കോയമ്പത്തൂര്‍: മുംബൈ സ്വദേശിയായ പത്ത് വയസുകാരന് ആരവ് സുരേക്ക (റായോ റേസിംഗ്) മെക്കോ മെറിറ്റസ് കപ്പിലെ മൈക്രോ മാക്സ് വിഭാഗം ചാമ്പ്യൻ.
കോഎസ്റ്റ് കാര്‍ട്ടിംഗ് സര്‍ക്യൂട്ടില്‍ നടന്ന മത്സരത്തില്‍ അവസാനദിനത്തില്‍ രണ്ടും അഞ്ചും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ആരവ് 78 പോയിന്റുമായാണ് കിരീടം സ്വന്തമാക്കിയത്.
സിദാന് അനീസും ആയാന്‍ഷ് പാട്ടീലും 72 പോയിന്റ് വീതം നേടി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.
Tags : Aarav sureka Meco Merits Cup champion