Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Concerns

സ്വ​കാ​ര്യ​വ​ത്ക​രി​ക്കി​ല്ല; ആ​ശ​ങ്ക​ക​ൾ ത​ള്ളി ഐഎസ്ആർഒ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ന്ത്യ​​​​​ൻ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ സം​​​​​ഘ​​​​​ട​​​​​ന​​​​​യെ സ്വ​​​​​കാ​​​​​ര്യ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കാ​​​​​ൻ നീ​​​​​ക്ക​​​​​മു​​​​​ണ്ടെ​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ളും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ത​​​​​ള്ളി ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ.

രാ​​​​​ജ്യ​​​​​ത്തെ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യു​​​​​ടെ പ്രാ​​​​​ധാ​​​​​ന്യം കു​​​​​റ​​​​​യ്ക്കാ​​​​​ന​​​​​ല്ല, മ​​​​​റി​​​​​ച്ച് സാ​​​​​ങ്കേ​​​​​തി​​​​​ക നേ​​​​​തൃ​​​​​ത്വം കൂ​​​​​ടു​​​​​ത​​​​​ൽ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​​​ണെ​​​​​ന്ന് ഐ​​​​എ​​​​​സ്​​​​​ആ​​​​​ർ​​​​ഒ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ പ്ലാ​​​​​റ്റ്‌​​​​​ഫോ​​​​​മാ​​​​​യ ‘എ​​​​​ക്സി​​​​​ലൂ​​​​​ടെ’ ന​​​​​ൽ​​​​​കി​​​​​യ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ് ദേ​​​​​ശീ​​​​​യ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​ന്ന തെ​​​​​റ്റി​​​​​ദ്ധാ​​​​​ര​​​​​ണാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​യ വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ​​​​​ക്ക് ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.

ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ ഒ​​​​​രു​​​​കാ​​​​​ല​​​​​ത്തും സ്വ​​​​​കാ​​​​​ര്യ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കി​​​​​ല്ലെ​​​​​ന്നും സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്രാ​​​​​ധാ​​​​​ന്യം കു​​​​​റ​​​​​യി​​​​​ല്ലെ​​​​​ന്നും സം​​​​​ഘ​​​​​ട​​​​​ന വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​മാ​​​​​യ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ, ത​​​​​ന്ത്ര​​​​​പ്ര​​​​​ധാ​​​​​ന ദൗ​​​​​ത്യ​​​​​ങ്ങ​​​​​ൾ, ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ ശാ​​​​​സ്ത്ര പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ​​​​ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന കേ​​​​​ന്ദ്രം.

ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ സ്വ​​​​​കാ​​​​​ര്യ സം​​​​​രം​​​​​ഭ​​​​​ക​​​​​രു​​​​​ടെ​​​​​യും സ്റ്റാ​​​​​ർ​​​​​ട്ട​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ​​​​​യും പ​​​​​ങ്കാ​​​​​ളി​​​​​ത്തം ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​ത് ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ​​​​​യു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​ക​​​​​ൾ കു​​​​​റ​​​​​യ്ക്കാ​​​​​ന​​​​​ല്ല. നി​​​​​ല​​​​​വി​​​​​ൽ വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ത്ത സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​ക​​​​​ൾ വ്യ​​​​​വ​​​​​സാ​​​​​യ മേ​​​​​ഖ​​​​​ല​​​​​യ്ക്ക് കൈ​​​​​മാ​​​​​റു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ അ​​​​​ടു​​​​​ത്ത ത​​​​​ല​​​​​മു​​​​​റ​​​​​യി​​​​​ലെ സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​മാ​​​​​യ ദൗ​​​​​ത്യ​​​​​ങ്ങ​​​​​ളി​​​​​ൽ ശ്ര​​​​​ദ്ധ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ​​​​​യി​​​​​ലെ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ർ​​​​​ക്കു സാ​​​​​ധി​​​​​ക്കും.

വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ത്ത സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​ക​​​​​ൾ മ​​​​​റ്റു സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് കൈ​​​​​മാ​​​​​റു​​​​​ന്ന​​​​​ത് ആ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള പി​​​​​ന്മാ​​​​​റ്റ​​​​​മ​​​​​ല്ല. ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ൾ, വി​​​​​ക്ഷേ​​​​​പ​​​​​ണ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ വ​​​​​ൻ​​​​​തോ​​​​​തി​​​​​ലു​​​​​ള്ള ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ന് ഇ​​​​​തു വ​​​​​ഴി​​​​​തെ​​​​​ളി​​​​​ക്കും.

മ​​​​​നു​​​​​ഷ്യ​​​​​നെ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ​​​​​ത്തെ​​​​​ത്തി​​​​​ക്കാ​​​​​നു​​​​​ള്ള ദൗ​​​​​ത്യ​​​​​ങ്ങ​​​​​ൾ, ഭാ​​​​​വി ത​​​​​ല​​​​​മു​​​​​റ വി​​​​​ക്ഷേ​​​​​പ​​​​​ണ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ, ആ​​​​​ഴ​​​​​ക്ക​​​​​ട​​​​​ൽ-​​​​​ഗ്ര​​​​​ഹ പ​​​​​ര്യ​​​​​വേ​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ ഇ​​​​​നി കൂ​​​​​ടു​​​​​ത​​​​​ൽ പ്രാ​​​​​ധാ​​​​​ന്യം ന​​​​​ൽ​​​​​കു​​​​​ക.

2020 മു​​​​​ത​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ച ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ ന​​​​​യ പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ളും 2023ലെ ​​​​​ഇ​​​​​ന്ത്യ​​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ന​​​​യ​​​​വും രാ​​​​​ജ്യ​​​​​ത്തെ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ മേ​​​​​ഖ​​​​​ല​​​​​യെ ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​ക്കാ​​​​​നാ​​​​​ണ് ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്നും ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യി​​​ലെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ​​​നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ്ഥാ​​​പ​​​ന​​​ത്തി​​​ലെ വി​​​വി​​​ധ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ൾ രം​​​ഗ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

Leader Page

നിക്കോബാറിന്‍റെ ആശങ്കകൾ

വി​വേ​ക​മി​ല്ലാ​ത്ത വി​ക​സ​ന​ത്തി​ന്‍റെ അ​പ​ക​ട​ങ്ങ​ൾ വീ​ണ്ടും വീ​ണ്ടും തെ​ളി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജോ​ഷി​മ​ഠ് എ​ന്ന പ​ർ​വ​ത​ന​ഗ​രം ഭൂ​മി​യി​ലേ​ക്കു താ​ഴ്ന്നു​പോ​കു​ന്ന പ്ര​തി​സ​ന്ധി ഉ​ദാ​ഹ​ര​ണ​മാ​ണ്. എ​ന്നാ​ൽ പ​ർ​വ​ത​ങ്ങ​ളെ​ന്നോ ക​ട​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​ത്ത​രം അ​വി​വേ​ക​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. സു​സ്ഥി​ര​വി​ക​സ​ന​മെ​ന്ന വാ​ച​ക​ക്ക​സ​ർ​ത്തി​ന​പ്പു​റം, പ്ര​കൃ​തി​യി​ലും മ​നു​ഷ്യ​രി​ലു​മു​ണ്ടാ​ക്കു​ന്ന ആ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​രു പ​രി​ഗ​ണ​ന​യു​മി​ല്ലാ​തെ മെ​ഗാ പ്രോ​ജ​ക്‌​ടു​ക​ളി​ലേ​ക്കു പ​ണ​മൊ​ഴു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു മെ​ഗാ പ്രോ​ജ​ക്‌​ടാ​ണ് 90,000 കോ​ടി രൂ​പ​യു​ടെ ഗ്രേ​റ്റ് നി​ക്കോ​ബാ​ർ വി​ക​സ​ന പ​ദ്ധ​തി.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്ടെ​യ്ന​ർ ട്രാ​ൻ​സ്ഷി​പ്മെ​ന്‍റ് ടെ​ർ​മി​ന​ൽ, ഗ്രീ​ൻ​ഫീ​ൽ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട്, പ​വ​ർ പ്ലാ​ന്‍റ്, ടൗ​ൺ​ഷി​പ്പ് എ​ന്നി​ങ്ങ​നെ നാ​ലു നി​ർ​ണാ​യ​ക പ​ദ്ധ​തി​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. നീ​തി ആ​യോ​ഗി​ന്‍റെ കീ​ഴി​ൽ, ആ​ൻ​ഡ​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​ർ ഐ​ല​ൻ​ഡ്സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ (ANIIDCO) ആ​ണ് നേ​തൃ​ത്വം.

പ​രി​സ്ഥി​തി, വ​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം ഈ ​പ​ദ്ധ​തി​ക്ക് പ​രി​സ്ഥി​തി, തീ​ര​ദേ​ശ നി​യ​ന്ത്ര​ണ മേ​ഖ​ല അ​നു​മ​തി​ക​ൾ ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് 15 ശ​ത​മാ​നം വ​ന​മേ​ഖ​ല ഇ​ല്ലാ​താ​കു​ന്ന​തി​നും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 8.52 ല​ക്ഷം മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​നും കാ​ര​ണ​മാ​കും. നി​ർ​ദി​ഷ്‌​ട തു​റ​മു​ഖ പ​ദ്ധ​തി​ക്ക് പ​രി​സ്ഥി​തി അ​നു​മ​തി ന​ൽ​കു​ന്ന​തി​നാ​യി ഗ​ലാ​ത്തി​യ ബേ ​വൈ​ൽ​ഡ്‌​ലൈ​ഫ് സാ​ങ്ച്വ​റി​യെ വ​ന്യ​ജീ​വി സ​ങ്കേ​ത​മെ​ന്ന പ​ദ​വി​യി​ൽ​നി​ന്ന് സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി. ദ്വീ​പി​ലെ പ്രാ​ദേ​ശി​ക, ഗോ​ത്ര​വ​ർ​ഗ നി​വാ​സി​ക​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ഒ​ട്ടും ആ​ശ​ങ്ക​യി​ല്ലാ​തെ​യാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണം.

►പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ടി​ലെ ന്യാ​യീ​ക​ര​ണ​ങ്ങ​ൾ

ആ​ഗോ​ള വ്യാ​പാ​ര​പാ​ത​യി​ലെ ത​ന്ത്ര​പ​ര​മാ​യ സ്ഥാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക, ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തെ പ്ര​തി​രോ​ധി​ക്കു​ക, സിം​ഗ​പ്പു​രി​നും കൊ​ളം​ബോ​യ്ക്കും പ​ക​ര​മാ​യി വ​ലി​യൊ​രു അ​ന്താ​രാ​ഷ്‌​ട്ര ക​പ്പ​ൽ ചാ​ൽ നി​ർ​മി​ച്ച് വ​രു​മാ​നം നേ​ടു​ക, ടൂ​റി​സ​ത്തി​ലൂ​ടെ​യും മി​ക​ച്ച യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളി​ലൂ​ടെ​യും ദ്വീ​പി​നെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രി​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് സ​ർ​ക്കാ​രി​ന്‍റെ ന്യാ​യീ​ക​ര​ണ​ങ്ങ​ൾ.

ഈ ​ദ്വീ​പി​നെ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​ഭാ​ഗ​വു​മാ​യും മ​റ്റ് ആ​ഗോ​ള ന​ഗ​ര​ങ്ങ​ളു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു മി​ക​ച്ച യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ വേ​ണം. അ​തി​നാ​ണ് ഗ്രീ​ൻ​ഫീ​ൽ​ഡ് എ​യ​ർ​പോ​ർ​ട്ട്.

നി​ല​വി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ലി​യ ച​ര​ക്കു​ക​പ്പ​ലു​ക​ൾ കൊ​ളം​ബോ, സിം​ഗ​പ്പു​ർ തു​റ​മു​ഖ​ങ്ങ​ളി​ലാ​ണ് അ​ടു​ക്കു​ന്ന​ത്. അ​വി​ടെ​നി​ന്നു ചെ​റി​യ ക​പ്പ​ലു​ക​ളി​ൽ ഇ​ന്ത്യ​യി​ലേ​ക്കു ച​ര​ക്കു​ക​ൾ എ​ത്തി​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ ഇ​ന്ത്യ​ക്ക് വ​ലി​യ വ​രു​മാ​ന​ന​ഷ്‌​ട​മു​ണ്ട്. ശ്രീ​ല​ങ്ക, മ്യാ​ൻ​മ​ർ തു​ട​ങ്ങി​യ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ വ​ലി​യ തു​റ​മു​ഖ​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. അ​തു മു​ത​ലെ​ടു​ക്കാ​ൻ ഇ​ന്ത്യ സ്വ​ന്തം മ​ണ്ണി​ൽ ഒ​രു ട്രാ​ൻ​സ്ഷി​പ്പ്മെ​ന്‍റ് ഹ​ബ് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം.

►പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ വൈ​രു​ദ്ധ്യ​ങ്ങ​ൾ

ഗ്രേ​റ്റ് നി​ക്കോ​ബാ​ർ വി​ക​സ​ന പ​ദ്ധ​തി​ക്കാ​യി വിം​ത ലാ​ബ്സ് ആ​ണ് പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്തി​യ​ത്. 2021 ഡി​സം​ബ​റി​ൽ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത് 2021 മാ​ർ​ച്ചി​ലാ​ണ്. എ​ന്നാ​ൽ അ​തേ​വ​ർ​ഷം ഫെ​ബ്രു​വ​രി 12 മു​ത​ൽ 18 വ​രെ വിം​ത ലാ​ബ്സ് ദ്വീ​പി​ൽ സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. പ​ഠ​ന ചു​മ​ത​ല ഔ​ദ്യോ​ഗി​ക​മാ​യി ല​ഭി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ അ​വ​ർ സ​ർ​വേ ന​ട​ത്തി​യ​ത് ദു​രൂ​ഹ​മാ​ണ്.

ഭീ​മ​ൻ ലെ​ത​ർ​ബാ​ക്ക് ആ​മ​ക​ൾ സ്ഥി​ര​മാ​യി മു​ട്ട​യി​ടാ​നെ​ത്തു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ് ഗ​ലാ​ത്തി​യ ബേ. ​ഇ​വി​ടെ​യാ​ണ് തു​റ​മു​ഖം നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഈ ​ആ​മ​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​യും അ​വ നേ​രി​ടു​ന്ന ഭീ​ഷ​ണി​ക​ളെ​യും​കു​റി​ച്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: സാ​റ്റ​ലൈ​റ്റ് ട്രാ​ക്കിം​ഗ് അ​നു​സ​രി​ച്ച് ഇ​വി​ടെ​യെ​ത്തു​ന്ന ആ​മ​ക​ൾ മ​ഡ​ഗാ​സ്ക​ർ, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു സ​ഞ്ച​രി​ക്കു​ന്ന​വ​യാ​ണ്.

2021 ജ​നു​വ​രി 19ന് ​ഇ​റ​ങ്ങി​യ ദേ​ശീ​യ സ​മു​ദ്ര ആ​മ ക​ർ​മ​പ​ദ്ധ​തി ഗ​ലാ​ത്തി​യ ബേ ​ആ​മ​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​ണെ​ന്നും തു​റ​മു​ഖ​ങ്ങ​ളും റി​സോ​ർ​ട്ടു​ക​ളും നി​ർ​മി​ക്കു​ന്ന​ത് ഇ​വ​യു​ടെ നാ​ശ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ജ​നു​വ​രി 25ന് ​ത​ന്നെ ഗ​ലാ​ത്തി​യ ബേ​യു​ടെ വ​ന്യ​ജീ​വി സ​ങ്കേ​തം എ​ന്ന പ​ദ​വി സ​ർ​ക്കാ​ർ എ​ടു​ത്തു​ക​ള​ഞ്ഞു.

നി​ല​വി​ൽ ഗ​ലാ​ത്തി​യ ബേ​യ്ക്ക് മൂ​ന്നു കി​ലോ​മീ​റ്റ​ർ വീ​തി​യു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മു​ണ്ട്. തു​റ​മു​ഖം വ​രു​ന്ന​തോ​ടെ ഇ​ത് 300 മീ​റ്റ​റാ​യി ചു​രു​ങ്ങും. അ​തോ​ടെ ആ​മ​ക​ൾ​ക്ക് ഉ​ൾ​ക്ക​ട​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ത​ട​സ​മാ​കും. കൂ​ടാ​തെ ക​പ്പ​ലു​ക​ളു​ടെ വ​ര​വും എ​ണ്ണ​ച്ചോ​ർ​ച്ച​യും മ​നു​ഷ്യ​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും ആ​മ​ക​ളു​ടെ മു​ട്ട​യി​ട​ലി​നെ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കും.

ഒ​രു വി​വ​രാ​വ​കാ​ശ രേ​ഖ പ്ര​കാ​രം, വൈ​ൽ​ഡ്‌​ലൈ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ ത​ങ്ങ​ൾ ഈ ​ആ​മ​ക​ളെ​ക്കു​റി​ച്ച് മു​മ്പ് ഒ​രു പ​ഠ​ന​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​ത്തി​ന് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളോ പ​ഠ​ന​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് വ​ന്യ​ജീ​വി സ​ങ്കേ​ത പ​ദ​വി റ​ദ്ദാ​ക്കി​യ​തെ​ന്ന് ഇ​ത് തെ​ളി​യി​ക്കു​ന്നു. ഗ്രേ​റ്റ് നി​ക്കോ​ബാ​ർ പ​ദ്ധ​തി​യു​ടെ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം വെ​റു​മൊ​രു നാ​ട​ക​മാ​യി​രു​ന്നു​വെ​ന്ന് വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ട​ലാ​മ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തെ​യും ശാ​സ്ത്രീ​യ വ​ശ​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഈ ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

►ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ

എ​ല്ലാം എ​ളു​പ്പ​മാ​ക്കാ​ൻ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളി​ലും ന​യ​ങ്ങ​ളി​ലും ച​ട്ട​ങ്ങ​ളി​ലും ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ട്രൈ​ബ​ൽ വെ​ൽ​ഫെ​യ​ർ ഡ​യ​റ​ക്‌​ട​ർ അ​റി​യി​ച്ചി​രു​ന്നു. ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളോ​ടും സം​ര​ക്ഷ​ണ​ത്തോ​ടും ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള ഉ​ദാ​സീ​ന​ത വ്യ​ക്തം.

പ​ദ്ധ​തി വ​രു​മ്പോ​ൾ ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ൾ​ക്ക് എ​ന്ത് സം​ഭ​വി​ക്കും എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ നീ​തി ആ​യോ​ഗും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ഗോ​ത്ര​കാ​ര്യ മ​ന്ത്രാ​ല​യ​വും പ​ര​സ്പ​രം വി​ര​ൽ​ചൂ​ണ്ടി ഒ​ഴി​യു​ക​യാ​യി​രു​ന്നു. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യൊ​ന്നും ആ​രും പ​റ​ഞ്ഞു​കേ​ട്ട​തു​മി​ല്ല.

30 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദ്വീ​പി​ലെ ജ​ന​സം​ഖ്യ 3.5 ല​ക്ഷം മു​ത​ൽ 6.5 ല​ക്ഷം വ​രെ വ​ർ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ഈ ​ജ​ന​സം​ഖ്യാ സ്ഫോ​ട​നം ദ്വീ​പി​ന്‍റെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക അ​ന്ത​രീ​ക്ഷ​ത്തെ മാ​റ്റി​മ​റി​ക്കു​ക​യും ത​ദ്ദേ​ശീ​യ​രാ​യ ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ സ​മാ​ധാ​ന​ജീ​വി​തം ത​ക​ർ​ക്കു​ക​യും ചെ​യ്യും. നി​ർ​മാ​ണ വേ​ള​യി​ൽ പു​റ​ത്തു​നി​ന്നു​ള്ള​വ​ർ ആ​ദി​വാ​സി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്താ​തി​രി​ക്കാ​ൻ വ​ന​മേ​ഖ​ല​ക​ൾ മു​ള്ളു​ക​മ്പി​വേ​ലി കെ​ട്ടി​ത്തി​രി​ക്ക​ണം എ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​ത് ഗോ​ത്ര​വ​ർ​ഗ​ക്കാ​രോ​ടു​ള്ള ക​ടു​ത്ത അ​നാ​ദ​ര​വും വി​വേ​ച​ന​വു​മ​ല്ലാ​തെ മ​റ്റെ​ന്താ​ണ്. ആ​ദി​വാ​സി​ക​ളെ മു​ള്ളു​ക​മ്പി വേ​ലി​ക്കു​ള്ളി​ലാ​ക്കാ​ൻ മ​ടി​ക്കാ​ത്ത ഭ​ര​ണ​കൂ​ടം, ക​ട​ലാ​മ​ക​ൾ വി​ക​സ​ന​വു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടോ​ളും എ​ന്ന ത​ര​ത്തി​ലു​ള്ള അ​ശാ​സ്ത്രീ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്.

(തു​ട​രും)

Kerala

എ​ഫ്സി​ആ​ർ​എ; ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​മെ​​​​ന്ന്

കൊ​​​​ച്ചി: എ​​​​ഫ്സി​​​​ആ​​​​ർ​​​​എ നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​തെ മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കാ​​​​നാ​​​​ണ് ഉ​​​​ദ്ദേ​​​​ശ്യമെ​​​​ങ്കി​​​​ൽ സം​​​​സ്ഥാ​​​​ന​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് കെ​​​​എ​​​​ൽ​​​​സി​​​​എ.

ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ പു​​​​തു​​​​ക്കി​​​യി​​​ല്ലെ​​​​ങ്കി​​​​ൽ​​​പ്പോ​​​ലും വ​​​​സ്തു​​​​ക്ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക്ഷേ​​​​മ​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​നും ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​ക്കാ​​​​നും ഉ​​​​ദ്ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്.

ക്രൈ​​​​സ്ത​​​​വ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തി​​​​നെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വ​​​​രു​​​​ത്തി​​​​ത്തീ​​​​ർ​​​​ക്കാ​​​​നാ​​​​ണു ചി​​​​ല നി​​​​ക്ഷി​​​​പ്ത കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെന്നും ഇ​​​​ത്ത​​​​രം പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യും പ്ര​​​​തി​​​​ഷേ​​​​ധ, പ്ര​​​​ചാ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ബി​​​​ജു ജോ​​​​സി ക​​​​രു​​​​മാ​​​​ഞ്ചേ​​​​രി, ര​​​​തീ​​​​ഷ് ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

National

ആശങ്കകൾക്ക് അവഗണന; എ​​​ഫ്സി​​​ആ​​​ർ​​​എ ബി​​​ൽ ഇ​​​ന്നു പാ​​​സാ​​​ക്കി​​​യേ​​​ക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും വി​​​വാ​​​ദ​​​മാ​​​യ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ (എ​​​ഫ്സി​​​ആ​​​ർ​​​എ) നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ ഇ​​​ന്നു പാ​​​സാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം. പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കും പാ​​​സാ​​​ക്ക​​​ലി​​​നു​​​മാ​​​യി ബി​​​ൽ ലോ​​​ക്സ​​​ഭ​​​യു​​​ടെ ഇ​​​ന്ന​​​ത്തെ കാ​​​ര്യ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

പ്ര​​​തി​​​പ​​​ക്ഷം എ​​​തി​​​ർ​​​ത്താ​​​ലും ശ​​​ബ്‌​​​ദ​​​വോ​​​ട്ടോ​​​ടെ ബി​​​ൽ പാ​​​സാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു സാ​​​ധി​​​ക്കും. പ്ര​​​തി​​​പ​​​ക്ഷ​​​വും ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​ സ​​​മി​​​തി​​​യും (സി​​​ബി​​​സി​​​ഐ) മ​​​താ​​​ധ്യ​​​ക്ഷ​​​ന്മാ​​​രും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു​​​ പ്ര​​​കാ​​​രം ബി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക്കു വി​​​ട​​​ണോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും ഇ​​​ന്നു രാ​​​വി​​​ലെ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.

ബി​​​ൽ ഇ​​​ന്നു​​​ത​​​ന്നെ പാ​​​സാ​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​ര​​​ത്തേ​​​യു​​​ള്ള തീ​​​രു​​​മാ​​​നം. ബി​​​ല്ലി​​​ന്മേ​​​ൽ മ​​​റ്റാ​​​രു​​​മാ​​​യി ഇ​​​നി ച​​​ർ​​​ച്ച​​​യി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു ഇ​​​ന്ന​​​ലെ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ഫ്സി​​​ആ​​​ർ​​​എ ബി​​​ൽ പാ​​​സാ​​​ക്കു​​​ന്ന​​​ത് ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​യി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ ചേ​​​രു​​​ന്ന ഇ​​​ന്ത്യാ മു​​​ന്ന​​​ണി യോ​​​ഗം ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യും.

ബി​​​ല്ലി​​​നെ​​​തി​​​രേ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്ന് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു പു​​​റ​​​ത്ത് രാ​​​വി​​​ലെ 10.30ന് ​​​എം​​​പി​​​മാ​​​ർ ധ​​​ർ​​​ണ ന​​​ട​​​ത്തും.

മു​​​തി​​​ർ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ത്യ മു​​​ന്ന​​​ണി എം​​​പി​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ തി​​​ര​​​ക്ക് മാ​​​റ്റി​​​വ​​​ച്ച് ബി​​​ല്ലി​​​ന്‍റെ ഗൗ​​​ര​​​വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​പി​​​മാ​​​ർ ഇ​​​ന്നു രാ​​​വി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തും.

ക​​​ടു​​​ത്ത വ്യ​​​വ​​​സ്ഥ​​​ക​​​ൾ

നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കി കി​​​ട്ടാ​​​തി​​​രി​​​ക്കു​​​ക, റ​​​ദ്ദാ​​​ക്കി​​​യ ലൈ​​​സ​​​ൻ​​​സ് പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​തി​​​രി​​​ക്കു​​​ക, നി​​​ല​​​വി​​​ലെ ലൈ​​​സ​​​ൻ​​​സ് സ​​​റ​​​ണ്ട​​​ർ ചെ​​​യ്യു​​​ക തു​​​ട​​​ങ്ങി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ദേ​​​ശ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ർ​​​ജി​​​ച്ചെ​​​ടു​​​ത്ത ആ​​​സ്തി​​​ക​​​ൾ നി​​​ശ്ചി​​​ത അ​​​ഥോ​​​റി​​​റ്റി​​​ക്കു സ്ഥി​​​ര​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​മെ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ടു​​​ത്ത വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ബി​​​ല്ല് ക​​​ഴി​​​ഞ്ഞ 25നാ​​​ണ് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​ സ​​​ഹ​​​മ​​​ന്ത്രി നി​​​ത്യാ​​​ന​​​ന്ദ റാ​​​യ് ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

Kerala

എ​​​ഫ്സി​​​ആ​​​ർ​​​എ ബിൽ; ആശങ്കകൾ പരിഹരിക്കപ്പെടണം: മാർ തട്ടിൽ

കൊ​​​ച്ചി : വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ൽ (എ​​​ഫ്സി​​​ആ​​​ർ​​​എ) കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ സു​​​താ​​​ര്യ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ന്ന​​​ദ്ധ-​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​സ്വാ​​​ത​​​ന്ത്ര്യം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ത്ത രീ​​​തി​​​യി​​​ലാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ.

കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​യും ക്രൈ​​​സ്ത​​​വ​​സ​​​ഭ​​​ക​​​ളു​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​യും ത​​​ക​​​ർ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​ക​​​രു​​​ത്.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​തി​​​നോ​​​ട​​​കം പ്ര​​​തി​​​ക​​​രി​​​ച്ച എ​​​ല്ലാ ക്രൈ​​​സ്ത​​​വ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളോ​​​ടു യോ​​​ജി​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​സ്തു​​​ത നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്നി​​​ട്ടു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​മെ​​ന്നും മാ​​ർ ത​​ട്ടി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Business

സാ​ന്പ​ത്തി​ക​ലോ​കത്ത് നി​റ​ഞ്ഞ ആ​ശ​ങ്ക

സാ​​മ്പ​​ത്തി​​കരം​​ഗം കീ​​ഴ്മേ​​ൽ മ​​റി​​യു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക ഓ​​ഹ​​രി​​വി​​പ​​ണി​​യെ മാ​​ത്ര​​മ​​ല്ല, രാ​​ജ്യ​​ത്തി​​ന്‍റെ സ​​മ്പ​​ദ്ഘ​​ട​​ന​​യി​​ലും വി​​ള്ള​​ലു​​ള​​വാ​​ക്കാം. നി​​ക്ഷേ​​പ​​ക​​രു​​ടെ പ​​റു​​ദീ​​സ​​യെ​​ന്ന ആ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ൽ നി​​ന്നും അ​​ല്പം പി​​രി​​മു​​റു​​ക്കം നി​​റ​​ഞ്ഞ ദി​​ന​​ങ്ങ​​ളാ​​വും ഇ​​നി ഇ​​ട​​പാ​​ടു​​കാ​​ർ​​ക്കു മു​​ന്നി​​ലു​​ള്ള​​ത്. പാ​​ച​​ക​​വാ​​ത​​ക വി​​ല​​യി​​ൽ വ​​രു​​ത്തി​​യ മാ​​റ്റ​​വും വി​​ല്പ​​ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും ഇ​​തി​​ന്‍റെ ആ​​ദ്യ സൂ​​ച​​ന​​യാ​​ണ്. പെ​​ട്രോ​​ൾ ഡീ​​സ​​ൽ വി​​ല​​ക​​ളി​​ൽ പ​​ത്ത് രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലെ വ​​ർ​​ധ​​ന​​യ്ക്ക് സാ​​ഹ​​ച​​ര്യ​​മെ​​ങ്കി​​ലും അ​​ത് ത​​ട​​യാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്ക് തി​​ര​​ക്കി​​ട്ട നീ​​ക്കം കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്നും പ്ര​​തീ​​ക്ഷി​​ക്കാം.

രൂ​​പ​​യു​​ടെ മൂ​​ല്യത്തക​​ർ​​ച്ച സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ലേ​​ക്കു വി​​ര​​ൽചൂ​​ണ്ടു​​മ്പോ​​ൾ നാ​​ണ​​യ​​പ്പെ​​രു​​പ്പം ത​​ലയു​​യ​​ർ​​ത്തു​​മെ​​ന്ന​​ത് പു​​തി​​യ ഭീ​​ഷ​​ണി​​യാ​​വും. ഇ​​തി​​ന്‍റെ മു​​ന്നോ​​ടി​​യാ​​യി ഓ​​ഹ​​രി ഇ​​ൻ​​ഡെ​​ക്സു​​ക​​ൾ മൂ​​ന്നു ശ​​ത​​മാ​​നം ത​​ള​​ർ​​ന്നു. സെ​​ൻ​​സെ​​ക്സ് 2368 പോ​​യി​​ന്‍റും നി​​ഫ്റ്റി സൂ​​ചി​​ക 728 പോ​​യി​​ന്‍റും ഇ​​ടി​​ഞ്ഞു. ര​​ണ്ടാ​​ഴ്ച​​ക​​ളി​​ൽ ബി​​എ​​സ്ഇ 3895 പോ​​യി​​ന്‍റും എ​​ൻ​​എ​​സ്ഇ 1120 പോ​​യി​​ന്‍റും ന​​ഷ്ട​​ത്തി​​ലാ​​ണ്.

ബാ​​ധ്യ​​ത പ​​ണ​​മാ​​ക്കാ​​നു​​ള്ള ത​​ത്രപ്പാ​​ടി​​ലാ​​ണു വി​​ദേ​​ശ ഇ​​ട​​പാ​​ടു​​കാ​​ർ. ഹോ​​ളി പ്ര​​മാ​​ണി​​ച്ച് ഒ​​രു ദി​​വ​​സം വി​​പ​​ണി അ​​വ​​ധി​​യാ​​യി​​രു​​ന്നു. വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ നാ​​ല് ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​റ്റ​​ത് 21,831.19 കോ​​ടി​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ. ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ വാ​​ങ്ങ​​ലു​​കാ​​രാ​​യി മൊ​​ത്തം 32,786.92 കോ​​ടി​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ ശേ​​ഖ​​രി​​ച്ചു.
രൂ​​പ ത​​ള​​രു​​മെ​​ന്നു ക​​ഴി​​ഞ്ഞ​​വാ​​രം സൂ​​ചി​​പ്പി​​ച്ച​​ത് ശ​​രി​​വ​​ച്ച് റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ച്ച​​യി​​ലാ​​ണ്. രൂ​​പ 91.02 ൽ ​​നി​​ന്നും 92.15 ലെ ​​പ്ര​​തി​​രോ​​ധം ത​​ക​​ർ​​ത്ത് 92.30ലേ​​ക്ക് ഇ​​ടി​​ഞ്ഞെങ്കി​​ലും ക്ലോ​​സിം​​ഗി​​ൽ 91.90ലാ​​ണ്. ഡെ​​യ്‌​​ലി ചാ​​ർ​​ട്ട് വി​​ല​​യി​​രു​​ത്തി​​യാ​​ൽ ഫോ​​റെ​​ക്സ് മാ​​ർ​​ക്ക​​റ്റി​​ൽ രൂ​​പ 93.10-93.25 ലേ​​ക്ക് സ​​ഞ്ച​​രി​​ക്കാം.

പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷം ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഉ​​യ​​ർ​​ത്തു​​ന്ന​​ത് രൂ​​പ​​യെ ദു​​ർ​​ബ​​ല​​മാ​​ക്കും. മൊ​​ത്തം ക്രൂ​​ഡ് ഓ​​യി​​ൽ, എ​​ൽ​​എ​​ൻ​​ജി ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ഏ​​ക​​ദേ​​ശം 46 ശ​​ത​​മാ​​ന​​വും അ​​വി​​ടെനി​​ന്നാ​​ണ്. എ​​ണ്ണ 20 മാ​​സ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 88.67 ഡോ​​ള​​റി​​ലെ​​ത്തി, പി​​ന്നി​​ട്ട​​വാ​​രം വി​​ല 20 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു.

2008ൽ ​​രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 147 ഡോ​​ള​​റാ​​ണ് ക്രൂ​​ഡി​​ന്‍റെ റി​​ക്കാ​​ർ​​ഡ് വി​​ല, അ​​തേ സ​​മ​​യം റ​​ഷ്യ-​​യു​​ക്രെ​​യ്ൻ യു​​ദ്ധാ​​രം​​ഭ​​ത്തി​​ൽ നി​​ര​​ക്ക് 139 ഡോ​​ള​​ർ വ​​രെ ഉ​​യ​​ർ​​ന്നി​​രു​​ന്നു. അ​​ന്നു യു​​ദ്ധ​​വേ​​ള​​യി​​ൽ രൂ​​പ​​യു​​ടെ മൂ​​ല്യം 79.62ൽ​​നി​​ന്നും 82.94ലേ​​ക്ക് ഇ​​ടി​​ഞ്ഞു. ഇ​​തി​​നി​​ട​​യി​​ൽ ഇ​​ന്ത്യ​​ൻ നേ​​വി ഹോ​​ർ​​മുസ് ക​​ട​​ലി​​ടു​​ക്കി​​ലു​​ള്ള ഇ​​ന്ത്യ​​ൻ പ​​താ​​ക​​യു​​ള്ള ക​​പ്പ​​ലു​​ക​​ളെ എ​​ത്തി​​ക്കാ​​നു​​ള്ള ദൗ​​ത്യ​​ത്തി​​ന് ഒ​​രു​​ങ്ങി, നേ​​ര​​ത്തേ ഇ​​റാ​​ൻ നേ​​വി​​യു​​ടെ ക​​പ്പ​​ലി​​നു നാം ​​അ​​ഭ​​യം ന​​ൽ​​കി​​യ​​തി​​നാ​​ൽ ഇ​​ന്ത്യ​​യു​​ടെ നീ​​ക്കം വി​​ജ​​യി​​ക്കു​​മെ​​ന്നു പ്ര​​ത്യാ​​ശി​​ക്കാം. ആ​​ഭ്യ​​ന്ത​​ര ഇ​​ന്ധ​​ന ക്ഷാ​​മ​​ത്തെ താ​​ത്കാ​​ലി​​ക​​മാ​​യി ത​​ട​​യാ​​ൻ ഈ ​​നീ​​ക്കം ഉ​​പ​​ക​​രി​​ക്കും.

നി​​ഫ്റ്റി സൂ​​ചി​​ക​​യു​​ടെ സാ​​ങ്കേ​​തി​​ക വ​​ശ​​ങ്ങ​​ൾ ദു​​ർ​​ബ​​ല​​മാ​​യ​​തി​​നാ​​ൽ തി​​രു​​ത്ത​​ൽ സാ​​ധ്യ​​ത തു​​ട​​രു​​ന്നു, മു​​ൻ​​വാ​​രം സൂ​​ചി​​പ്പി​​ച്ച 24,742 ആ​​ദ്യ സ​​പ്പോ​​ർ​​ട്ട് ത​​ക​​ർ​​ത്ത് 24,324ലേ​​ക്ക് ഇ​​ടി​​ഞ്ഞെ​​ങ്കി​​ലും ര​​ണ്ടാം സ​​പ്പോ​​ർ​​ട്ടാ​​യ 24,123 നി​​ല​​നി​​ർ​​ത്തി. വി​​പ​​ണി 50 ദി​​വ​​സ​​ങ്ങ​​ളി​​ലെ ശ​​രാ​​ശ​​രി​​യാ​​യ 25,700ലെ ​​താ​​ങ്ങ് ഫെ​​ബ്രു​​വ​​രി ര​​ണ്ടാം പ​​കു​​തി​​യി​​ൽ ന​​ഷ്ട​​പ്പെ​​ട്ട അ​​വ​​സ​​ര​​ത്തി​​ൽ സൂ​​ച​​ന ന​​ൽ​​കി​​യ​​താ​​ണു മു​​ന്നി​​ലു​​ള്ള ദു​​ർ​​ബ​​ലാ​​വ​​സ്ഥ​​യെ കു​​റി​​ച്ച്.

നി​​ഫ്റ്റി 25,178ൽ​​നി​​ന്നും ഓ​​പ്പ​​ണിം​​ഗ് വേ​​ള​​യി​​ൽ ത​​ന്നെ ത​​ള​​ർ​​ന്നു. മു​​ൻ​​നി​​ര ഓ​​ഹ​​രി​​ക​​ളി​​ലെ വി​​ല്പ​​ന ത​​രം​​ഗ​​ത്തി​​ൽ വാ​​രാ​​ന്ത്യം 24,450ലാ​​ണ്. നി​​ഫ്റ്റി​​ക്ക് ആ​​ദ്യ താ​​ങ്ങ് 24,167 പോ​​യി​​ന്‍റി​​ലാ​​ണ്, ഇ​​തു ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ 23,884-23,162ലേ​​ക്കു തി​​രു​​ത്ത​​ലി​​നു സാ​​ധ്യ​​ത. നി​​ല​​വി​​ൽ തി​​ര​​ക്കി​​ട്ടു​​ള്ള ബ​​യിം​​ഗി​​ന് ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ നീ​​ക്കം ന​​ട​​ത്തി​​ല്ലെ​​ങ്കി​​ലും മ​​ധ്യ​​പൂ​​ർ​​വേ​​ഷ്യ ശാ​​ന്ത​​മാ​​യാ​​ൽ ഫ​​ണ്ടു​​ക​​ൾ രം​​ഗ​​ത്ത് ഇ​​റ​​ങ്ങാം.

ബോം​​ബെ സെ​​ൻ​​സെ​​ക്സ് 81,287ൽ​​നി​​ന്നും വി​​ല്പ​​ന സ​​മ്മ​​ർ​​ദ​​ത്തി​​ൽ 79,683ലെ ​​ര​​ണ്ടാം സ​​പ്പോ​​ർ​​ട്ട് മ​​റി​​ക​​ട​​ന്ന് 78,988ലേ​​ക്ക് ഇ​​ടി​​ഞ്ഞു. വാ​​രാ​​ന്ത്യ ക്ലോ​​സിം​​ഗി​​ൽ സൂ​​ചി​​ക 78,918 പോ​​യി​​ന്‍റി​​ലാ​​ണ്. ഈ​​വാ​​രം പ്ര​​തി​​രോ​​ധം 80,089ലാ​​ണ്. വി​​ല്പ​​ന സ​​മ്മ​​ർ​​ദം തു​​ട​​രു​​ന്ന​​തി​​നാ​​ൽ 78,367- 77,816ലേ​​ക്ക് നീ​​ങ്ങാം.

ന്യൂ​​യോ​​ർ​​ക്കി​​ൽ സ്വ​​ർ​​ണം ട്രോ​​യ് ഔ​​ൺ​​സി​​ന് 5278 ഡോ​​ള​​റി​​ൽ​​നി​​ന്ന് 5416 വ​​രെ ക​​യ​​റി​​യ വേ​​ള​​യി​​ൽ ഡോ​​ള​​ർ സൂ​​ചി​​ക ക​​രു​​ത്ത് നേ​​ടി​​യ​​തു നി​​ക്ഷേ​​പ​​ക​​രെ സ്വ​​ർ​​ണ​​ത്തി​​ൽ വി​​ല്പ​​ന​​ക്കാ​​രാ​​ക്കി. ഇ​​തോ​​ടെ നി​​ര​​ക്ക് 5025 ലേ​​ക്ക് ഇ​​ടി​​ഞ്ഞെ​​ങ്കി​​ലും ക്ലോ​​സിം​​ഗി​​ൽ 5171ലാ​​ണ്. 98.25ൽ ​​നി​​ല​​കൊ​​ള്ളു​​ന്ന യു​​എ​​സ് ഡോ​​ള​​ർ സൂ​​ചി​​ക​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ നി​​രീ​​ക്ഷി​​ച്ചാ​​ൽ 100.25-101.25 ലേ​​ക്കു നീ​​ങ്ങാ​​മെ​​ന്ന​​തു സ്വ​​ർ​​ണം വി​​റ്റ് ഡോ​​ള​​ർ ശേ​​ഖ​​രി​​ക്കാ​​ൻ ഒ​​രു വി​​ഭാ​​ഗം ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രെ പ്രേ​​രി​​പ്പി​​ക്കാം.

ഇ​​ന്ത്യ​​യി​​ൽ എ​​ംസി​​എ​​ക്സി​​ൽ സ്വ​​ർ​​ണം ഏ​​പ്രി​​ൽ അ​​വ​​ധി 1,69,880 രൂ​​പ​​യി​​ലാ​​ണ്. പ​​ത്ത് ഗ്രാം ​​സ്വ​​ർ​​ണം 1.84 ല​​ക്ഷം രൂ​​പ​​യി​​ലേ​​ക്ക് ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത, ലാ​​ഭ​​മെ​​ടു​​പ്പി​​നു നീ​​ക്കം ന​​ട​​ത്തി​​യാ​​ൽ 1.58 ല​​ക്ഷം രൂ​​പ​​യി​​ലെ താ​​ങ്ങ് പു​​തി​​യ ബ​​യിംഗി​​ന് അ​​വ​​സ​​രം നോ​​ക്കു​​ന്ന​​വ​​രെ ആ​​ക​​ർ​​ഷി​​ക്കാം

Latest News

Corehub Up