x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കേ​ര​ളം’ കരട് ബി​ൽ ഒ​ന്നി​ന് നി​യ​മ​സ​ഭ​യി​ൽ


Published: June 25, 2026 01:42 AM IST | Updated: June 25, 2026 01:42 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പേ​​​ര് ‘കേ​​​ര​​​ളം’ എ​​​ന്നാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ട് ജൂ​​​ലൈ ഒ​​​ന്നി​​​ന് നി​​​യ​​​മ​​​സ​​​ഭ ച​​​ർ​​​ച്ച ചെ​​​യ്യും.

രാ​​​ഷ്‌ട്രപ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ന്‍റെ നി​​​ർ​​​ദേ​​​ശപ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ന്‍റെ പേ​​​ര് മാ​​​റ്റാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടി​​​യി​​​രു​​​ന്നു. ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം അ​​​റി​​​യി​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.

ഇ​​​തേത്തു​​​ട​​​ർ​​​ന്ന് ഇ​​​പ്പോ​​​ഴ​​​ത്തെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ജൂ​​​ലൈ ഒ​​​ന്നി​​​ന് കേ​​​ര​​​ള (പേ​​​രു​​​മാ​​​റ്റ) ബി​​​ൽ 2026 ക​​​ര​​​ട് ത​​​യാ​​​റാ​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. രാ​​​ഷ്‌ട്രപ​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു ല​​​ഭി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കാ​​​ര്യോ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യോ​​​ഗം ചേ​​​ർ​​​ന്ന് ക​​​ര​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം മൂ​​​ന്നി​​​ൽ അ​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ലെ മാ​​​റ്റം ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം. കേ​​​ര​​​ള സം​​​സ്ഥാ​​​നം രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പേ​​​രു​​​മാ​​​റ്റം ന​​​ട​​​ക്കു​​​ന്ന​​​ത്.

‘കേ​​​ര​​​ളം’ എ​​​ന്ന പേ​​​രു​​​ മാ​​​റ്റു​​​ന്ന​​​തി​​​ന് എ​​​ല്ലാ രാ​​​ഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളും അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി സ​​​ഭ​​​യ്ക്ക് ശി​​​പാ​​​ർ​​​ശ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​കും. ഇ​​​ത് അ​​​ട​​​ക്കം എ​​​ട്ടു വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം രാ​​​ഷ്‌ട്രപ​​​തി തേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്.

പേ​​​രു മാ​​​റ്റു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ ‘കേ​​​ര​​​ളം’ എ​​​ന്നു തി​​​രു​​​ത്തി എ​​​ഴു​​​തേ​​​ണ്ടിവ​​​രും. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ഇ​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​നു ചെ​​​ല​​​വു വ​​​രും.

Tags : Keralam Legislative Assembly Niyamasabha draft bill

Recent News

Corehub Up