Sports
പ്രഗിയ (സൈപ്രസ്): ഫിഡെ 2026 കാന്ഡിഡേറ്റ്സ് ചെസ് ടൂര്ണമെന്റിന്റെ നാല് റൗണ്ട് പൂര്ത്തിയായപ്പോള് ഓപ്പണ് വിഭാഗത്തില് ഉസ്ബക്കിസ്ഥാന്റെ 20കാരന് ജാവോഖിര് സിന്ഡറോവ് തരംഗം. മൂന്നാം റൗണ്ടില് ജാവോഖിര് ലോക മൂന്നാം നമ്പറായ അമേരിക്കയുടെ ഫാബിയാനൊ കരുവാനയെ കീഴടക്കി.
നാല് റൗണ്ട് പൂര്ത്തിയായപ്പോള് മൂന്നു ജയവും ഒരു സമനിലയുമായി 3.5 പോയിന്റുമായി ഉസ്ബക്ക് താരം ഒന്നാം സ്ഥാനത്താണ്. 2.5 പോയിന്റുമായി കരുവാനയാണ് രണ്ടാമത്. ജര്മനിയുടെ മത്തിയാസ് ബ്ലൂബോം, ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ എന്നിവര് രണ്ട് പോയിന്റുമായി പിന്നാലെയുണ്ട്. 14 റൗണ്ടുള്ള പോരാട്ടത്തില് ഇന്നലെ വിശ്രമദിനമായിരുന്നു. ഇന്ന് അഞ്ചാം റൗണ്ട് അരങ്ങേറും.
19-ാം വയസില് ഫിഡെ ലോകകപ്പ് നേടി, ലോകകപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്ഡ് സ്വന്തമാക്കിയ താരമാണ് സിന്ഡറോവ്. 2026 ഫിഡെ ലോക ചെസ് ചാമ്പ്യന്ഷിപ്പില് നിലവിലെ കിരീട ജേതാവായ ഇന്ത്യയുടെ ഡി. ഗുകേഷിന്റെ എതിരാളിയെ നിശ്ചയിക്കാനുള്ളതാണ് കാന്ഡിഡേറ്റ്സ് ഓപ്പൺ പോരാട്ടം.
►തോല്ക്കാതെ വൈശാലി
വനിതാ വിഭാഗം കാന്ഡിഡേറ്റ്സ് ചെസില് ആദ്യ നാല് റൗണ്ട് പൂര്ത്തിയായപ്പോള് ഇന്ത്യയുടെ ആര്. വൈശാലി തോല്വി അറിയാതെ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ഓരോ ജയം നേടിയ കസാക്കിസ്ഥാന്റെ ബിബിസാര അസൗബയേവയും യുക്രെയ്നിന്റെ അന്ന മുസിചുക്കും 2.5 പോയിന്റുമായി ആദ്യ രണ്ടു സ്ഥാനങ്ങളില് തുടരുന്നു.
ഇന്ത്യയുടെ മറ്റൊരു താരം ദിവ്യ ദേശ്മുഖ് 1.5 പോയിന്റുമായി ഏറ്റവും പിന്നിലാണ്. ഇന്ത്യയുടെ കൊനേരു ഹംപി ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില് ടൂര്ണമെന്റില്നിന്നു പിന്മാറിയതോടെയാണ് അന്ന മുസിചുക്ക് കാന്ഡിഡേറ്റ്സ് പോരാട്ടത്തിന് എത്തിയത്.
Sports
പ്രഗിയ (സൈപ്രസ്): ഫിഡെ 2026 കാന്ഡിഡേറ്റ്സ് ചെസ് ടൂര്ണമെന്റിന്റെ ആദ്യ രണ്ട് റൗണ്ട് പൂര്ത്തിയായപ്പോള് ഓപ്പണ് വിഭാഗത്തില് ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഒരു ജയം ഒരു സമനില എന്നിങ്ങനെയുള്ള പ്രകടനത്തോടെ 1.5 പോയിന്റാണ് പ്രഗ്നാനന്ദയ്ക്ക്.
ഉസ്ബക്കിസ്ഥാന്റെ 20കാരനായ ജാവോഖിര് സിന്ഡറോവ്, അമേരിക്കയുടെ ഫാബിയാനൊ കരുവാന എന്നിവര്ക്കും 1.5 പോയിന്റ് വീതമുണ്ട്.
ഓള് ഇന്ത്യ സമനില
വനിതാ കാന്ഡിഡേറ്റ്സ് പോരാട്ടത്തില് രണ്ടാം റൗണ്ടില് അരങ്ങേറിയ ഓള് ഇന്ത്യ പോരാട്ടത്തില് ദിവ്യ ദേശ്മുഖും ആര്. വൈശാലിയും സമനിലയില് പിരിഞ്ഞ് പോയിന്റ് പങ്കുവച്ചു.
മത്സരിക്കുന്ന എട്ട് താരങ്ങള്ക്കും ആദ്യ രണ്ട് റൗണ്ടിലും ജയം നേടാന് സാധിച്ചില്ലെന്നതും ശ്രദ്ധേയം.
Sports
പെഗിയ (സൈപ്രസ്): 2026 ഫിഡെ ലോക ചെസ് ചാമ്പ്യന്ഷിപ്പ് കിരീടപോരാട്ടത്തില് ഇന്ത്യയുടെ 19കാരന് ഡി. ഗുകേഷിന്റെ എതിരാളി ആരായിക്കും..?
ഈ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള കാന്ഡിഡേറ്റ് ടൂര്ണമെന്റിന്റെ ഉദ്ഘാടനചടങ്ങ് ഇന്നു നടക്കും. എന്നാല്, ആദ്യ റൗണ്ട് പോരാട്ടം നാളെയാണ് അരങ്ങേറുക. എട്ടു പേരുള്ള കാൻഡിഡേറ്റ്സിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയുണ്ട്.
ദിവ്യ, വൈശാലി
വനിതാ കാന്ഡിഡേറ്റ്സ് ടൂര്ണമെന്റില് രണ്ട് ഇന്ത്യന് താരങ്ങള് പങ്കെടുക്കുന്നുണ്ട്. 2025 വനിതാ ചെസ് ലോകകപ്പ് ജേതാവായ ദിവ്യ ദേശ്മുഖും 2025 ഗ്രാന്ഡ് സ്വിസ് ടൂര്ണമെന്റ് ജേതാവായ ആര്. വൈശാലിയും.
ഇന്ത്യയുടെ കൊനേരു ഹംപിയും യോഗ്യത നേടിയിരുന്നു. എന്നാല്, ഇറേനിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില് പിന്മാറി. ഹംപിക്കു പകരമായി യുക്രെയ്നിന്റെ അന്ന മുസിചുക്ക് ടൂര്ണമെന്റില് പങ്കെടുക്കും.