x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷു ​​ജി​​ന​​ര്‍, വൈ​​ശാ​​ലി


Published: April 10, 2026 01:16 AM IST | Updated: April 10, 2026 01:16 AM IST

പെ​​ഗി​​യ (സൈ​​പ്ര​​സ്): ഫി​​ഡെ കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് വ​​നി​​താ വി​​ഭാ​​ഗം പോ​​രാ​​ട്ട​​ത്തി​​ല്‍ ചൈ​​ന​​യു​​ടെ ഷു ​​ജി​​ന​​റും ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. വൈ​​ശാ​​ലി​​യും ഒ​​ന്നാം സ്ഥാ​​നം പ​​ങ്കി​​ടു​​ന്നു. ഒ​​മ്പ​​താം റൗ​​ണ്ടി​​ല്‍ ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളാ​​യ ദി​​വ്യ ദേ​​ശ്മു​​ഖും ആ​​ര്‍. വൈ​​ശാ​​ലി​​യും ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ള്‍, വൈ​​ശാ​​ലി ജ​​യം സ്വ​​ന്ത​​മാ​​ക്കി.

ഇ​​തോ​​ടെ 5.5 പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ​​ന്‍ താ​​രം ടേ​​ബി​​ള്‍ ടോ​​പ്പി​​ലേ​​ക്ക് എ​​ത്തി. ഷു ​​ജി​​ന​​ര്‍ ഒ​​മ്പ​​താം റൗ​​ണ്ടി​​ല്‍ റ​​ഷ്യ​​യു​​ടെ കാ​​റ്റെ​​റി​​ന ലാ​​ഗ്നോ​​യെ തോ​​ല്‍​പ്പി​​ച്ചു. ജി​​ന​​റി​​നും വൈ​​ശാ​​ലി​​ക്കും 5.5 പോ​​യി​​ന്‍റ് വീ​​ത​​മാ​​ണെ​​ങ്കി​​ലും എ​​സ്ബി സ്‌​​കോ​​റി​​ല്‍ (സോ​​ണ്‍​ബോ​​ണ്‍-​​ബെ​​ര്‍​ഗ​​ര്‍ സ്‌​​കോ​​ര്‍) ചൈ​​നീ​​സ് താ​​ര​​മാ​​ണ് (23.25) വൈ​​ശാ​​ലി​​യേ​​ക്കാ​​ള്‍ (22.75) മു​​ന്നി​​ല്‍.

ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ (പു​​രു​​ഷ​​ന്മാ​​ര്‍) ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വ് ഒ​​മ്പ​​ത് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു.

Tags : Shu Jiner Vaishali FIDE Candidates Chess Women's Division

Recent News

Corehub Up