x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ; സി​​ന്‍​ഡ​​റോ​​വ് സിൻഡ്രം


Published: April 2, 2026 11:53 PM IST | Updated: April 2, 2026 11:53 PM IST

പ്ര​​ഗി​​യ (സൈ​​പ്ര​​സ്): ഫി​​ഡെ 2026 കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ നാ​​ല് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ 20കാ​​ര​​ന്‍ ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വ് ത​​രം​​ഗം. മൂ​​ന്നാം റൗ​​ണ്ടി​​ല്‍ ജാ​​വോ​​ഖി​​ര്‍ ലോ​​ക മൂ​​ന്നാം ന​​മ്പ​​റാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന​​യെ കീ​​ഴ​​ട​​ക്കി.

നാ​​ല് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ മൂ​​ന്നു ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യു​​മാ​​യി 3.5 പോ​​യി​​ന്‍റു​​മാ​​യി ഉ​​സ്ബ​​ക്ക് താ​​രം ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. 2.5 പോ​​യി​​ന്‍റു​​മാ​​യി ക​​രു​​വാ​​ന​​യാ​​ണ് ര​​ണ്ടാ​​മ​​ത്. ജ​​ര്‍​മ​​നി​​യു​​ടെ മ​​ത്തി​​യാ​​സ് ബ്ലൂ​​ബോം, ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ എ​​ന്നി​​വ​​ര്‍ ര​​ണ്ട് പോ​​യി​​ന്‍റു​​മാ​​യി പി​​ന്നാ​​ലെ​​യു​​ണ്ട്. 14 റൗ​​ണ്ടു​​ള്ള പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്ന​​ലെ വി​​ശ്ര​​മ​​ദി​​ന​​മാ​​യി​​രു​​ന്നു. ഇ​​ന്ന് അ​​ഞ്ചാം റൗ​​ണ്ട് അ​​ര​​ങ്ങേ​​റും.

19-ാം വ​​യ​​സി​​ല്‍ ഫി​​ഡെ ലോ​​ക​​ക​​പ്പ് നേ​​ടി, ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് സ്വ​​ന്ത​​മാ​​ക്കി​​യ താ​​ര​​മാ​​ണ് സി​​ന്‍​ഡ​​റോ​​വ്. 2026 ഫി​​ഡെ ലോ​​ക ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ നി​​ല​​വി​​ലെ കി​​രീ​​ട ജേ​​താ​​വാ​​യ ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷി​​ന്‍റെ എ​​തി​​രാ​​ളി​​യെ നി​​ശ്ച​​യി​​ക്കാ​​നു​​ള്ള​​താ​​ണ് കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ഓപ്പൺ പോ​​രാ​​ട്ടം.

►തോ​​ല്‍​ക്കാ​​തെ വൈ​​ശാ​​ലി

വ​​നി​​താ വി​​ഭാ​​ഗം കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സി​​ല്‍ ആ​​ദ്യ നാ​​ല് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. വൈ​​ശാ​​ലി തോ​​ല്‍​വി അ​​റി​​യാ​​തെ ര​​ണ്ട് പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്ത്. ഓ​​രോ ജ​​യം നേ​​ടി​​യ ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ ബി​​ബി​​സാ​​ര അ​​സൗ​​ബ​​യേ​​വ​​യും യു​​ക്രെ​​യ്‌​​നി​​ന്‍റെ അ​​ന്ന മു​​സി​​ചു​​ക്കും 2.5 പോ​​യി​​ന്‍റു​​മാ​​യി ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ തു​​ട​​രു​​ന്നു.

ഇ​​ന്ത്യ​​യു​​ടെ മ​​റ്റൊ​​രു താ​​രം ദി​​വ്യ ദേ​​ശ്മു​​ഖ് 1.5 പോ​​യി​​ന്‍റു​​മാ​​യി ഏ​​റ്റ​​വും പി​​ന്നി​​ലാ​​ണ്. ഇ​​ന്ത്യ​​യു​​ടെ കൊ​​നേ​​രു ഹം​​പി ഇ​​റാ​​ന്‍ യു​​ദ്ധ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​യ​​തോ​​ടെ​​യാ​​ണ് അ​​ന്ന മു​​സി​​ചു​​ക്ക് കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് പോ​​രാ​​ട്ട​​ത്തി​​ന് എ​​ത്തി​​യ​​ത്.

Tags : FIDE Candidates Chess Sindarov Syndrome

Recent News

Corehub Up