x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് ജീ​പ്പി​ടി​ച്ച് അ​പ​ക​ടം: പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു ; അ​​​വ​​​യ​​​വ​​​ങ്ങ​​​ള്‍ ദാ​​​നം ചെ​​​യ്യും


Published: June 24, 2026 03:15 AM IST | Updated: June 24, 2026 03:15 AM IST

തൃ​​​ശൂ​​​ർ/ കൊ​​​ച്ചി: പോ​​​​​​ലീ​​​​​​സ് ജീ​​​​​​പ്പും ഇ​​​​​​ല​​​​​​ക്‌​​​​ട്രി​​​​ക് സ്‌​​​​​​കൂ​​​​​​ട്ട​​​​​​റും കൂ​​​​​​ട്ടി​​​​​​യി​​​​​​ടി​​​​​​ച്ചു​​​​​​ണ്ടാ​​​​​​യ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ല്‍ പ​​​​​​രി​​​​​​ക്കേ​​​​​​റ്റു ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ല്‍ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന വി​​​​​​ദ്യാ​​​​​​ര്‍​ഥി മ​​​​​​രി​​​​​​ച്ചു. ആ​​​​​​ളൂ​​​​​​ര്‍ ആ​​​​​​ന​​​​​​ത്ത​​​​​​ടം സ്വ​​​​​​ദേ​​​​​​ശി പീ​​​​​​ണി​​​​​​ക്ക​​​​​​പ​​​​​​റ​​​​​​മ്പി​​​​​​ല്‍ രാ​​​​​​ജു​​​​​​വി​​​​​​ന്‍റെ മ​​​​​​ക​​​​​​ന്‍ ജു​​​​​​വി​​​​​​ന്‍ (16) ആ​​​​​​ണു മ​​​​​​രി​​​​​​ച്ച​​​​​​ത്.

ആ​​​​​​ന​​​​​​ത്ത​​​​​​ടം സ്വ​​​​​​ദേ​​​​​​ശി ത​​​​​​യ്യി​​​​​​ല്‍ പ്ര​​​​​​ദീ​​​​​​പി​​​​​​ന്‍റെ മ​​​​​​ക​​​​​​ന്‍ അ​​​​​​ന​​​​​​ന്ത​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍ (16) ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ക്കേ​​​​​​റ്റ് ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ല്‍ ക​​​​​​ഴി​​​​​​യു​​​​​​കയാണ്.

ക​​​​​​ഴി​​​​​​ഞ്ഞ 15ന് ​​​​​​ഉ​​​​​​ച്ച​​​​​​യോ​​​​​​ടെ പോ​​​​​​ട്ട മൂ​​​​​​ന്നു​​​​​​പീ​​​​​​ടി​​​​​​ക സം​​​​​​സ്ഥാ​​​​​​ന​​​​​​പാ​​​​​​ത​​​​​​യി​​​​​​ല്‍ ആ​​​​​​ളൂ​​​​​​ര്‍ ക​​​​​​ദ​​​​​​ളി​​​​​​ച്ചി​​​​​​റ​​​​​​യ്ക്കു സ​​​​​​മീ​​​​​​പ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​പ​​​​​​ക​​​​​​ടം. പോ​​​​​​ട്ട ഭാ​​​​​​ഗ​​​​​​ത്തു​​​​​​നി​​​​​​ന്ന് ഇ​​​​​​രി​​​​​​ങ്ങാ​​​​​​ല​​​​​​ക്കു​​​​​​ട ഭാ​​​​​​ഗ​​​​​​ത്തേ​​​​​​ക്ക് സ​​​​​​ഞ്ച​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന ഇ​​​​​​ല​​​​ക്‌​​​​ട്രി​​​​​​ക് സ്‌​​​​​​കൂ​​​​​​ട്ട​​​​​​റി​​​​​​ല്‍ പോ​​​​​​ലീ​​​​​​സ് ജീ​​​​​​പ്പി​​​​​​ടി​​​​​​ച്ചാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​ത്.

ജു​​​വി​​​ന്‍ രാ​​​ജു​​​വി​​​ന്‍റെ അ​​​വ​​​യ​​​വ​​​ങ്ങ​​​ള്‍ ദാ​​​നം ചെ​​​യ്യും. ഹൃ​​​ദ​​​യം, വൃ​​​ക്ക​​​ക​​​ള്‍, പാ​​​ന്‍ക്രി​​​യാ​​​സ്, ക​​​ര​​​ള്‍, ക​​​ണ്ണു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്. വി​​​​​​ദേ​​​​​​ശ​​​​​​ത്താ​​​​​​യി​​​​​​രു​​​​​​ന്ന ജു​​​​​​വി​​​​​​ന്‍റെ പി​​​​​​താ​​​​​​വ് രാ​​​​​​ജു സം​​​​​​ഭ​​​​​​വ​​​​​​മ​​​​​​റി​​​​​​ഞ്ഞ് നാ​​​​​​ട്ടി​​​​​​ലെ​​​​​​ത്തി.

സം​​​​​​സ്‌​​​​​​കാ​​​​​​രം നാ​​​​​​ളെ രാ​​​​​​വി​​​​​​ലെ പ​​​​​​ത്തി​​​​​​ന് ആ​​​​​​ളൂ​​​​​​ര്‍ സെ​​​​​​ന്‍റ് ജോ​​​​​​സ​​​​​​ഫ്‌​​​​​​സ് പ​​​​​​ള്ളി​​​​​​യി​​​​​​ല്‍ ന​​​​​​ട​​​​​​ക്കും. അ​​​​​​മ്മ: ബീ​​​​​​ന. സ​​​​​​ഹോ​​​​​​ദ​​​​​​രി: ജൂ​​​​​​നി​​​​​​യ (പ്ല​​​​​​സ്ടു വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​നി).

Tags : Police jeep hits student organs donated Juwin death

Recent News

Corehub Up