക​​​ല്ല​​​റ​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന് സ​​​മാ​​​ന​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ വ​​​സ്തു മൂ​​​ന്നാ​​​മ​​​തൊ​​​രു മൃ​​​ത​​​ശ​​​രീ​​​ര​​​മാ​​​ണോ എ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് കാ​​​ണി​​​ച്ച് ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​ജി​​​ൽ​​​ബെ​​​റ്റ് കൊ​​​ന്ന​​​യി​​​ൽ ക​​​രി​​​ക്കോ​​​ട്ട​​​ക്ക​​​രി പോ​​​ലീ​​​സി​​​ൽ നേ​​​ര​​​ത്തേ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

പ​​​രാ​​​തി​​​യി​​​ൽ പ്ര​​​ഥ​​​മ വി​​​വ​​​ര റി​​​പ്പോ​​​ർ​​​ട്ട് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ക​​​രി​​​ക്കോ​​​ട്ട​​​ക്ക​​​രി സി​​​ഐ എ​​​ൻ. പ്ര​​​ശാ​​​ന്ത് ക​​​ല്ല​​​റ തു​​​റ​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി തേ​​​ടി ത​​​ല​​​ശേ​​​രി ആ​​​ർ​​​ഡി​​​ഒ കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്.

ഈ​ ​​മാ​​​സം 13ന് ​​​ഒ​​​രു സം​​​സ്കാ​​​ര​​​ത്തി​​​നാ​​​യി ക​​​ല്ല​​​റ തു​​​റ​​​ന്ന​​​പ്പോ​​​ഴാ​​​ണ് പെ​​​ട്ടി​​​യി​​​ൽ അ​​​ട​​​ക്കം​​​ചെ​​​യ്ത നി​​​ല​​​യി​​​ൽ ഒ​​​രു മൃ​​​ത​​​ദേ​​​ഹ​​​വും സ​​​മീ​​​പ​​​ത്ത് പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞ രീ​​​തി​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​മെ​​​ന്നു തോ​​​ന്നി​​​ക്കു​​​ന്ന മ​​​റ്റൊ​​​രു വ​​​സ്തു​​​വും ക​​​ണ്ട​​​ത്.

വാ​​​ണി​​​യ​​​പ്പാ​​​റ​​​യി​​​ൽ വ​​​ച്ച് കാ​​​ണാ​​​താ​​​യി എ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന വി​​​ല​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി ആ​​​ല​​​പ്പാ​​​ട്ട് സി​​​ജോ സ്‌​​​ക​​​റി​​​യ​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെടെ ക​​​ല്ല​​​റ​​​യി​​​ലെ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ സം​​​ശ​​​യം ഉ​​​ന്ന​​​യി​​​ച്ച​​​താ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വാ​​​യ​​​ത്.

Tags : Body Mystery Cemetery Vaniyapparattu Kallara

Recent News

Corehub Up