x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുങ്ങിയ കപ്പലിലെ അവശിഷ്‌ടം നീക്കല്‍: കേന്ദ്രത്തിന് ഹൈക്കോടതി വിമര്‍ശനം


Published: June 24, 2026 02:27 AM IST | Updated: June 24, 2026 02:27 AM IST

കൊ​​​ച്ചി: എം​​​എ​​​സ്‌​​​സി എ​​​ല്‍സ 3 ക​​​പ്പ​​​ല്‍ ച​​​ര​​​ക്കു​​​മാ​​​യി കേ​​​ര​​​ള​​​തീ​​​ര​​​ത്തു മു​​​ങ്ങി​​​യി​​​ട്ട് ഒ​​​രു വ​​​ര്‍ഷ​​​മാ​​​യി​​​ട്ടും അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ളും ക​​​ട​​​ലി​​​ന​​​ടി​​​യി​​​ല്‍ ചി​​​ത​​​റി​​​ക്കി​​​ട​​​ക്കു​​​ന്ന ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ളും നീ​​​ക്കം ചെ​​​യ്യാ​​​ന്‍ എ​​​ന്തു ന​​​ട​​​പ​​​ടി​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ഇ​​​തു​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ച​​​തും സ്വീ​​​ക​​​രി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന​​​തും നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​വും അ​​​റി​​​യി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നോ​​​ട് ക​​​ഴി​​​ഞ്ഞ 16ന് ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ല്‍, അ​​​തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മി​​​ല്ല. 2025 മേ​​​യ് ഒ​​​മ്പ​​​തി​​​നു​​​ശേ​​​ഷം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കാ​​​ര്യ​​​മാ​​​യ ഒ​​​രു ന​​​ട​​​പ​​​ടി​​​യും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ടങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​മ​​​ര്‍ശി​​​ച്ചു.

പ​​​രി​​​സ്ഥി​​​തി, വ​​​നം മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളും കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ മ​​​റ്റ് ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​ജ​​​ന്‍സി​​​ക​​​ളും ഷി​​​പ്പിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ലും വി​​​ഷ​​​യം ച​​​ര്‍ച്ച ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നും സ​​​മ​​​ഗ്ര റി​​​പ്പോ​​​ര്‍ട്ട് ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം സ​​​മ​​​ര്‍പ്പി​​​ക്കാ​​​മെ​​​ന്നും അ​​​ഡീ​​​ഷ​​​ണ​​​ല്‍ സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍ന്ന് ഹ​​​ര്‍ജി വീ​​​ണ്ടും ജൂ​​​ലൈ 14ന് ​​​പ​​​ര​​​ിഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

ക​​​ട​​​ലി​​​ന​​​ടി​​​യി​​​ല്‍ ചി​​​ത​​​റി​​​ക്കി​​​ട​​​ക്കു​​​ന്ന ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ക​​​പ്പ​​​ല്‍ ക​​​മ്പ​​​നി ന​​​ല്‍കി​​​യ വി​​​വ​​​ര​​​ങ്ങ​​​ളും കോ​​​ട​​​തി​​​ക്കു ല​​​ഭി​​​ച്ച റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ളും ത​​​മ്മി​​​ല്‍ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ​​​രി​​​സ്ഥി​​​തി​​​വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെന്ന് കേ​​​ന്ദ്ര​​​ത്തി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഡീ​​​ഷ​​​ണ​​​ല്‍ സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ ബോ​​​ര്‍ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​വും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ളു​​​ടെ നാ​​​ലി​​​ലൊ​​​ന്നു ഭാ​​​ഗം ചെ​​​ളി​​​യി​​​ല്‍ പൂ​​​ണ്ട നി​​​ല​​​യി​​​ലാ​​​ണ്. ഇ​​​തു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ എ​​​ര്‍ത്ത് സ​​​യ​​​ന്‍സ് ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​റി​​​യി​​​ച്ചു.

പ്ലാ​​​സ്റ്റി​​​ക് പെ​​​ല്ല​​​റ്റു​​​ക​​​ള്‍ അ​​​ട​​​ങ്ങി​​​യ ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ ക​​​പ്പ​​​ലി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നും ഇ​​​തു ത​​​ക​​​ര്‍ന്നാ​​​ല്‍ ഗു​​​രു​​​ത​​​ര പാ​​​രി​​​സ്ഥി​​​തി​​​ക പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ഇ​​​ത് മ​​​ത്സ്യ​​​ങ്ങ​​​ള്‍ ഭ​​​ക്ഷി​​​ക്കാ​​​നി​​​ട​​​യു​​​ണ്ട്.

1.5 മൈ​​​ല്‍ ചു​​​റ്റ​​​ള​​​വി​​​ല്‍ 96 ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ള്‍ ചി​​​ത​​​റി​​​ക്കി​​​ട​​​ക്കു​​​ന്നു​​​ണ്ട്. ത​​​ക​​​ര്‍ന്ന ക​​​പ്പ​​​ലി​​​നു​​​ള്ളി​​​ല്‍ 475 ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ള്‍ വേ​​​റെ​​​യു​​​മു​​​ണ്ട്. ക​​​പ്പ​​​ലി​​​നു​​​ പു​​​റ​​​ത്ത് സ്ട്രാ​​​പ്പു​​​ക​​​ള്‍ കൊ​​​ണ്ടു മാ​​​ത്രം ബ​​​ന്ധി​​​ച്ച നി​​​ല​​​യി​​​ൽ കാ​​​ത്സ്യം കാ​​​ര്‍ബൈ​​​ഡ് അ​​​ട​​​ങ്ങി​​​യ ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ള്‍ ശ​​​ക്ത​​​മാ​​​യ തി​​​ര​​​യി​​​ല്‍ തീ​​​ര​​​ത്തേ​​​ക്ക് എ​​​ത്താ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

കോ​​​സ്റ്റ് ഗാ​​​ര്‍ഡ്, ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് (ഡി​​​ജി​​​എ​​​സ്) തു​​​ട​​​ങ്ങി​​​യ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ സം​​​യു​​​ക്ത പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

Tags : Kerala High Court sunken ship wreckage

Recent News

Corehub Up