തിരുവള്ളൂർ: തമിഴ്നാട്ടിലെ പെരിയപാളയത്ത് സമുദ്രഭക്ഷ്യ സംസ്കരണശാലയിലുണ്ടായ അമോണിയം വാതകച്ചോർച്ചയെത്തുടർന്ന് ചികിത്സയിലിരുന്ന നാലു സ്ത്രീകൾകൂടി ഇന്നലെ മരിച്ചു. ഇതോടെ മരണസംഖ്യ ഒന്‍പതായി ഉയർന്നു.
മരിച്ച സ്ത്രീകളിൽ ഏഴുപേർ ഒഡീഷ സ്വദേശികളും രണ്ടു പേർ ആസാം സ്വദേശികളുമാണ്. ജൂൺ 21നായിരുന്നു ദുരന്തം. 69 പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്.
Tags : Ammonium gas leak Death toll rises Thiruvallur