Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Champion

Sports

അ​ല​ക്സ് സ​നാ​ർ​ഡി വിടവാങ്ങി

മിലാൻ: ഇ​​​റ്റാ​​​ലി​​​യ​​​ൻ റേ​​​സിം​​​ഗ് ഇ​​​തി​​​ഹാ​​​സ​​​വും പാ​​​രാ​​​ലി​​മ്പി​​ക് ചാ​​​മ്പ്യ​​നു​​​മാ​​​യ അ​​​ല​​​ക്സ് സ​​​നാ​​​ർ​​​ഡി (59) അ​​​ന്ത​​​രി​​​ച്ചു.

2001ൽ ​​​ജ​​​ർ​​​മ​​​നി​​​യി​​​ലെ ലോ​​​സി​​​റ്റ്സ് റിം​​​ഗ് ട്രാ​​​ക്കി​​​ൽ ന​​​ട​​​ന്ന റേ​​​സി​​​ൽ 300 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ൽ കു​​​തി​​​ച്ചെ​​​ത്തി​​​യ കാ​​​ർ, പി​​​റ്റി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തേ​​​ക്കു​​​വ​​​ന്ന സ​​​നാ​​​ർ​​​ഡി​​​യു​​​ടെ കാ​​​റി​​​ൽ ഇ​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​രു​​​കാ​​​ലു​​​ക​​​ളും ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് എ​​​ഫ് 1 ട്രാ​​​ക്കി​​​നോ​​​ടു വി​​​ട​​​പ​​​റ​​​ഞ്ഞ അ​​​ദ്ദേ​​​ഹം പാ​​​രാ​​​ലി​​​മ്പി​​​ക്സി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞു.

2020ൽ ​​​ട​​​സ്ക​​​നി​​​യി​​​ൽ ന​​​ട​​​ന്ന ചാ​​​രി​​​റ്റി റി​​​ലേ മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ ഉ​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ത​​​ല​​​യ്ക്കും മു​​​ഖ​​​ത്തി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ സ​​​നാ​​​ർ​​​ഡി പി​​​ന്നീ​​​ട് ട്രാ​​​ക്കി​​​ലേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തി​​​യി​​​ല്ല.

Sports

ച​​രി​​ത്രം കു​​റി​​ച്ചു വൈ​​ശാ​​ലി; ഫി​​ഡെ കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് വ​​നി​​താ ചെസ് ചാമ്പ്യൻ

പെ​​ഗി​​യ (സൈ​​പ്ര​​സ്): മെ​​ഡി​​റ്റ​​റേ​​നി​​യ​​ന്‍ തീ​​ര​​ത്തൊ​​രു ഇ​​ന്ത്യ​​ന്‍ ച​​രി​​ത്ര​​ഗാ​​ഥ. വി​​ഷു​​പ്പു​​ല​​രി​​യി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ച​​രി​​ത്ര​​വ​​നി​​ത​​യാ​​യി ചെ​​ന്നൈ​​ക്കാ​​രി ആ​​ര്‍. വൈ​​ശാ​​ലി. 2026 ഫി​​ഡെ കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ വ​​നി​​താ വി​​ഭാ​​ഗം ചാ​​മ്പ്യ​​നാ​​യാ​​ണ് വൈ​​ശാ​​ലി ച​​രി​​ത്രം കു​​റി​​ച്ച​​ത്.

ഫി​​ഡെ കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സി​​ന്‍റെ വ​​നി​​താ വി​​ഭാ​​ഗം ചാ​​മ്പ്യ​​ന്‍​പ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന പ്ര​​ഥ​​മ ഇ​​ന്ത്യ​​ന്‍ വ​​നി​​ത​​യാ​​ണ് 24കാ​​രി​​യാ​​യ വൈ​​ശാ​​ലി. 2026 ഫി​​ഡെ ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ നി​​ല​​വി​​ലെ ജേ​​താ​​വാ​​യ ചൈ​​ന​​യു​​ടെ ജു ​​വെ​​ന്‍​ജു​​ന്‍റെ കി​​രീ​​ടം ച​​ല​​ഞ്ച് ചെ​​യ്യാ​​നു​​ള്ള യോ​​ഗ്യ​​ത​​യാ​​ണ് കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ജ​​യ​​ത്തി​​ലൂ​​ടെ വൈ​​ശാ​​ലി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ അ​​ഞ്ച് ത​​വ​​ണ​​യും വ​​നി​​താ ലോ​​ക ചാ​​മ്പ്യ​​നാ​​ണ് 35കാ​​രി​​യാ​​യ ജു ​​വെ​​ന്‍​ജു​​ന്‍.

ശാ​​ന്തം, സു​​ന്ദരം

കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ തു​​ട​​ക്കം മു​​ത​​ല്‍ വൈ​​ശാ​​ലി ക​​രു​​ത​​ലോ​​ടെ​​യാ​​ണ് ക​​ളി​​ച്ച​​ത്. ആ​​ദ്യ റൗ​​ണ്ടി​​ല്‍ ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ ബി​​ബി​​സാ​​ര അ​​സൗ​​ബ​​യേ​​വ​​യു​​മാ​​യി സ​​മ​​നി​​ല. ര​​ണ്ടാം റൗ​​ണ്ടി​​ല്‍ ഇ​​ന്ത്യ​​ക്കാ​​രി​​യാ​​യ ദി​​വ്യ ദേ​​ശ്മു​​ഖു​​മാ​​യും സ​​മ​​നി​​ല. മൂ​​ന്ന്, നാ​​ല് റൗ​​ണ്ടു​​ക​​ളി​​ലും പോ​​യി​​ന്‍റ് പ​​ങ്കി​​ട്ടു. എ​​ന്നാ​​ല്‍, അ​​ഞ്ചാം റൗ​​ണ്ടി​​ല്‍ ചൈ​​ന​​യു​​ടെ ഷു ​​ജി​​ന​​റി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ആ​​റാം റൗ​​ണ്ടി​​ല്‍ റ​​ഷ്യ​​യു​​ടെ കാ​​തെ​​റി​​ന ലാ​​ഗ്നോ​​യെ തോ​​ല്‍​പ്പി​​ച്ച് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ലെ ആ​​ദ്യ ജ​​യം നേ​​ടി. ഏ​​ഴാം റൗ​​ണ്ടി​​ല്‍ ജ​​യം, എ​​ട്ടാം റൗ​​ണ്ടി​​ല്‍ സ​​മ​​നി​​ല. ഒ​​മ്പ​​താം റൗ​​ണ്ടി​​ല്‍ ദി​​വ്യ ദേ​​ശ്മു​​ഖി​​നെ തോ​​ല്‍​പ്പി​​ച്ചു. 10-ാം റൗ​​ണ്ടി​​ല്‍ സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ​​തോ​​ടെ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ ഒ​​റ്റ​​യ്ക്കു മു​​ന്നി​​ല്‍. ആ​​റ് പോ​​യി​​ന്‍റു​​ള്ള വൈ​​ശാ​​ലി​​ക്കു പി​​ന്നി​​ല്‍ 5.5 പോ​​യി​​ന്‍റു​​മാ​​യി ഷു ​​ജി​​ന​​റാ​​യി​​രു​​ന്നു. 11-ാം റൗ​​ണ്ടി​​ല്‍ ജ​​യം നേ​​ടി​​യ​​തോ​​ടെ ചാ​​മ്പ്യ​​ന്‍​പ​​ട്ട​​ത്തി​​ലേ​​ക്ക​​ടു​​ത്തു.

എ​​ന്നാ​​ല്‍, 12-ാം റൗ​​ണ്ടി​​ല്‍ ഷു ​​ജി​​ന​​റി​​നോ​​ട് ര​​ണ്ടാം തോ​​ല്‍​വി. 13-ാം റൗ​​ണ്ടി​​ല്‍ സ​​മ​​നി​​ല. അ​​തോ​​ടെ വൈ​​ശാ​​ലി​​ക്ക് 7.5 പോ​​യി​​ന്‍റ്. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​മാ​​യി ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ ബി​​ബി​​സാ​​ര​​യും ഒ​​പ്പം. എ​​ന്നാ​​ല്‍, സോ​​ണ്‍​ബോ​​ള്‍ ബ​​ര്‍​ഗ​​ര്‍ (എ​​സ്ബി) പോ​​യി​​ന്‍റി​​ല്‍ വൈ​​ശാ​​ലി​​യേ​​ക്കാ​​ള്‍ (46) മു​​ന്നി​​ലാ​​യി​​രു​​ന്നു ബി​​ബി​​സാ​​ര (49.75).

ഒ​​ത്തു​​പി​​ടി​​ച്ചാ​​ല്‍...

14-ാം റൗ​​ണ്ടി​​ല്‍ ര​​ണ്ട് കാ​​ര്യ​​ങ്ങ​​ള്‍ അ​​നു​​കൂ​​ല​​മാ​​യാ​​ല്‍ മാ​​ത്ര​​മേ വൈ​​ശാ​​ലി ചാ​​മ്പ്യ​​ന്‍​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​മാ​​യി​​രു​​ന്നു​​ള്ളൂ. ആ​​ദ്യ​​ത്തേ​​ത് ജ​​യം. ര​​ണ്ടാ​​മ​​ത്തേ​​ത് ബി​​ബി​​സാ​​ര 14-ാം റൗ​​ണ്ടി​​ല്‍ സ​​മ​​നി​​ല വ​​ഴ​​ങ്ങ​​ണം. ബി​​ബി​​സാ​​ര​​യു​​ടെ എ​​തി​​രാ​​ളി ഇ​​ന്ത്യ​​യു​​ടെ ദി​​വ്യ ദേ​​ശ്മു​​ഖ്. ദി​​വ്യ​​ക്കു മു​​ന്നി​​ല്‍ ബി​​ബി​​സാ​​ര സ​​മ​​നി​​ല​​യി​​ല്‍ കു​​ടു​​ങ്ങി. റ​​ഷ്യ​​യു​​ടെ കാ​​തെ​​റി​​ന ലാ​​ഗ്നോ​​യെ കീ​​ഴ​​ട​​ക്കി വൈ​​ശാ​​ലി ചാ​​മ്പ്യ​​ന്‍​പ​​ട്ട​​ത്തി​​ലും. വൈ​​ശാ​​ലി​​ക്ക് 8.5 പോ​​യി​​ന്‍റും ബി​​ബാ​​സാ​​ര​​യ്ക്ക് 8 പോ​​യി​​ന്‍റു​​മാ​​ണ്. ദി​​വ്യ 5.5 പോ​​യി​​ന്‍റു​​മാ​​യി ഏ​​ഴാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു.

40.47 ല​​ക്ഷം

കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റ് ജേ​​താ​​വാ​​യ​​തോ​​ടെ ആ​​ര്‍. വൈ​​ശാ​​ലി​​ക്ക് ഏ​​ക​​ദേ​​ശം 28,000 ഡോ​​ള​​ര്‍ (26.11 ല​​ക്ഷം രൂ​​പ) പ്ര​​തി​​ഫ​​ല​​മാ​​യി ല​​ഭി​​ക്കും. ഇ​​തി​​നൊ​​പ്പം ടൂ​​ര്‍​ണ​​മെ​​ന്‍റി​​ലെ ഓ​​രോ സ​​മ​​നി​​ല​​യ്ക്കും 2,200 ഡോ​​ള​​ര്‍ വീ​​ത​​വും ഉ​​ണ്ട്. ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഏ​​ഴ് സ​​മ​​നി​​ല വൈ​​ശാ​​ലി സ്വ​​ന്ത​​മാ​​ക്കി. സ​​മ​​നി​​ല​​യി​​ലൂ​​ടെ 15,400 ഡോ​​ള​​ര്‍ (14.36 ല​​ക്ഷം) ല​​ഭി​​ക്കും. ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍​നി​​ന്ന് വൈ​​ശാ​​ലി​​യു​​ടെ ആ​​കെ നേ​​ട്ടം 43,400 ഡോ​​ള​​ര്‍ (ഏ​​ക​​ദേ​​ശം 40.47 ല​​ക്ഷം രൂ​​പ).

Sports

മേ​​രി റാ​​ൻ​​ഡ്, വി​​ട...

വെ​​ൽ​​സ്: ഒ​​രു ഒ​​ളി​​ന്പി​​ക് ഗെ​​യിം​​സി​​ൽ മൂ​​ന്ന് മെ​​ഡ​​ലു​​ക​​ൾ നേ​​ടി​​യ ആ​​ദ്യ ബ്രി​​ട്ടീ​​ഷ് വ​​നി​​ത​​യും മു​​ൻ ഒ​​ളി​​ന്പി​​ക് ലോം​​ഗ് ജ​​ന്പ് ചാ​​ന്പ്യ​​നു​​മാ​​യ മേ​​രി റാ​​ൻ​​ഡ് (86) അ​​ന്ത​​രി​​ച്ചു. യു​​കെ​​യി​​ലെ വെ​​ൽ​​സി​​ൽ 1940ൽ ​​ആ​​യി​​രു​​ന്നു മേ​​രി റാ​​ൻ​​ഡി​​ന്‍റെ ജ​​ന​​നം.

1964ലെ ​​ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ റാ​​ൻ​​ഡ് ലോം​​ഗ് ജ​​ന്പി​​ൽ സ്വ​​ർ​​ണ​​വും പെ​​ന്‍റാ​​ത്ത​​ല​​ണി​​ൽ വെ​​ള്ളി​​യും 4ഃ100 മീ​​റ്റ​​ർ റി​​ലേ​​യി​​ൽ വെ​​ങ്ക​​ല​​വും നേ​​ടി​​യി​​രു​​ന്നു.
ടോ​​ക്കി​​യോ​​യി​​ൽ 6.76 മീ​​റ്റ​​ർ ചാ​​ടി​​യാ​​ണ് റാ​​ൻ​​ഡ് ലോം​​ഗ് ജ​​ന്പി​​ൽ ലോ​​ക റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ച്ച​​ത്.

​​പെ​​ന്‍റാ​​ത്ത​​ല​​ണി​​ൽ ത​​ന്‍റെ ആ​​ദ്യ റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ക്കു​​ന്പോ​​ൾ മേ​​രി റാ​​ൻ​​ഡി​​ന്‍റെ പ്രാ​​യം 17 വ​​യ​​സാ​​യി​​രു​​ന്നു. ഏ​​താ​​നും ആ​​ഴ്ച​​ക​​ൾ​​ക്കു​​ശേ​​ഷം കാ​​ർ​​ഡി​​ഫി​​ൽ ന​​ട​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ലോം​​ഗ് ജ​​ന്പി​​ൽ വെ​​ള്ളി മെഡല്‍ നേ​​ടി.

Sports

സൗ​ത്ത് സോ​ൺ വ​നി​താ ഹാ​ൻ​ഡ്‌​ബോ​ൾ; എം​ജി യൂ​ണി​വേ​ഴ്സി​റ്റി ചാ​മ്പ്യ​ൻ

​​​​കൊ​​​​ച്ചി: പൂ​​​​ത്തോ​​​​ട്ട സ്വാ​​​​മി ശാ​​​​ശ്വ​​​​തീ​​​​കാ​​​​ന​​​​ന്ദ കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ന്ന സൗ​​​​ത്ത് സോ​​​​ൺ ഇ​​​​ന്‍റ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വ​​​​നി​​​​താ ഹാ​​​​ൻ​​​​ഡ്‌​​​​ബോ​​​​ൾ ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ എം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യി. പെ​​​​രി​​​​യാ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും കാ​​​​ലി​​​​ക്ക​​​ട്ട് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും മ​​​​ദ്രാ​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി നാ​​​​ലാം സ്ഥാ​​​​ന​​​​വും നേ​​​​ടി.

വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്കു റോ​​​​ള​​​​ർ സ്കേ​​​​റ്റിം​​​​ഗ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ മെ​​​​ഡ​​​​ലി​​​​സ്റ്റ് എ.​​​​എ. അ​​​​ബ്‌​​​​ന മെ​​​ഡ​​​ലു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ എം​​​​ജി താ​​​​ര​​​​ങ്ങ​​​​ളാ​​​​യ എം.​​​​ജെ. അ​​​​യി​​​​ലി​​​​ൻ മി​​​​ക​​​​ച്ച പ്ലെ​​​​യ​​​​റാ​​​​യും അ​​​​ൽ​​​​ഫോ​​​​ൻ​​​​സ ബി​​​​ജു ടോ​​​​പ് സ്കോ​​​​റ​​​​റാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. പെ​​​​രി​​​​യാ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ ഭു​​​​വ​​​​നേ​​​​ശ്വ​​​​രി​​​​യാ​​​​ണു മി​​​​ക​​​​ച്ച ഗോ​​​​ൾ​​​​കീ​​​​പ്പ​​​​ർ. ജി. ​​​​ജ​​​​യ്ബാ​​​​ല മി​​​​ക​​​​ച്ച ഡി​​​​ഫ​​​​ൻ​​​​ഡ​​​​ർ.

സ​​​​മാ​​​​പ​​​​ന​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി സ്കൂ​​​​ൾ ഓ​​​​ഫ് ഫി​​​​സി​​​​ക്ക​​​​ൽ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ പ്ര​​​​ഫ​.​ ഡോ. ​​​​ബി​​​​നു ജോ​​​​ർ​​​​ജ് വ​​​​ർ​​​​ഗീ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റീ​​​​സ് ഒ​​​​ബ്സ​​​​ർ​​​​വ​​​​ർ ഗു​​​​രു​​​​ദീ​​​​പ് സിം​​​​ഗ് ഗി​​​​ൽ, കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ പ്ര​​​​ഫ. കെ.​​​​എ​​​​സ്. ഉ​​​​ല്ലാ​​​​സ്, മാ​​​​നേ​​​​ജ​​​​ർ എ.​​​​ഡി. ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ, സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​കെ. അ​​​​രു​​​​ൺ കാ​​​​ന്ത് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

അ​​​​ഖി​​​​ലേ​​​​ന്ത്യാ ഇ​​​​ന്‍റ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വ​​​​നി​​​​താ ഹാ​​​​ൻ​​​​ഡ്‌​​​​ബോ​​​​ൾ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ കോ​​​​ള​​​​ജി​​​​ൽ ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും. രാ​​​ജ്യ​​​ത്തെ വി​​​​വി​​​​ധ സോ​​​​ണു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 16 ടീ​​​​മു​​​​ക​​​​ൾ അ​​​​ഖി​​​​ലേ​​​​ന്ത്യാ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. ഏ​​​​പ്രി​​​​ൽ ഒ​​​​ന്നി​​​​ന് സ​​​​മാ​​​​പി​​​​ക്കും.

Sports

റ​​സ​​ല്‍ ചാ​​മ്പ്യ​​ന്‍

മെ​​ല്‍​ബ​​ണ്‍: 2026 സീ​​സ​​ണ്‍ എ​​ഫ് വ​​ണ്‍ കാ​​റോ​​ട്ട​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ല്‍ മെ​​ഴ്‌​​സി​​ഡ​​സി​​ന്‍റെ ബ്രി​​ട്ടീ​​ഷ് ഡ്രൈ​​വ​​ര്‍ ജോ​​ര്‍​ജ് റ​​സ​​ല്‍ ജേ​​താ​​വ്. മെ​​ഴ്‌​​സി​​ഡ​​സി​​ന്‍റെ ഇ​​റ്റാ​​ലി​​യ​​ന്‍ ഡ്രൈ​​വ​​റാ​​യ കി​​മി അ​​ന്‍റോ​​നെ​​ല്ലി​​ക്കാ​​ണ് ര​​ണ്ടാം സ്ഥാ​​നം.

നി​​ല​​വി​​ലെ ചാ​​മ്പ്യ​​നാ​​യ മ​​ക്‌​ലാ​​ര​​ന്‍റെ ല​​ന്‍​ഡോ നോ​​റി​​സി​​ന് ആ​​റാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ഫെ​​രാ​​രി​​യു​​ടെ ലൂ​​യി​​സ് ഹാ​​മി​​ല്‍​ട്ട​​ണ്‍ ഏ​​ഴാ​​മ​​താ​​ണ് ഓ​​ട്ടം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്.

Sports

ഖ​​ത്ത​​ർ ഓ​​പ്പ​​ണ്‍: അല്‍കരാസ് ചാമ്പ്യന്‍

ദോ​​ഹ: എ​​ടി​​പി 500 ഖ​​ത്ത​​ർ ഓ​​പ്പ​​ണ്‍ കി​​രീ​​ടം ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ പു​​രു​​ഷ ടെ​​ന്നീ​​സ് താ​​രം കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സി​​ന് സ്വ​​ന്തം.

ഫൈ​​ന​​ലി​​ൽ ആ​​ർ​​ത​​ർ ഫി​​ൽ​​സി​​നെ അ​​നാ​​യാ​​സം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ക​​രി​​യ​​റി​​ലെ 26-ാം കി​​രീ​​ടം അ​​ൽ​​ക​​രാ​​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഏ​​ഴ് ത​​വ​​ണ ഗ്രാ​​ൻ സ്ലാം ​​ചാ​​ന്പ്യ​​നാ​​യ അ​​ൽ​​ക​​രാ​​സ് ഫ്ര​​ഞ്ച് എ​​തി​​രാ​​ളി ആ​​ർ​​ത​​ർ ഫി​​ൽ​​സി​​നെ 50 മി​​നി​​റ്റ് പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഈ ​​മാ​​സം ആ​​ദ്യം ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ കി​​രീ​​ട​​ത്തി​​നു ശേ​​ഷം 22കാ​​ര​​ൻ കി​​രീ​​ട നേ​​ട്ടം തു​​ട​​രു​​ക​​യാ​​ണ്.

 

Sports

അ​​മ​​ന്‍ ചാ​​മ്പ്യ​​ന്‍

ചെ​​ന്നൈ: എം​​ആ​​ര്‍​എ​​ഫ് എം​​എം​​എ​​സ്സി എ​​ഫ്എം​​എ​​സ്സി​​ഐ ഇ​​ന്ത്യ​​ന്‍ നാ​​ഷ​​ണ​​ല്‍ റേ​​സിം​​ഗ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ന​​ട​​ന്ന ആ​​വേ​​ശ​​ക​​ര​​മാ​​യ പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ല്‍ നോ​​യി​​ഡ​​യി​​ല്‍ നി​​ന്നു​​ള്ള അ​​മ​​ന്‍ നാ​​ഗ്ദേ​​വ് പോ​​ളോ ക​​പ്പ് കി​​രീ​​ടം ചൂ​​ടി.

ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ അ​​വ​​സാ​​ന ദി​​നം ആ​​രം​​ഭി​​ക്കു​​മ്പോ​​ള്‍ അ​​മ​​ന്‍ നാ​​ഗ്ദേ​​വ്, ആ​​ദി​​ത്യ പ​​ട്നാ​​യി​​ക്, ഓ​​ജ​​സ് സ​​ര്‍​വെ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു കി​​രീ​​ട​​പോ​​രാ​​ട്ട​​ത്തി​​ല്‍ മു​​ന്നി​​ല്‍.

Sports

കേ​ര​ളം ചാ​മ്പ്യ​ന്‍

ന്യൂ​ഡ​ല്‍ഹി: അ​ഞ്ചാ​മ​ത് 3x3 ദേ​ശീ​യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള വ​നി​ത​ക​ള്‍ കി​രീ​ടം നി​ല​നി​ര്‍ത്തി. ഫൈ​ന​ലി​ല്‍ റെ​യി​ല്‍വേ​സി​നെ 12-14ന് ​കേ​ര​ളം കീ​ഴ​ട​ക്കി.

കേ​ര​ള​ത്തി​നു​വേ​ണ്ടി അ​നീ​ഷ ക്ലീ​റ്റ​സ് ആ​റ് പോ​യി​ന്‍റു​മാ​യി ടോ​പ് സ്‌​കോ​റ​റാ​യി. മൂ​ന്നു ല​ക്ഷം രൂ​പ​യാ​ണ് ജേ​താ​ക്ക​ള്‍ക്കു​ള്ള സ​മ്മാ​ന​ത്തു​ക. ജ​നു​വ​രി ആ​ദ്യം ചെ​ന്നൈ​യി​ല്‍വ​ച്ച് റെ​യി​ല്‍വേ​സി​നോ​ട് 5x5 ഫോ​ര്‍മാ​റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ മ​ധു​ര പ്ര​തി​കാ​ര​വു​മാ​യി കേ​ര​ള വ​നി​ത​ക​ള്‍ക്ക് ഈ ​ജ​യം.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന സെ​മി​യി​ല്‍ ആ​തി​ഥേ​യ​രാ​യ ഡ​ല്‍ഹി​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു കേ​ര​ള വ​നി​ത​ക​ളു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം. സ്‌​കോ​ര്‍: 21-18. ടീം: ​ക​വി​ത ജോ​സ് (ക്യാ​പ്റ്റ​ന്‍), ആ​ര്‍. ശ്രീ​ക​ല, അ​നീ​ഷ ക്ലീ​റ്റ​സ്, വി.​ജെ. ജ​യ​ല​ക്ഷ്മി. മാ​നേ​ജ​ര്‍: വി​നീ​ഷ്.

Sports

നിഹാൽ ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡ് ചാന്പ്യൻ

കോ​​ല്‍​ക്ക​​ത്ത: 2026 ടാ​​റ്റ സ്റ്റീ​​ല്‍ ചെ​​സ് ഇ​​ന്ത്യ റാ​​പ്പി​​ഡ് കി​​രീ​​ടം മ​​ല​​യാ​​ളി താ​​രം നി​​ഹാ​​ല്‍ സ​​രി​​ന്. അ​​വ​​സാ​​ന റൗ​​ണ്ടി​​ല്‍ മു​​ന്‍ ലോ​​ക ചാ​​മ്പ്യ​​നും ഇ​​ന്ത്യ​​ന്‍ ചെ​​സ് ഇ​​തി​​ഹാ​​സ​​വു​​മാ​​യ വി​​ശ്വ​​നാ​​ഥ​​ന്‍ ആ​​ന​​ന്ദി​​നെ സ​​മ​​നി​​ല​​യി​​ല്‍ ത​​ള​​ച്ചാ​​ണ് നി​​ഹാ​​ല്‍ ചാ​​മ്പ്യ​​ന്‍​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ഒ​​മ്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 6.5 പോ​​യി​​ന്‍റ് നേ​​ടി നി​​ഹാ​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ചെ​​സ് പോ​​രാ​​ട്ട​​വേ​​ദി​​യി​​ലെ​​ത്തി​​യ വി​​ശ്വ​​നാ​​ഥ​​ന്‍ ആ​​ന​​ന്ദി​​നാ​​ണ് (ആ​​റ് പോ​​യി​​ന്‍റ്) ര​​ണ്ടാം സ്ഥാ​​നം.

എ​​ട്ടാം മ​​ത്സ​​ര​​ത്തി​​ല്‍ അ​​മേ​​രി​​ക്ക​​യു​​ടെ വെ​​സ്ലി സൊ​​യെ ക​​റു​​ത്ത ക​​രു​​ക്ക​​ള്‍​ക്കൊ​​ണ്ട് കീ​​ഴ​​ട​​ക്കി നി​​ഹാ​​ല്‍ കി​​രീ​​ട​​ത്തി​​ലേ​​ക്ക് അ​​ടു​​ത്തു. നി​​ഹാ​​ലി​​നെ​​തി​​രേ ജ​​യി​​ച്ചാ​​ല്‍ ചാ​​മ്പ്യ​​നാ​​കാം എ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ് ആ​​ന​​ന്ദ് അ​​വ​​സാ​​ന റൗ​​ണ്ടി​​ല്‍ ക​​രു​​നീ​​ക്കം ആ​​രം​​ഭി​​ച്ച​​ത്. ആ​​ന​​ന്ദി​​ന് 5.5ഉം ​​നി​​ഹാ​​ലി​​ന് 6.0ഉം ​​പോ​​യി​​ന്‍റാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, സ​​മ​​നി​​ല സ്വ​​ന്ത​​മാ​​ക്കി​​യ നി​​ഹാ​​ല്‍ കി​​രീ​​ട​​ത്തി​​ല്‍ മു​​ത്ത​​മി​​ട്ടു.

പ​​ക​​ര​​ക്കാ​​ര​​ന്‍

2026 ടാ​​റ്റ സ്റ്റീ​​ല്‍ ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​ല്‍ തൃ​​ശൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ നി​​ഹാ​​ല്‍ സ​​രി​​ന്‍ പ​​ങ്കാ​​ളി​​യ​​ല്ലാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ലോ​​ക ചാ​​മ്പ്യ​​നാ​​യ ഡി. ​​ഗു​​കേ​​ഷ് വ്യ​​ക്തിപ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍​നി​​ന്നു പി​​ന്മാ​​റി. അ​​തോ​​ടെ, ഗു​​കേ​​ഷി​​ന്‍റെ ഒ​​ഴി​​വി​​ലേ​​ക്ക് പ​​ക​​ര​​ക്കാ​​ര​​നാ​​യാ​​ണ് നി​​ഹാ​​ല്‍ എ​​ത്തി​​യ​​ത്.

ടാ​​റ്റ സ്റ്റീ​​ല്‍ ചെ​​സ് ഇ​​ന്ത്യ​​യി​​ല്‍ ഓ​​പ്പ​​ണ്‍ റാ​​പ്പി​​ഡ് വി​​ഭാ​​ഗ​​ത്തി​​ല്‍ നി​​ഹാ​​ല്‍ സ​​രി​​ന്‍റെ ര​​ണ്ടാം ചാ​​മ്പ്യ​​ന്‍​ഷി​​പ്പാ​​ണ്. 2022ലും ​​നി​​ഹാ​​ല്‍ റാ​​പ്പി​​ഡ് വി​​ഭാ​​ഗ​​ത്തി​​ല്‍ ചാ​​മ്പ്യ​​നാ​​യി​​രു​​ന്നു. 10,000 ഡോ​​ള​​റാ​​ണ് (ഏ​​ക​​ദേ​​ശം ഒ​​മ്പ​​ത് ല​​ക്ഷം രൂ​​പ) സ​​മ്മാ​​ന​​ത്തു​​ക.

Latest News

Corehub Up