x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാരിത്താസ് ഇനി സമ്പൂര്‍ണ റോബോട്ടിക് സര്‍ജറി സെന്‍റര്‍; ഉദ്ഘാടനം ഇന്ന്


Published: June 24, 2026 02:55 AM IST | Updated: June 24, 2026 02:55 AM IST

കോ​ട്ട​യം: കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി സ​മ്പൂ​ര്‍ണ റോ​ബോ​ട്ടി​ക് സ​ര്‍ജ​റി സെ​ന്‍റ​റാ​യി മാ​റു​ന്നു. ശ​സ്ത്ര​ക്രി​യ രം​ഗ​ത്ത് കൂ​ടു​ത​ല്‍ കൃ​ത്യ​ത​യും സം​ര​ക്ഷ​ണ​വും ഉ​റ​പ്പു വ​രു​ത്തു​ന്ന ആ​ധു​നി​ക റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണു കാ​രി​ത്താ​സ് ആ​ശു​പ​ത്രി സ​മ്പൂ​ര്‍ണ റോ​ബോ​ട്ടി​ക് സ​ര്‍ജ​റി സെ​ന്‍റ​റാ​യി മാ​റു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​മാ​യി കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ഓ​ര്‍ത്തോ​പീ​ഡി​ക് വി​ഭാ​ഗം ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സ്‌​ട്രൈ​ക്ക​ര്‍-MACO റോ​ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ടു​പ്പ്, മു​ട്ട് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രു​ന്നു. നി​ര​വ​ധി രോ​ഗി​ക​ളാ​ണ് റോ​ബോ​ട്ടി​ക് സ​ര്‍ജ​റി​യി​ലൂ​ടെ സു​ഖം പ്രാ​പി​ച്ച​ത്.

ഇ​തി​ന്‍റെ തു​ട​ര്‍ച്ച​യെ​ന്നോ​ണ​മാ​ണ്, റോ​ബോ​ട്ടി​ക് സ​ര്‍ജ​റി രം​ഗ​ത്ത് ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മു​ൻ​പ​ന്തി​യി​ല്‍ നി​ല്‍ക്കു​ന്ന ഡാ​വി​ഞ്ചി എ​ക്‌​സ്‌​ഐ (Da Vinci Xi Surgical System) കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍ ഓ​ര്‍ത്തോ​പീ​ഡി​ക് വി​ഭാ​ഗ​ത്തി​ല്‍ മാ​ത്ര​മാ​യി​രു​ന്ന ഈ ​സേ​വ​നം ഇ​നി​മു​ത​ല്‍ ജ​ന​റ​ല്‍ സ​ര്‍ജ​റി, ഗ്യ​സ്‌​ട്രോ​സ​ര്‍ജ​റി, യൂ​റോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, ഓ​ങ്കോ​സ​ര്‍ജ​റി, കാ​ര്‍ഡി​യാ​ക് സ​ര്‍ജ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും ല​ഭ്യ​മാ​കും.

ഇ​ന്നു രാ​വി​ലെ 10 കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​നും കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ചെ​യ​ര്‍മാ​നു​മാ​യ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ കാ​രി​ത്താ​സ് ആ​ശു​പ​ത്രി സ​മ്പൂ​ര്‍ണ റോ​ബോ​ട്ടി​ക് സ​ര്‍ജ​റി സെ​ന്‍റ​റാ​യി മാ​റു​ന്ന പ്ര​ഖ്യാ​പ​നം മ​ജീ​ഷ്യ​നും മോ​ട്ടി​വേ​ഷ​ണ​ല്‍ പ്ര​ഭാ​ഷ​ക​നു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് ന​ട​ത്തും. കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ബി​നു​ കു​ന്ന​ത്ത്, കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​യി​സ് ന​ന്ദി​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഹെ​ര്‍ണി​യ സ​ര്‍ജ​റി​ക​ള്‍, പി​ത്ത​സ​ഞ്ചി (Gallbladder) നീ​ക്കം ചെ​യ്യ​ല്‍, ക​ര​ള്‍ (Liver), പ്ലീ​ഹ(Spleen), പാ​ന്‍ക്രി​യാ​സ് (Pancreas) സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ക്കു​ള്ള ശ​സ്ത്ര​ക്രി​യ​ക​ള്‍, കു​ട​ല്‍ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ക്കു​ള്ള സ​ര്‍ജ​റി​ക​ള്‍, കി​ഡ്‌​നി, പ്രോ​സ്റ്റേ​റ്റ് സ​ര്‍ജ​റി​ക​ള്‍, വി​വി​ധ​ത​രം കാ​ന്‍സ​ര്‍ സ​ര്‍ജ​റി​ക​ള്‍, ഗ​ര്‍ഭാ​ശ​യ സം​ബ​ന്ധ​മാ​യ സ​ങ്കീ​ര്‍ണ ശ​സ്ത്ര​ക്രി​യ​ക​ള്‍, അ​വ​യ​വം മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ (ലി​വ​ര്‍, കി​ഡ്‌​നി, കാ​ര്‍ഡി​യാ​ക് ബ​പാ​സ്, വാ​സ്‌​ക്കു​ലാ​ര്‍ സ​ര്‍ജ​റി, തൊ​റാ​സി​ക് സ​ര്‍ജ​റി തൈ​റോ​യി​ഡ്, പാ​രാ തൈ​റോ​യി​ഡ് ശ​സ്ത്ര​ക്രി​യ​ക​ള്‍) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും റോ​ബോ​ട്ടി​ക് സ​ര്‍ജ​റി ല​ഭ്യ​മാ​കും.

Tags : Caritas robotic surgery center Caritas Hospital

Recent News

Corehub Up