x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ഓ​സ്ട്രേ​ലി​യ​യ്ക്ക് ഗം​ഭീ​ര ജ​യം


Published: June 24, 2026 03:23 AM IST | Updated: June 24, 2026 03:23 AM IST

ലീ​ഡ്സ്: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഗം​ഭീ​ര ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ 113 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചു.

ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 200 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ 13.4 ഓ​വ​റി​ൽ 86 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 32 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ മു​നീ​ബ അ​ലി​ക്കും 17 റ​ൺ​സ് എ​ടു​ത്ത ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​ന​യ്ക്കും 14 റ​ൺ​സ് നേ​ടി​യ ഇ​റാം ജാ​വേ​ദി​നും മാ​ത്ര​മാ​ണ് പാ​ക് നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി മൊ​ളി​നെ​ക്സും അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ‌​ഡും എ​ല്ലി​സ് പെ​റി​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ജോ​ർ​ജി​യ വെ​യ​ർ​ഹാം ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. മൂ​ന്ന് പാ​ക് ബാ​റ്റ​ർ​മാ​ർ റ​ൺ​ഔ​ട്ടാ​യി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 199 റ​ൺ​സെ​ടു​ത്ത​ത്. എ​ല്ലി​സ് പെ​റി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ജോ​ർ​ജി​യ വോ​ളി​ന്‍റെ​യും അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡി​ന്‍റെ​യും നി​ക്കോ​ളാ കാ​രി​യു​ടെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഓ​സ്ട്രേ​ലി​യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

പെ​റി 71 റ​ൺ​സും വോ​ൾ 39 റ​ൺ​സും അ​ന്നാ​ബെ​ൽ 27 റ​ൺ​സും കാ​രി 26 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. പാ​ക്കി​സ്ഥാ​ന് വേ​ണ്ടി സാ​ദി​യ ഇ​ഖ്ബാ​ലും ര​മീ​ൻ ഷ​മീ​മും ന​ഷ്ര സ​ന്ധു​വും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​ന ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

വി​ജ​യ​ത്തോ​ടെ എ​ട്ട് പോ​യി​ന്‍റാ​യ ഓ​സ്ട്രേ​ലി​യ സെ​മി സാ​ധ്യ​ത കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കി. ഗ്രൂ​പ്പ് എ​യി​ൽ ഒ​ന്നാ​മ​താ​ണ് ഓ​സ്ട്രേ​ലി​യ.

Tags : icc women's t20 world cup australia beats pakistan

Recent News

Corehub Up