x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​റു​വേ​ദ​ന​യ്ക്ക് ഗ്യാ​സി​ന്‍റെ ഗു​ളി​ക!, കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് സൂ​​​പ്ര​​​ണ്ടി​​​ന് പ​​​രാ​​​തി


Published: June 24, 2026 03:02 AM IST | Updated: June 24, 2026 03:02 AM IST

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ചി​​​കി​​​ത്സ​​യ്​​​ക്കെ​​​ത്തി​​​യ ഒ​​​മ്പ​​​ത് വ​​​യ​​​സു​​​കാ​​​ര​​​ന്‍റെ കു​​​ടും​​​ബം. വ​​​യ​​​റു​​​വേ​​​ദ​​​ന​​​യ്ക്കു ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തി​​​യ കു​​​ട്ടി​​​ക്ക് ഗ്യാ​​​സി​​​ന്‍റെ ഗു​​​ളി​​​ക മാ​​​ത്രം ന​​​ൽ​​​കി തി​​​രി​​​ച്ച​​​യ​​​ച്ചെ​​​ന്നാ​​ണു പ​​​രാ​​​തി.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ മാ​​​തൃ​​​ശി​​​ശു കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം.​ ക​​​ഠി​​​ന വേ​​​ദ​​​ന​​​യെ തു​​​ട​​​ർ​​​ന്ന് ന​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത കു​​​ട്ടി​​​യെ അ​​​ഡ്മി​​​റ്റാ​​​ക്കി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നും ആ​​​വ​​​ർ​​​ത്തി​​​ച്ച് പ​​​റ​​​ഞ്ഞി​​​ട്ടും സി​​​ടി സ്കാ​​​ൻ എ​​​ടു​​​ത്തി​​​ല്ലെ​​​ന്നും കു​​​ടും​​​ബം ആ​​​രോ​​​പി​​​ച്ചു.

വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ കു​​​ടും​​​ബം കു​​​ട്ടി​​​ക്ക് വേ​​​ദ​​​ന മാ​​​റാ​​​ത്ത​​​തി​​​നാ​​​ൽ പി​​​റ്റേ​​​ന്ന് മ​​​റ്റൊ​​​രു ഡോ​​​ക്ട​​​റെ സ​​​മീ​​​പി​​​ച്ചു.​​​അ​​​വി​​​ടെ ന​​​ട​​​ത്തി​​​യ സ്‌​​​കാ​​​നിം​​​ഗി​​​ല്‍ കു​​​ട്ടി​​​യു​​​ടെ അ​​പ്പെ​​ൻ​​ഡി​​സൈ​​റ്റി​​സ് പൊ​​​ട്ടി ഇ​​​ൻ​​​ഫെ​​​ക്ഷ​​​നാ​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി.​ തു​​​ട​​​ർ​​​ന്ന് കൊ​​​ടു​​​വ​​​ള്ളി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വച്ച് പി​​​റ്റേ ദി​​​വ​​​സം സ​​​ർ​​​ജ​​​റി ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സൂ​​​പ്ര​​​ണ്ടി​​​ന് കു​​​ട്ടി​​​യു​​​ടെ കു​​​ടും​​​ബം പ​​​രാ​​​തി ന​​​ൽ​​​കി. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സൂ​​​പ്ര​​​ണ്ട് അ​​​റി​​​യി​​​ച്ചു. ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും കു​​​ടും​​​ബം പ​​​രാ​​​തി ന​​​ൽ​​​കും.

Tags : Gas stomach pain Complaint Kozhikode Medical College Superintendent

Recent News

Corehub Up