വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഇന്ത്യൻ വംശജനായ പതിനാലുകാരൻ ശ്രേയ് പരീഖിനു കിരീടം.
മൂന്നു ദിവസം നീണ്ട മത്സരത്തിന്റെ ഫൈനലിൽ ഇന്ത്യൻ വംശജനായ പന്ത്രണ്ടുകാരൻ ഇഷാൻ ഗുപ്തയെയാണു തോല്പിച്ചത്. ‘Bromocriptine’ എന്ന വാക്കിലെ അക്ഷരങ്ങൾ ശരിയായി പറഞ്ഞതോടെയാണ് ശ്രേയ് പരീഖ് ജേതാവായത്. ഇന്ത്യൻ വംശജനായ സർവ് ധരവാനെ മൂന്നാം സ്ഥാനത്തെത്തി.
കലിഫോർണിയ സ്വദേശിയായ ശ്രേയ് പരീഖിന് 50,000 ഡോളറും മെഡലും ട്രോഫിയും മറ്റ് സമ്മാനങ്ങളും ലഭിച്ചു. 2024ലെ ഫൈനലിലും ശ്രേയ് ഉൾപ്പെട്ടിരുന്നു. സ്പെല്ലിംഗ് ബീ മത്സരത്തിൽ പതിറ്റാണ്ടുകളായി ഇന്ത്യൻ വംശജരായ കുട്ടികളുടെ ആധിപത്യമാണ്.
Tags : champion spelling bee Shrey Parekh