x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​​രി​​ത്രം കു​​റി​​ച്ചു വൈ​​ശാ​​ലി; ഫി​​ഡെ കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് വ​​നി​​താ ചെസ് ചാമ്പ്യൻ


Published: April 17, 2026 03:51 AM IST | Updated: April 17, 2026 03:51 AM IST

പെ​​ഗി​​യ (സൈ​​പ്ര​​സ്): മെ​​ഡി​​റ്റ​​റേ​​നി​​യ​​ന്‍ തീ​​ര​​ത്തൊ​​രു ഇ​​ന്ത്യ​​ന്‍ ച​​രി​​ത്ര​​ഗാ​​ഥ. വി​​ഷു​​പ്പു​​ല​​രി​​യി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ച​​രി​​ത്ര​​വ​​നി​​ത​​യാ​​യി ചെ​​ന്നൈ​​ക്കാ​​രി ആ​​ര്‍. വൈ​​ശാ​​ലി. 2026 ഫി​​ഡെ കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ വ​​നി​​താ വി​​ഭാ​​ഗം ചാ​​മ്പ്യ​​നാ​​യാ​​ണ് വൈ​​ശാ​​ലി ച​​രി​​ത്രം കു​​റി​​ച്ച​​ത്.

ഫി​​ഡെ കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സി​​ന്‍റെ വ​​നി​​താ വി​​ഭാ​​ഗം ചാ​​മ്പ്യ​​ന്‍​പ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന പ്ര​​ഥ​​മ ഇ​​ന്ത്യ​​ന്‍ വ​​നി​​ത​​യാ​​ണ് 24കാ​​രി​​യാ​​യ വൈ​​ശാ​​ലി. 2026 ഫി​​ഡെ ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ നി​​ല​​വി​​ലെ ജേ​​താ​​വാ​​യ ചൈ​​ന​​യു​​ടെ ജു ​​വെ​​ന്‍​ജു​​ന്‍റെ കി​​രീ​​ടം ച​​ല​​ഞ്ച് ചെ​​യ്യാ​​നു​​ള്ള യോ​​ഗ്യ​​ത​​യാ​​ണ് കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ജ​​യ​​ത്തി​​ലൂ​​ടെ വൈ​​ശാ​​ലി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ അ​​ഞ്ച് ത​​വ​​ണ​​യും വ​​നി​​താ ലോ​​ക ചാ​​മ്പ്യ​​നാ​​ണ് 35കാ​​രി​​യാ​​യ ജു ​​വെ​​ന്‍​ജു​​ന്‍.

ശാ​​ന്തം, സു​​ന്ദരം

കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ തു​​ട​​ക്കം മു​​ത​​ല്‍ വൈ​​ശാ​​ലി ക​​രു​​ത​​ലോ​​ടെ​​യാ​​ണ് ക​​ളി​​ച്ച​​ത്. ആ​​ദ്യ റൗ​​ണ്ടി​​ല്‍ ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ ബി​​ബി​​സാ​​ര അ​​സൗ​​ബ​​യേ​​വ​​യു​​മാ​​യി സ​​മ​​നി​​ല. ര​​ണ്ടാം റൗ​​ണ്ടി​​ല്‍ ഇ​​ന്ത്യ​​ക്കാ​​രി​​യാ​​യ ദി​​വ്യ ദേ​​ശ്മു​​ഖു​​മാ​​യും സ​​മ​​നി​​ല. മൂ​​ന്ന്, നാ​​ല് റൗ​​ണ്ടു​​ക​​ളി​​ലും പോ​​യി​​ന്‍റ് പ​​ങ്കി​​ട്ടു. എ​​ന്നാ​​ല്‍, അ​​ഞ്ചാം റൗ​​ണ്ടി​​ല്‍ ചൈ​​ന​​യു​​ടെ ഷു ​​ജി​​ന​​റി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ആ​​റാം റൗ​​ണ്ടി​​ല്‍ റ​​ഷ്യ​​യു​​ടെ കാ​​തെ​​റി​​ന ലാ​​ഗ്നോ​​യെ തോ​​ല്‍​പ്പി​​ച്ച് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ലെ ആ​​ദ്യ ജ​​യം നേ​​ടി. ഏ​​ഴാം റൗ​​ണ്ടി​​ല്‍ ജ​​യം, എ​​ട്ടാം റൗ​​ണ്ടി​​ല്‍ സ​​മ​​നി​​ല. ഒ​​മ്പ​​താം റൗ​​ണ്ടി​​ല്‍ ദി​​വ്യ ദേ​​ശ്മു​​ഖി​​നെ തോ​​ല്‍​പ്പി​​ച്ചു. 10-ാം റൗ​​ണ്ടി​​ല്‍ സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ​​തോ​​ടെ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ ഒ​​റ്റ​​യ്ക്കു മു​​ന്നി​​ല്‍. ആ​​റ് പോ​​യി​​ന്‍റു​​ള്ള വൈ​​ശാ​​ലി​​ക്കു പി​​ന്നി​​ല്‍ 5.5 പോ​​യി​​ന്‍റു​​മാ​​യി ഷു ​​ജി​​ന​​റാ​​യി​​രു​​ന്നു. 11-ാം റൗ​​ണ്ടി​​ല്‍ ജ​​യം നേ​​ടി​​യ​​തോ​​ടെ ചാ​​മ്പ്യ​​ന്‍​പ​​ട്ട​​ത്തി​​ലേ​​ക്ക​​ടു​​ത്തു.

എ​​ന്നാ​​ല്‍, 12-ാം റൗ​​ണ്ടി​​ല്‍ ഷു ​​ജി​​ന​​റി​​നോ​​ട് ര​​ണ്ടാം തോ​​ല്‍​വി. 13-ാം റൗ​​ണ്ടി​​ല്‍ സ​​മ​​നി​​ല. അ​​തോ​​ടെ വൈ​​ശാ​​ലി​​ക്ക് 7.5 പോ​​യി​​ന്‍റ്. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​മാ​​യി ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ ബി​​ബി​​സാ​​ര​​യും ഒ​​പ്പം. എ​​ന്നാ​​ല്‍, സോ​​ണ്‍​ബോ​​ള്‍ ബ​​ര്‍​ഗ​​ര്‍ (എ​​സ്ബി) പോ​​യി​​ന്‍റി​​ല്‍ വൈ​​ശാ​​ലി​​യേ​​ക്കാ​​ള്‍ (46) മു​​ന്നി​​ലാ​​യി​​രു​​ന്നു ബി​​ബി​​സാ​​ര (49.75).

ഒ​​ത്തു​​പി​​ടി​​ച്ചാ​​ല്‍...

14-ാം റൗ​​ണ്ടി​​ല്‍ ര​​ണ്ട് കാ​​ര്യ​​ങ്ങ​​ള്‍ അ​​നു​​കൂ​​ല​​മാ​​യാ​​ല്‍ മാ​​ത്ര​​മേ വൈ​​ശാ​​ലി ചാ​​മ്പ്യ​​ന്‍​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​മാ​​യി​​രു​​ന്നു​​ള്ളൂ. ആ​​ദ്യ​​ത്തേ​​ത് ജ​​യം. ര​​ണ്ടാ​​മ​​ത്തേ​​ത് ബി​​ബി​​സാ​​ര 14-ാം റൗ​​ണ്ടി​​ല്‍ സ​​മ​​നി​​ല വ​​ഴ​​ങ്ങ​​ണം. ബി​​ബി​​സാ​​ര​​യു​​ടെ എ​​തി​​രാ​​ളി ഇ​​ന്ത്യ​​യു​​ടെ ദി​​വ്യ ദേ​​ശ്മു​​ഖ്. ദി​​വ്യ​​ക്കു മു​​ന്നി​​ല്‍ ബി​​ബി​​സാ​​ര സ​​മ​​നി​​ല​​യി​​ല്‍ കു​​ടു​​ങ്ങി. റ​​ഷ്യ​​യു​​ടെ കാ​​തെ​​റി​​ന ലാ​​ഗ്നോ​​യെ കീ​​ഴ​​ട​​ക്കി വൈ​​ശാ​​ലി ചാ​​മ്പ്യ​​ന്‍​പ​​ട്ട​​ത്തി​​ലും. വൈ​​ശാ​​ലി​​ക്ക് 8.5 പോ​​യി​​ന്‍റും ബി​​ബാ​​സാ​​ര​​യ്ക്ക് 8 പോ​​യി​​ന്‍റു​​മാ​​ണ്. ദി​​വ്യ 5.5 പോ​​യി​​ന്‍റു​​മാ​​യി ഏ​​ഴാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു.

40.47 ല​​ക്ഷം

കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റ് ജേ​​താ​​വാ​​യ​​തോ​​ടെ ആ​​ര്‍. വൈ​​ശാ​​ലി​​ക്ക് ഏ​​ക​​ദേ​​ശം 28,000 ഡോ​​ള​​ര്‍ (26.11 ല​​ക്ഷം രൂ​​പ) പ്ര​​തി​​ഫ​​ല​​മാ​​യി ല​​ഭി​​ക്കും. ഇ​​തി​​നൊ​​പ്പം ടൂ​​ര്‍​ണ​​മെ​​ന്‍റി​​ലെ ഓ​​രോ സ​​മ​​നി​​ല​​യ്ക്കും 2,200 ഡോ​​ള​​ര്‍ വീ​​ത​​വും ഉ​​ണ്ട്. ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഏ​​ഴ് സ​​മ​​നി​​ല വൈ​​ശാ​​ലി സ്വ​​ന്ത​​മാ​​ക്കി. സ​​മ​​നി​​ല​​യി​​ലൂ​​ടെ 15,400 ഡോ​​ള​​ര്‍ (14.36 ല​​ക്ഷം) ല​​ഭി​​ക്കും. ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍​നി​​ന്ന് വൈ​​ശാ​​ലി​​യു​​ടെ ആ​​കെ നേ​​ട്ടം 43,400 ഡോ​​ള​​ര്‍ (ഏ​​ക​​ദേ​​ശം 40.47 ല​​ക്ഷം രൂ​​പ).

K-Rail Survey

ഇ​​നി പ്ര​​ഗ്നാ​​ന​​ന്ദ​​യു​​ടെ നി​​ഴ​​ല​​ല്ല...

കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സി​​ന്‍റെ ഓ​​പ്പ​​ണ്‍ (പു​​രു​​ഷ) വി​​ഭാ​​ഗ​​ത്തി​​ല്‍ മ​​ത്സ​​രി​​ച്ച ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ​​യു​​ടെ ചേ​​ച്ചി​​യാ​​ണ് വൈ​​ശാ​​ലി.

ചെ​​സ് ക​​ള​​ത്തി​​ന്‍റെ ക​​റു​​പ്പി​​നും വെ​​ളി​​പ്പി​​നും ഇ​​ട​​യി​​ല്‍ ബു​​ദ്ധി​​യും ക്ഷ​​മ​​യും സ​​മ​​ന്വ​​യി​​പ്പി​​ച്ച സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണി​​രു​​വ​​രും. എ​​ന്നാ​​ല്‍, 24കാ​​രി​​യാ​​യ വൈ​​ശാ​​ലി​​യേ​​ക്കാ​​ള്‍ പേ​​രെ​​ടു​​ത്ത​​തും ശ്ര​​ദ്ധ​​നേ​​ടി​​യ​​തും 20കാ​​ര​​നാ​​യ പ്ര​​ഗ്നാ​​ന​​ന്ദ​​യാ​​യി​​രു​​ന്നു.

കാ​​ര​​ണം, 2018ല്‍ ​​ത​​ന്‍റെ 13-ാം വ​​യ​​സി​​ല്‍ പ്ര​​ഗ്നാ​​ന​​ന്ദ ഗ്രാ​​ന്‍​ഡ്മാ​​സ്റ്റ​​ര്‍ പ​​ദ​​വി സ്വ​​ന്ത​​മാ​​ക്കി. 2024ല്‍ ​​ആ​​യി​​രു​​ന്നു വൈ​​ശാ​​ലി ഗ്രാ​​ന്‍​ഡ്മാ​​സ്റ്റ​​ര്‍ പ​​ദ​​വി​​യി​​ലെ​​ത്തി​​യ​​ത്. എ​​ന്നാ​​ല്‍, ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ ചെ​​സ് ലോ​​ക​​ത്തി​​ല്‍ വൈ​​ശാ​​ലി നി​​റ​​സാ​​ന്നി​​ധ്യ​​മാ​​യി.

കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് ചാ​​മ്പ്യ​​നാ​​കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ന്‍ വ​​നി​​ത എ​​ന്ന ച​​രി​​ത്ര​​വും കു​​റി​​ച്ചു. കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഒ​​ന്നി​​ച്ചു മ​​ത്സ​​രി​​ക്കു​​ന്ന ആ​​ദ്യ സ​​ഹോ​​ദ​​രി-​​സ​​ഹോ​​ദ​​ര​​നാ​​ണ് വൈ​​ശാ​​ലി​​യും പ്ര​​ഗ്നാ​​ന​​ന്ദ​​യും.

കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ 10 പോ​​യി​​ന്‍റു​​മാ​​യി ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വ് ചാ​​മ്പ്യ​​നാ​​യ​​പ്പോ​​ള്‍ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ഏ​​ഴാ​​മ​​താ​​ണ് ഫി​​നി​​ഷ് ചെ​​യ്ത​​ത്.

K-Rail Survey

അ​​മ്മ​​യു​​ടെ സ്വന്തം മ​​ക്ക​​ള്‍...

പെ​​ഗി​​യ: പ്ര​​ഗ്നാ​​ന​​ന്ദ​​യും വൈ​​ശാ​​ലി​​യും ചെ​​സ് ലോ​​ക​​ത്തി​​ല്‍ മ​​ത്സ​​രി​​ക്കു​​മ്പോ​​ള്‍ അ​​വ​​ര്‍​ക്കൊ​​പ്പം എ​​പ്പോ​​ഴു​​മു​​ള്ള​​ത് അ​​മ്മ നാ​​ഗ​​ല​​ക്ഷ്മി.

പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് ഏ​​റ്റ​​വും ഇ​​ഷ്ട​​മു​​ള്ള ര​​സ​​വും ചോ​​റും ഉ​​ണ്ടാ​​ക്കാ​​നായി കു​​ക്ക​​റു​​മാ​​യാ​​ണ് അ​​മ്മ​​യു​​ടെ യാ​​ത്ര​​യെ​​ന്ന​​ത് ഇ​​തി​​നോ​​ട​​കം വാ​​ര്‍​ത്ത​​ക​​ളി​​ല്‍ നി​​റ​​ഞ്ഞ​​താ​​ണ്.

കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റ് ജ​​യി​​ക്കു​​ന്ന​​തി​​ല്‍ നി​​ര്‍​ണാ​​യ​​ക​​മാ​​യ​​ത് കു​​ടും​​ബ​​ത്തി​​ന്‍റെ പി​​ന്തു​​ണ​​യാ​​ണ്. അ​​മ്മ​​യും സ​​ഹോ​​ദ​​ര​​നും ഇ​​വി​​ടെ ഒ​​ന്നി​​ച്ചു​​ണ്ടാ​​യ​​ത് ഏ​​റ്റ​​വും ഗു​​ണ​​ക​​ര​​മാ​​യി- വൈ​​ശാ​​ലി പ​​റ​​ഞ്ഞു.

Tags : Vaishali FIDE Candidates Women's Chess Champion

Recent News

Corehub Up