ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിഷയത്തിൽ ഐടി മന്ത്രാലയം കാര്യമായ വിശദീകരണങ്ങൾ നൽകിയില്ലെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ.
ബ്ലോക്കിംഗ് ഉത്തരവ് കാണിക്കാൻ കാണിക്കാൻ കഴിയില്ലെന്നും രഹസ്യാത്മകമാണെന്നുമാണ് ഐടി മന്ത്രാലയത്തിലെ അധികൃതർ പറഞ്ഞതെന്നു ഐടി മന്ത്രാലയ സമിതിക്കു മുന്നിൽ ഹാജരായതിനു ശേഷം ജന്തർ മന്തറിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ദീപ്കെ പറഞ്ഞു.
അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിലേക്ക് നയിച്ച പോസ്റ്റ് കാണിക്കാൻ പറഞ്ഞപ്പോൾ അതും രഹസ്യമാണെന്നായിരുന്നു മറുപടിയെന്നും ദീപ്കെ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയും രഹസ്യാത്മകതയുണ്ടായിരുന്നെങ്കിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ച സംഭവിക്കുമായിരുന്നില്ലെന്നു ദീപ്കെ പരിഹസിച്ചു.
Tags : CJP account blocking Abhijit reason