x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്സിആർഎ: ആശങ്കകൾ പരിഹരിക്കപ്പെടണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ


Published: June 25, 2026 01:39 AM IST | Updated: June 25, 2026 01:39 AM IST

കൊ​​ച്ചി: എ​​ഫ്സി​​ആ​​ർ​​എ ​നി​​​യ​​​മ​​​ത്തി​​​ലെ ഭേ​​​ദ​​​ഗ​​​തി​​​ക​​​ളി​​​ലെ ആ​​ശ​​ങ്ക​​ക​​ൾ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്ന് കെ​​സി​​ബി​​സി ജാ​​ഗ്ര​​താ ക​​മ്മീ​​ഷ​​ൻ ആ​​വ​​ശ‍്യ​​പ്പെ​​ട്ടു.

ഭേ​​​ദ​​​ഗ​​​തി​​​ക​​​ളി​​​ലെ പ​​​ല​​​തും ഫ​​​ണ്ടു​​​ക​​​ളി​​​ലെ സു​​​താ​​​ര്യ​​​ത​​​യും ക്ര​​​മ​​​വ​​​ത്ക​​​ര​​​ണ​​​വും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​ണ് എ​​​ന്നാ​​​ണ് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ദം. അ​​​ത്ത​​​രം ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​യ്​​​ക്കു​​​ന്നു.

എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ഴു​​​ള്ള ഭേ​​​ദ​​​ഗ​​​തി​​​ക​​​ളി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തി​​​ട്ടു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പ്ര​​​കാ​​​രം, സ്ഥാ​​​പ​​​ന​​​മോ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളോ ന​​​ട​​​ത്തു​​​ന്ന മു​​​ഴു​​​വ​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​പോ​​​ലും വാ​​​ർ​​​ഷി​​​ക റി​​​ട്ടേ​​​ണി​​​ൽ അ​​​റി​​​യി​​​ക്ക​​​ണം എ​​​ന്നു തു​​​ട​​​ങ്ങി, വ​​​കു​​​പ്പു​​​ക​​​ളി​​​ൽ പ​​​ല​​​തും ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ​​​വും മൗ​​​ലി​​​കാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ സ്വ​​​ത​​​ന്ത്ര്യ​​​ത്തി​​​നു​​​ള്ള പൗ​​​ര​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ ഹ​​​നി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്.

മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന ശ്ര​​​മ​​​ങ്ങ​​​ളെ ത​​​ട​​​യാ​​​നെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു​​​ള്ള ചി​​​ല വ​​​കു​​​പ്പു​​​ക​​​ൾ എ​​​ളു​​​പ്പ​​​ത്തി​​​ൽ ദു​​​രു​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടാ​​​വു​​​ന്ന​​​തും ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ന​​​ല്കു​​​ന്ന മ​​​തസ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന് വി​​​ഘാ​​​തം സൃ​​​ഷ്ടി​​​ച്ചേ​​​ക്കാ​​​വു​​​ന്ന​​​തു​​​മാ​​​ണ്.

ഈ ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ലു​​​ള്ള ആ​​​ശ​​​ങ്ക കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യും പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്തു​​​ക​​​യും വേ​​​ണ​​മെ​​ന്ന് ജാ​​ഗ്ര​​താ ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​ഡോ. മൈ​​ക്കി​​ൾ പു​​ളി​​ക്ക​​ൽ ആ​​വ​​ശ‍്യ​​പ്പെ​​ട്ടു.

Tags : FCRA KCBC Vigilance Commission concerns

Recent News

Corehub Up