Sports
ടോക്കിയോ: ഒളിന്പിക് ചാന്പ്യൻ നോഹ ലൈൽസിന് സീസണിലെ തന്റെ ആദ്യ 100 മീറ്റർ ഫൈനലിൽ ജയം. ടോക്കിയോയിൽ നടന്ന ഗോൾഡൻ ഗ്രാൻഡ് പ്രീയിലാണ് നോഹയുടെ നേട്ടം. 9.95 സെക്കന്റിലായിരുന്നു നോഹയുടെ നേട്ടം
Sports
മിലാൻ: ഇറ്റാലിയൻ റേസിംഗ് ഇതിഹാസവും പാരാലിമ്പിക് ചാമ്പ്യനുമായ അലക്സ് സനാർഡി (59) അന്തരിച്ചു.
2001ൽ ജർമനിയിലെ ലോസിറ്റ്സ് റിംഗ് ട്രാക്കിൽ നടന്ന റേസിൽ 300 കിലോമീറ്റർ വേഗത്തിൽ കുതിച്ചെത്തിയ കാർ, പിറ്റിൽനിന്നു പുറത്തേക്കുവന്ന സനാർഡിയുടെ കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ ഇരുകാലുകളും നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് എഫ് 1 ട്രാക്കിനോടു വിടപറഞ്ഞ അദ്ദേഹം പാരാലിമ്പിക്സിലേക്കു തിരിഞ്ഞു.
2020ൽ ടസ്കനിയിൽ നടന്ന ചാരിറ്റി റിലേ മത്സരത്തിനിടെ ഉണ്ടായ അപകടത്തിൽ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ സനാർഡി പിന്നീട് ട്രാക്കിലേക്ക് തിരിച്ചെത്തിയില്ല.
Sports
പെഗിയ (സൈപ്രസ്): മെഡിറ്ററേനിയന്‍ തീരത്തൊരു ഇന്ത്യന്‍ ചരിത്രഗാഥ. വിഷുപ്പുലരിയില്‍ ഇന്ത്യയുടെ ചരിത്രവനിതയായി ചെന്നൈക്കാരി ആര്. വൈശാലി. 2026 ഫിഡെ കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റിന്റെ വനിതാ വിഭാഗം ചാമ്പ്യനായാണ് വൈശാലി ചരിത്രം കുറിച്ചത്.
ഫിഡെ കാന്‍ഡിഡേറ്റ്സ് ചെസിന്റെ വനിതാ വിഭാഗം ചാമ്പ്യന്‍പട്ടം കരസ്ഥമാക്കുന്ന പ്രഥമ ഇന്ത്യന്‍ വനിതയാണ് 24കാരിയായ വൈശാലി. 2026 ഫിഡെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ജേതാവായ ചൈനയുടെ ജു വെന്‍ജുന്റെ കിരീടം ചലഞ്ച് ചെയ്യാനുള്ള യോഗ്യതയാണ് കാന്‍ഡിഡേറ്റ്സ് ജയത്തിലൂടെ വൈശാലി സ്വന്തമാക്കിയത്. കഴിഞ്ഞ അഞ്ച് തവണയും വനിതാ ലോക ചാമ്പ്യനാണ് 35കാരിയായ ജു വെന്‍ജുന്‍.
ശാന്തം, സുന്ദരം
കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ വൈശാലി കരുതലോടെയാണ് കളിച്ചത്. ആദ്യ റൗണ്ടില്‍ കസാക്കിസ്ഥാന്റെ ബിബിസാര അസൗബയേവയുമായി സമനില. രണ്ടാം റൗണ്ടില്‍ ഇന്ത്യക്കാരിയായ ദിവ്യ ദേശ്മുഖുമായും സമനില. മൂന്ന്, നാല് റൗണ്ടുകളിലും പോയിന്റ് പങ്കിട്ടു. എന്നാല്‍, അഞ്ചാം റൗണ്ടില്‍ ചൈനയുടെ ഷു ജിനറിനോട് പരാജയപ്പെട്ടു.
ആറാം റൗണ്ടില്‍ റഷ്യയുടെ കാതെറിന ലാഗ്നോയെ തോല്‍പ്പിച്ച് ടൂര്‍ണമെന്റിലെ ആദ്യ ജയം നേടി. ഏഴാം റൗണ്ടില്‍ ജയം, എട്ടാം റൗണ്ടില്‍ സമനില. ഒമ്പതാം റൗണ്ടില്‍ ദിവ്യ ദേശ്മുഖിനെ തോല്‍പ്പിച്ചു. 10-ാം റൗണ്ടില്‍ സമനിലയില്‍ പിരിഞ്ഞതോടെ പോയിന്റ് ടേബിളില്‍ ഒറ്റയ്ക്കു മുന്നില്‍. ആറ് പോയിന്റുള്ള വൈശാലിക്കു പിന്നില്‍ 5.5 പോയിന്റുമായി ഷു ജിനറായിരുന്നു. 11-ാം റൗണ്ടില്‍ ജയം നേടിയതോടെ ചാമ്പ്യന്പട്ടത്തിലേക്കടുത്തു.
എന്നാല്‍, 12-ാം റൗണ്ടില്‍ ഷു ജിനറിനോട് രണ്ടാം തോല്‍വി. 13-ാം റൗണ്ടില്‍ സമനില. അതോടെ വൈശാലിക്ക് 7.5 പോയിന്റ്. ഇത്രയും പോയിന്റുമായി കസാക്കിസ്ഥാന്റെ ബിബിസാരയും ഒപ്പം. എന്നാല്‍, സോണ്ബോള് ബര്‍ഗര്‍ (എസ്ബി) പോയിന്റില്‍ വൈശാലിയേക്കാള് (46) മുന്നിലായിരുന്നു ബിബിസാര (49.75).
ഒത്തുപിടിച്ചാല്‍...
14-ാം റൗണ്ടില്‍ രണ്ട് കാര്യങ്ങള്‍ അനുകൂലമായാല്‍ മാത്രമേ വൈശാലി ചാമ്പ്യന്‍പട്ടം സ്വന്തമാക്കുമായിരുന്നുള്ളൂ. ആദ്യത്തേത് ജയം. രണ്ടാമത്തേത് ബിബിസാര 14-ാം റൗണ്ടില്‍ സമനില വഴങ്ങണം. ബിബിസാരയുടെ എതിരാളി ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. ദിവ്യക്കു മുന്നില്‍ ബിബിസാര സമനിലയില്‍ കുടുങ്ങി. റഷ്യയുടെ കാതെറിന ലാഗ്നോയെ കീഴടക്കി വൈശാലി ചാമ്പ്യന്പട്ടത്തിലും. വൈശാലിക്ക് 8.5 പോയിന്റും ബിബാസാരയ്ക്ക് 8 പോയിന്റുമാണ്. ദിവ്യ 5.5 പോയിന്റുമായി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
40.47 ലക്ഷം
കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ് ജേതാവായതോടെ ആര്. വൈശാലിക്ക് ഏകദേശം 28,000 ഡോളര്‍ (26.11 ലക്ഷം രൂപ) പ്രതിഫലമായി ലഭിക്കും. ഇതിനൊപ്പം ടൂര്‍ണമെന്റിലെ ഓരോ സമനിലയ്ക്കും 2,200 ഡോളര്‍ വീതവും ഉണ്ട്. ടൂര്‍ണമെന്റില്‍ ഏഴ് സമനില വൈശാലി സ്വന്തമാക്കി. സമനിലയിലൂടെ 15,400 ഡോളര്‍ (14.36 ലക്ഷം) ലഭിക്കും. ടൂര്‍ണമെന്റില്‍നിന്ന് വൈശാലിയുടെ ആകെ നേട്ടം 43,400 ഡോളര്‍ (ഏകദേശം 40.47 ലക്ഷം രൂപ).
Sports
വെൽസ്: ഒരു ഒളിന്പിക് ഗെയിംസിൽ മൂന്ന് മെഡലുകൾ നേടിയ ആദ്യ ബ്രിട്ടീഷ് വനിതയും മുൻ ഒളിന്പിക് ലോംഗ് ജന്പ് ചാന്പ്യനുമായ മേരി റാൻഡ് (86) അന്തരിച്ചു. യുകെയിലെ വെൽസിൽ 1940ൽ ആയിരുന്നു മേരി റാൻഡിന്റെ ജനനം.
1964ലെ ടോക്കിയോ ഒളിന്പിക്സിൽ റാൻഡ് ലോംഗ് ജന്പിൽ സ്വർണവും പെന്റാത്തലണിൽ വെള്ളിയും 4ഃ100 മീറ്റർ റിലേയിൽ വെങ്കലവും നേടിയിരുന്നു.
ടോക്കിയോയിൽ 6.76 മീറ്റർ ചാടിയാണ് റാൻഡ് ലോംഗ് ജന്പിൽ ലോക റിക്കാർഡ് സ്ഥാപിച്ചത്.
പെന്റാത്തലണിൽ തന്റെ ആദ്യ റിക്കാർഡ് സ്ഥാപിക്കുന്പോൾ മേരി റാൻഡിന്റെ പ്രായം 17 വയസായിരുന്നു. ഏതാനും ആഴ്ചകൾക്കുശേഷം കാർഡിഫിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിൽ ലോംഗ് ജന്പിൽ വെള്ളി മെഡല്‍ നേടി.
Sports
കൊച്ചി: പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളജിൽ നടന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി വനിതാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. പെരിയാർ യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനവും കാലിക്കട്ട് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും മദ്രാസ് യൂണിവേഴ്സിറ്റി നാലാം സ്ഥാനവും നേടി.
വിജയികൾക്കു റോളർ സ്കേറ്റിംഗ് ഇന്റർനാഷണൽ മെഡലിസ്റ്റ് എ.എ. അബ്ന മെഡലുകൾ വിതരണം ചെയ്തു. ടൂർണമെന്റിൽ എംജി താരങ്ങളായ എം.ജെ. അയിലിൻ മികച്ച പ്ലെയറായും അൽഫോൻസ ബിജു ടോപ് സ്കോററായും തെരഞ്ഞെടുക്കപ്പെട്ടു. പെരിയാർ യൂണിവേഴ്സിറ്റിയിലെ ഭുവനേശ്വരിയാണു മികച്ച ഗോൾകീപ്പർ. ജി. ജയ്ബാല മികച്ച ഡിഫൻഡർ.
സമാപനസമ്മേളനത്തിൽ എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ പ്രഫ. ഡോ. ബിനു ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് ഒബ്സർവർ ഗുരുദീപ് സിംഗ് ഗിൽ, കോളജ് പ്രിൻസിപ്പൽ പ്രഫ. കെ.എസ്. ഉല്ലാസ്, മാനേജർ എ.ഡി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി കെ.കെ. അരുൺ കാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.
അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി വനിതാ ഹാൻഡ്ബോൾ മത്സരങ്ങൾ കോളജിൽ ഇന്ന് ആരംഭിക്കും. രാജ്യത്തെ വിവിധ സോണുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 16 ടീമുകൾ അഖിലേന്ത്യാ മത്സരങ്ങളിൽ പങ്കെടുക്കും. ഏപ്രിൽ ഒന്നിന് സമാപിക്കും.
Sports
സിഡ്നി: എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ കിരീടം ജപ്പാന് സ്വന്തമാക്കി. ആതിഥേയരായ ഓസ്ട്രേലിയയെ ഫൈനലില്‍ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് ജപ്പാന്റെ കിരീട ധാരണം.
Sports
മെല്‍ബണ്‍: 2026 സീസണ് എഫ് വണ്‍ കാറോട്ടത്തിന്റെ ഉദ്ഘാടന മത്സരത്തില്‍ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ജോര്‍ജ് റസല്‍ ജേതാവ്. മെഴ്സിഡസിന്റെ ഇറ്റാലിയന്‍ ഡ്രൈവറായ കിമി അന്റോനെല്ലിക്കാണ് രണ്ടാം സ്ഥാനം.
നിലവിലെ ചാമ്പ്യനായ മക്ലാരന്റെ ലന്‍ഡോ നോറിസിന് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഫെരാരിയുടെ ലൂയിസ് ഹാമില്ട്ടണ് ഏഴാമതാണ് ഓട്ടം പൂര്‍ത്തിയാക്കിയത്.
Sports
ദോഹ: എടിപി 500 ഖത്തർ ഓപ്പണ്‍ കിരീടം ലോക ഒന്നാം നന്പർ പുരുഷ ടെന്നീസ് താരം കാർലോസ് അൽകരാസിന് സ്വന്തം.
ഫൈനലിൽ ആർതർ ഫിൽസിനെ അനായാസം പരാജയപ്പെടുത്തിയാണ് കരിയറിലെ 26-ാം കിരീടം അൽകരാസ് സ്വന്തമാക്കിയത്. ഏഴ് തവണ ഗ്രാൻ സ്ലാം ചാന്പ്യനായ അൽകരാസ് ഫ്രഞ്ച് എതിരാളി ആർതർ ഫിൽസിനെ 50 മിനിറ്റ് പോരാട്ടത്തിലാണ് പരാജയപ്പെടുത്തിയത്.
ഈ മാസം ആദ്യം ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടത്തിനു ശേഷം 22കാരൻ കിരീട നേട്ടം തുടരുകയാണ്.
Sports
ചെന്നൈ: എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നടന്ന ആവേശകരമായ പോരാട്ടത്തിനൊടുവില്‍ നോയിഡയില്‍ നിന്നുള്ള അമന് നാഗ്ദേവ് പോളോ കപ്പ് കിരീടം ചൂടി.
ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനം ആരംഭിക്കുമ്പോള്‍ അമന് നാഗ്ദേവ്, ആദിത്യ പട്നായിക്, ഓജസ് സര്‍വെ എന്നിവരായിരുന്നു കിരീടപോരാട്ടത്തില്‍ മുന്നില്‍.
Sports
ന്യൂഡല്‍ഹി: അഞ്ചാമത് 3x3 ദേശീയ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ കിരീടം നിലനിര്‍ത്തി. ഫൈനലില്‍ റെയില്‍വേസിനെ 12-14ന് കേരളം കീഴടക്കി.
കേരളത്തിനുവേണ്ടി അനീഷ ക്ലീറ്റസ് ആറ് പോയിന്റുമായി ടോപ് സ്കോററായി. മൂന്നു ലക്ഷം രൂപയാണ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക. ജനുവരി ആദ്യം ചെന്നൈയില്‍വച്ച് റെയില്‍വേസിനോട് 5x5 ഫോര്‍മാറ്റില്‍ പരാജയപ്പെട്ടതിന്റെ മധുര പ്രതികാരവുമായി കേരള വനിതകള്‍ക്ക് ഈ ജയം.
ഇന്നലെ രാവിലെ നടന്ന സെമിയില്‍ ആതിഥേയരായ ഡല്‍ഹിയെ കീഴടക്കിയായിരുന്നു കേരള വനിതകളുടെ ഫൈനല്‍ പ്രവേശം. സ്കോര്‍: 21-18. ടീം: കവിത ജോസ് (ക്യാപ്റ്റന്‍), ആര്. ശ്രീകല, അനീഷ ക്ലീറ്റസ്, വി.ജെ. ജയലക്ഷ്മി. മാനേജര്‍: വിനീഷ്.
Sports
കൽപ്പറ്റ: സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ വയനാടിനു കിരീടം. തുടർച്ചയായി നാലം തവണയാണ് ചാന്പ്യൻഷിപ്പിൽ വയനാട് ജേതാക്കളാകുന്നത്.
വിവിധ വിഭാഗങ്ങളിൽ വയനാട് 46 പോയിന്റ് നേടി. 13 പോയിന്റുമായി കോട്ടയമാണു രണ്ടാം സ്ഥാനത്ത്.
Sports
കോല്‍ക്കത്ത: 2026 ടാറ്റ സ്റ്റീല്‍ ചെസ് ഇന്ത്യ റാപ്പിഡ് കിരീടം മലയാളി താരം നിഹാല്‍ സരിന്. അവസാന റൗണ്ടില്‍ മുന്‍ ലോക ചാമ്പ്യനും ഇന്ത്യന്‍ ചെസ് ഇതിഹാസവുമായ വിശ്വനാഥന് ആനന്ദിനെ സമനിലയില്‍ തളച്ചാണ് നിഹാല്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.
ഒമ്പത് മത്സരങ്ങളില്‍നിന്ന് 6.5 പോയിന്റ് നേടി നിഹാല്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നീണ്ട ഇടവേളയ്ക്കുശേഷം ചെസ് പോരാട്ടവേദിയിലെത്തിയ വിശ്വനാഥന് ആനന്ദിനാണ് (ആറ് പോയിന്റ്) രണ്ടാം സ്ഥാനം.
എട്ടാം മത്സരത്തില്‍ അമേരിക്കയുടെ വെസ്ലി സൊയെ കറുത്ത കരുക്കള്‍ക്കൊണ്ട് കീഴടക്കി നിഹാല്‍ കിരീടത്തിലേക്ക് അടുത്തു. നിഹാലിനെതിരേ ജയിച്ചാല്‍ ചാമ്പ്യനാകാം എന്ന അവസ്ഥയിലാണ് ആനന്ദ് അവസാന റൗണ്ടില്‍ കരുനീക്കം ആരംഭിച്ചത്. ആനന്ദിന് 5.5ഉം നിഹാലിന് 6.0ഉം പോയിന്റായിരുന്നു. എന്നാല്‍, സമനില സ്വന്തമാക്കിയ നിഹാല്‍ കിരീടത്തില്‍ മുത്തമിട്ടു.
പകരക്കാരന്
2026 ടാറ്റ സ്റ്റീല്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഘട്ടത്തില്‍ തൃശൂര്‍ സ്വദേശിയായ നിഹാല്‍ സരിന് പങ്കാളിയല്ലായിരുന്നു. എന്നാല്‍, ലോക ചാമ്പ്യനായ ഡി. ഗുകേഷ് വ്യക്തിപരമായ കാരണങ്ങളാല്‍ ടൂര്‍ണമെന്റില്‍നിന്നു പിന്മാറി. അതോടെ, ഗുകേഷിന്റെ ഒഴിവിലേക്ക് പകരക്കാരനായാണ് നിഹാല്‍ എത്തിയത്.
ടാറ്റ സ്റ്റീല്‍ ചെസ് ഇന്ത്യയില്‍ ഓപ്പണ്‍ റാപ്പിഡ് വിഭാഗത്തില്‍ നിഹാല്‍ സരിന്റെ രണ്ടാം ചാമ്പ്യന്‍ഷിപ്പാണ്. 2022ലും നിഹാല്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായിരുന്നു. 10,000 ഡോളറാണ് (ഏകദേശം ഒമ്പത് ലക്ഷം രൂപ) സമ്മാനത്തുക.
Sports
ഹാങ്ഷൂ: ബിഡബ്ല്യുഎഫ് ലോക ടൂര്‍ ഫൈനല്‍സ് വനിതാ സിംഗിള്‍സ് കിരീടം ദക്ഷിണകൊറിയയുടെ ആന്‍ സെ യംഗിന്.
ലോക ഒന്നാം നമ്പറായ ആന്‍ സെ, ചൈനയുടെ വാങ് ഹി യിയെ ഫൈനലില്‍ തോല്‍പ്പിച്ചു; 21-13, 18-21, 21-10. സീസണില്‍ സെ യംഗിന്റെ 11-ാം കിരീടമാണ്.
Sports
ലിമ (പെറു): ലാറ്റിനമേരിക്കന്‍ ക്ലബ് ചാമ്പ്യന്മാരെ നിര്‍ണയിക്കുന്ന കോപ്പ ലിബര്‍ട്ടഡോറസ് ട്രോഫി ബ്രസീല്‍ ക്ലബ് ഫ്ളെമെംഗോയ്ക്ക്.
ലിമയില്‍ അരങ്ങേറിയ ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബുകളായ പാല്‍മീറസും ഫ്ളെമെംഗോയുമായിരുന്നു ഏറ്റുമുട്ടിയത്. 67-ാം മിനിറ്റില്‍ ഡാനിലൊനേടിയ ഗോളിൽ ഫ്ളെമെംഗോ1-0ന് പാല്‍മീറസിനെ കീഴടക്കി.