x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്‌സിആര്‍എ ഭേദഗതി; കേന്ദ്ര വിശദീകരണം


Published: June 24, 2026 02:40 AM IST | Updated: June 24, 2026 02:40 AM IST

ന്യൂ​​​​ഡ​​​​ല്‍​ഹി: എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​​തി വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം പൊ​​​​തു​​​​ജ​​​​ന നോ​​​​ട്ടീ​​​​സാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ ഇ​​​​ന്ന​​​​ലെ പു​​​​റ​​​​ത്തി​​​റ​​​​ക്കി​​​​യ നി​​​​ര്‍​ദേ​​​​ശം താ​​​​ഴെ.

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ 2010 പ്ര​​​​കാ​​​​രം മു​​​​ന്‍​കൂ​​​​ര്‍ അ​​​​നു​​​​മ​​​​തി അ​​​​പേ​​​​ക്ഷ പ്രോ​​​​സ​​​​സ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ര്‍​ദേ​​​​ശം:

1. ഒ​​​​രു നി​​​​ശ്ചി​​​​ത സാം​​​​സ്‌​​​​കാ​​​​രി​​​​ക, സാ​​​​മ്പ​​​​ത്തി​​​​ക, വി​​​​ദ്യാ​​​​ഭ്യാ​​​​സ, മ​​​​ത അ​​​​ല്ലെ​​​​ങ്കി​​​​ല്‍ സാ​​​​മൂ​​​​ഹി​​​​ക പ​​​​രി​​​​പാ​​​​ടി​​​യു​​​ള്ള ഓ​​​​രോ വ്യ​​​​ക്തി​​​​ക്കും, സെ​​​ക്‌​​​ഷ​​​​ന്‍ 11 (1) പ്ര​​​​കാ​​​​രം കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​രി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ല്‍, നി​​​​ര്‍​ദി​​​​ഷ്‌​​​ട ഫോ​​​​ര്‍​മാ​​​​റ്റി​​​​ല്‍ അ​​​​പേ​​​​ക്ഷ ന​​​​ല്‍​കി ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ മു​​​​ന്‍​കൂ​​​​ര്‍ അ​​​​നു​​​​മ​​​​തി നേ​​​​ടി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ദേ​​​​ശ​​​സം​​​​ഭാ​​​​വ​​​​ന സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യൂ. കൂ​​​​ടാ​​​​തെ, അ​​​​ത്ത​​​​രം മു​​​​ന്‍​കൂ​​​​ര്‍ അ​​​​നു​​​​മ​​​​തി അ​​​​തു ല​​​​ഭി​​​​ക്കു​​​​ന്ന നി​​​​ര്‍​ദി​​​​ഷ്‌​​​ട പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കോ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍​ക്കോ നി​​​​ര്‍​ദി​​​​ഷ്‌​​​ട ഉ​​​​റ​​​​വി​​​​ട​​​​ത്തി​​​​ല്‍നി​​​​ന്നോ മാ​​​​ത്ര​​​​മേ സാ​​​​ധു​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ.

2. 2010ലെ ​​​​എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ​​​​യു​​​​ടെ സെ​​​​ക്‌​​​ഷ​​​​ന്‍ 46 പ്ര​​​​കാ​​​​രം നി​​​​യു​​​​ക്ത​​​​മാ​​​​ക്കി​​​​യ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വി​​​​നി​​​​യോ​​​​ഗി​​​​ച്ചു​​​​കൊ​​​​ണ്ട്, മു​​​​ന്‍​കൂ​​​​ര്‍ അ​​​​നു​​​​മ​​​​തി അ​​​​പേ​​​​ക്ഷ​​​​യി​​​​ലൂ​​​​ടെ വി​​​​ദേ​​​​ശ​​​സം​​​​ഭാ​​​​വ​​​​ന സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള സാ​​​​ധു​​​​ത കാ​​​​ല​​​​യ​​​​ള​​​​വ് ഇ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ ഇ​​​​തി​​​​നാ​​​​ല്‍ നി​​​​ര്‍​ദേ​​​ശി​​​​ക്കു​​​​ന്നു:

എ) ​​​​വി​​​​ദേ​​​​ശ​​​സം​​​​ഭാ​​​​വ​​​​ന സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​ധു​​​​ത കാ​​​​ല​​​​യ​​​​ള​​​​വ് മു​​​​ന്‍​കൂ​​​​ര്‍ അ​​​​നു​​​​മ​​​​തി​​​​ക്കു​​​​ള്ള അ​​​​പേ​​​​ക്ഷ അം​​​​ഗീ​​​​ക​​​​രി​​​​ച്ച തീ​​​​യ​​​​തി മു​​​​ത​​​​ല്‍ മൂ​​​​ന്നു വ​​​​ര്‍​ഷ​​​​മാ​​​​യി​​​​രി​​​​ക്കും.

ബി) ​​​​മു​​​​ന്‍​കൂ​​​​ര്‍ അ​​​​നു​​​​മ​​​​തി​​​​ക്കു​​​​ള്ള അ​​​​പേ​​​​ക്ഷ അം​​​​ഗീ​​​​ക​​​​രി​​​​ച്ച തീ​​​​യ​​​​തി മു​​​​ത​​​​ല്‍ നാ​​​​ലു വ​​​​ര്‍​ഷ​​​​മാ​​​​യി​​​​രി​​​​ക്കും പ്ര​​​​സ്തു​​​​ത വി​​​​ദേ​​​​ശ​​​സം​​​​ഭാ​​​​വ​​​​ന ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​ധു​​​​ത കാ​​​​ല​​​​യ​​​​ള​​​​വ്.

3. കൂ​​​​ടാ​​​​തെ, മു​​​​ന്‍​കൂ​​​​ര്‍ അ​​​​നു​​​​മ​​​​തി അ​​​​പേ​​​​ക്ഷ​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ മു​​​​ന്‍​കൂ​​​​ര്‍ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്‍ അം​​​​ഗീ​​​​കൃ​​​​ത പ്രോ​​​​ജ​​​​ക്‌​​​ട്/​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​ന്‍റെ ശേ​​​​ഷി​​​​ക്കു​​​​ന്ന കാ​​​​ലാ​​​​വ​​​​ധി മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​​​ങ്കി​​​​ല്‍ മു​​​​ന്‍​കൂ​​​​ര്‍ അ​​​​നു​​​​മ​​​​തി​​​​ക്കു​​​​ള്ള അ​​​​പേ​​​​ക്ഷ അം​​​​ഗീ​​​​ക​​​​രി​​​​ച്ച തീ​​​​യ​​​​തി​​​​ക്കു​​​പ​​​​ക​​​​രം ഈ ​​​​ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച തീ​​​​യ​​​​തി​​​​യാ​​​​യ ഇ​​​​ന്ന​​​​ലെ​​​മു​​​​ത​​​​ല്‍ മേ​​​​ല്‍​പ്പ​​​​റ​​​​ഞ്ഞ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി ക​​​​ണ​​​​ക്കാ​​​​ക്കും.

4. മു​​​​ക​​​​ളി​​​​ലു​​​​ള്ള ര​​​​ണ്ട്, മൂ​​​​ന്ന് ഖ​​​​ണ്ഡി​​​​ക​​​​യി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ ഉ​​​​ണ്ടെ​​​​ങ്കി​​​​ലും ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള അ​​​​ധി​​​​കാ​​​​രി​​​​ക്ക് ഓ​​​​രോ കേ​​​​സി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ഒ​​​​രു അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ​​​​യോ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ​​​​യോ സാ​​​​ധു​​​​ത കാ​​​​ല​​​​യ​​​​ള​​​​വ് നീ​​​​ട്ടി​​​​ക്കൊ​​​​ടു​​​​ക്കാ​​​​നാ​​​​കും.

5. മു​​​​ക​​​​ളി​​​​ല്‍ പ​​​​റ​​​​ഞ്ഞ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക​​​​ള്‍​ക്ക​​​​പ്പു​​​​റം വി​​​​ദേ​​​​ശ​​​സം​​​​ഭാ​​​​വ​​​​ന​​​​യു​​​​ടെ ഏ​​​​തെ​​​​ങ്കി​​​​ലും ര​​​​സീ​​​​ത് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗം 2010 ലെ ​​​​എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ​​​​യു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​യി​​​​രി​​​​ക്കും. ഏ​​​​തെ​​​​ങ്കി​​​​ലും ലം​​​​ഘ​​​​ന​​​മു​​​​ണ്ടാ​​​​യാ​​​​ല്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ശി​​​​ക്ഷാ​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഈ ​​​​പൊ​​​​തു​​​നോ​​​​ട്ടീ​​​സെ​​​​ന്നും കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ വി​​​​ഭാ​​​​ഗം ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​ര്‍ ഗൗ​​​​ര​​​​ഭ് ബ​​​​ഹ്‌​​​​സ ഒ​​​​പ്പു​​​​വ​​​​ച്ച നോ​​​​ട്ടീ​​​​സി​​​​ല്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : FCRA Amendment Central clarification

Recent News

Corehub Up