x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തരകലഹം ആളിക്കത്തുന്നു


Published: June 24, 2026 02:37 AM IST | Updated: June 24, 2026 02:37 AM IST

കോല്‍ക്ക​​​ത്ത: മ​​​മ​​​ത ബാ​​​ന​​​ര്‍ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള തൃ​​​ണ​​​മൂ​​​ല്‍ കോ​​​ണ്‍ഗ്ര​​​സി​​​ല്‍ ആ​​ഭ്യ​​ന്ത​​ര​​ക​​ല​​ഹം ആ​​ളി​​ക്ക​​ത്തു​​ന്ന​​തി​​നി​​ടെ പാ​​​ര്‍ട്ടി​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം.

മ​​​മ​​​ത​​​യെ പൂ​​​ര്‍ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കി പാ​​​ര്‍ട്ടി നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന് ശ്ര​​മി​​ക്കു​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഋ​​​ത​​​ബ്ര​​​ത ബാ​​​ന​​​ര്‍ജി​​​യു ഉ​​റ്റ അ​​നു​​യാ​​യി സൗ​​​ത്ത് 24 പ​​​ര്‍ഗ​​​നാ​​​സി​​​ല്‍ നി​​​ന്നു​​​ള്ള എം​​​എ​​​ല്‍എ​​​യു​​ടെ പ​​രാ​​തി​​യി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം.

ഇ​​തി​​നു​​ പി​​ന്നാ​​ലെ കോ ല്‍ക്ക​​​ത്ത സ​​​ര​​​ത് ബോ​​​സ് റോ​​​ഡി​​​ലു​​​ള്ള ബാ​​ങ്കി​​ലെ മൂ​​ന്ന് അ​​ക്കൗ​​ണ്ടു​​ക​​ളി​​ലാ​​യു​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു. അ​​​ഞ്ച് വ​​​ര്‍ഷ​​​ത്തെ ഇ​​​ട​​​പാ​​​ട് വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍കാ​​​ന്‍ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​മു​​ണ്ട്. പോ​​ലീ​​സ് നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ ബാ​​​ങ്ക് മ​​​ര​​​വി​​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. ഏ​​​ക​​​ദേ​​​ശം 440 കോ​​​ടി​​​ രൂ​​​പ​​​യാ​​​ണ് തൃ​​ണ​​മൂ​​ലി​​ന്‍റെ പേ​​രി​​ൽ ബാ​​ങ്കി​​ൽ ഉ​​ള്ള​​ത്.

അ​​​തി​​​നി​​​ടെ, ക​​ഴി​​ഞ്ഞ​​ദി​​വ​​സം ചേ​​ർ​​ന്ന പ്ര​​ത്യേ​​ക​​ യോ​​ഗ​​ത്തി​​ന്‍റെ പേ​​രി​​ൽ ഋ​​​ത​​​ബ്ര​​​ത​​​യ്‌​​​ക്കൊ​​​പ്പം നി​​​ല്‍ക്കു​​​ന്ന നേ​​​താ​​​ക്ക​​​ളെ മ​​മ​​ത വി​​ഭാ​​ഗം പു​​റ​​ത്താ​​ക്കി. ​മു​​​തി​​​ര്‍ന്ന നേ​​​താ​​​ക്ക​​​ളാ​​​യ ജാ​​​വേ​​​ദ് അ​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍, ഫി​​​ര്‍ഹാ​​​ദ് ഹ​​​ക്കിം, അ​​​രൂ​​​പ് റോ​​​യ്, ര​​​തി​​​ന്‍ ഘോ​​​ഷ്, ബി​​​പ്ല​​​ബ് മി​​​ത്ര, സ​​​ബീ​​​ന യാ​​​സ്മി​​​ന്‍, അ​​​രൂ​​​പ് ബി​​​ശ്വാ​​​സ്, സ്‌​​​നേ​​​ഹാ​​​ശി​​​ഷ് ച​​​ക്ര​​​വ​​​ര്‍ത്തി എ​​​ന്നി​​​വ​​​രെ പു​​​റ​​​ത്താ​​​ക്കി​​​യെ​​ന്നാ​​ണ് മ​​മ​​ത പ​​ക്ഷം അ​​റി​​യി​​ച്ച​​ത്. സം​​​ഘ​​​ട​​​ന​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഈ ​​​നേ​​​താ​​​ക്ക​​​ള്‍ക്കെ​​​തി​​​രേ നേ​​​ര​​​ത്തേ കാ​​​ര​​​ണം​​​കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യി​​​രു​​​ന്നു.

ഋ​​​ത​​​ബ്ര​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം തി​​​ങ്ക​​​ളാ​​​ഴ്ച യോ​​​ഗം ചേ​​​ര്‍ന്ന് അ​​​രു​​​പ് റോ​​​യി​​​യെ തൃ​​​ണ​​​മൂ​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. മ​​​മ​​​ത ബാ​​​ന​​​ര്‍ജി​​​യെ​​​യും അ​​​ഭി​​​ഷേ​​​ക് ബാ​​​ന​​​ര്‍ജി​​​യെ​​​യും ചി​​​ത്ര​​​ങ്ങ​​​ള്‍ പോ​​​ലും സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നി​​​ല്ല. 30 അം​​​ഗ ദേ​​​ശീ​​​യ വ​​​ര്‍ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യെ​​​യും യോ​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രു​​​ന്നു. മ​​​മ​​​ത ബാ​​​ന​​​ര്‍ജി പാ​​​ര്‍ട്ടി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശ​​​ക​​​യാ​​​യി തു​​​ട​​​ര​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഇ​​​വ​​​ര്‍ ആ​​​വ​​​ര്‍ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തി​​രു​​ന്നു.

Tags : Internal strife flaring Trinamool Congress Mamata banerjee

Recent News

Corehub Up