തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ വിരമിച്ച ജില്ലാ ജഡ്ജിയാണ്. ഏറെനാളായി കമ്മീഷണറില്ലാത്തതിനാൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു.
ജില്ലാ ജഡ്ജിയായി വിരമിച്ച ശേഷാദ്രിനാഥൻ ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജിയായി തുടരുന്നു.
Tags : Seshadri Nathan State Election Commissioner