x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​മി കും​ഭ​കോ​ണം: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേണ​മെ​ന്ന് കോ​ൺ​ഗ്ര​സ്


Published: June 25, 2026 01:33 AM IST | Updated: June 25, 2026 01:33 AM IST

ന്യൂ​​ഡ​​ൽ​​ഹി: വ്യ​​ക്തി​​ഗ​​ത നേ​​ട്ട​​ങ്ങ​​ൾ​​ക്കാ​​യി ഔ​​ദ്യോ​​ഗി​​ക പ​​ദ​​വി ദു​​രു​​പ​​യോ​​ഗം ചെ​​യ്തെ​​ന്ന വി​​വാ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ​​ധ്യ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി രാ​​ജി വ​യ്​​ക്ക​​ണ​​മെ​​ന്നും സു​​പ്രീം​കോ​​ട​​തി​​യി​​ലെ ഒ​​രു സി​​റ്റിം​​ഗ് ജ​​ഡ്ജി അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും എ​​ഐ​​സി​​സി മാ​​ധ്യ​​മ വി​​ഭാ​​ഗം ത​​ല​​വ​​ൻ പ​​വ​​ൻ ഖേ​​ര​​യും മ​​ധ്യ​​പ്ര​​ദേ​​ശ് പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജി​​ത്തു പ​​ട്വാ‌​​രി​​യും കോ​​ൺ​​ഗ്ര​​സ് കാ​​ര്യാ​​ല​​യ​​ത്തി​​ൽ ന​​ട​​ത്തി​​യ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഈ ​ഭൂ​​മി ഇ​​ട​​പാ​​ട് ഓ​​ഹ​​രിവി​​പ​​ണി​​യി​​ലെ ‘ഇ​​ൻ​​സൈ​​ഡ​​ർ ട്രേ​​ഡിം​​ഗി​​ന്’ തു​​ല്യ​​മാ​​ണെ​​ന്ന് പ​​വ​​ൻ ഖേ​​ര പ​റ​ഞ്ഞു. ഉ​​ജ്ജ​​യി​​നി​​ലെ പ്ര​​ത്യേ​​ക പ്ര​​ദേ​​ശ​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ക്കു​​മെ​​ന്ന വി​​വ​​രം യാ​​ദ​​വ് കു​​ടും​​ബ​​ത്തി​​നു മു​​ൻ​​കൂ​​ട്ടി ല​​ഭി​​ച്ചി​​രു​​ന്നു​. അ​​വ​​ർ നേ​​ര​​ത്തേത​​ന്നെ ഭൂ​​മി വാ​​ങ്ങി​​ക്കൂ​ട്ടി. അ​ങ്ങ​നെ മോ​ഹ​ൻ യാ​ദ​വ് മു​​ഖ്യ​​മ​​ന്ത്രി​​യെ​​ന്ന പ​ദ​വി ദു​​രു​​പ​​യോ​​ഗം ചെ​​യ്തു​വെ​​ന്നും പ​​വ​​ൻ ഖേ​​ര കു​​റ്റ​​പ്പെ​​ടു​​ത്തി.

ഉ​​ജ്ജ​​യി​​ൻ മാ​​സ്റ്റ​​ർ പ്ലാ​​​നി​ൽ സ​​ർ​​ക്കാ​​ർ മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടു​​ണ്ടോ​​യെ​​ന്നും ഈ ​​പ​​ദ്ധ​​തി​​ക​​ളു​​ടെ സ​​മ​​യ​​ക്ര​​മം പ​​ര​​സ്യ​​മാ​​ക്കാ​​ൻ ക​​ഴി​​യു​​മോ​​യെ​​ന്നും ജി​​ത്തു പ​​ട്വാ‌​​രി ആ​രാ​ഞ്ഞു. എ​​ല്ലാം സു​​താ​​ര്യ​​മാ​​ണെ​​ങ്കി​​ൽ ബി​​ജെ​​പി ജു​​ഡീ​​ഷ​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട​​ണ​​മെ​​ന്നും ജി​​ത്തു ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : Land scam Congress demands judicial inquiry

Recent News

Corehub Up