x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​നി​കു​തി കു​റ​ച്ച​ത് ജ​ന​വി​രു​ദ്ധം; വി​യോ​ജി​പ്പ് അ​റി​യി​ച്ചു: സു​ധീ​ര​ൻ


Published: June 24, 2026 02:57 AM IST | Updated: June 24, 2026 03:24 AM IST

തൃ​​​ശൂ​​​ർ: വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ന്‍റെ നി​​​കു​​​തി കു​​​റ​​​ച്ച സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് വി.​​​എം. സു​​​ധീ​​​ര​​​ൻ അ​​​തൃ​​​പ്തി പ​​​ര​​​സ്യ​​​മാ​​​ക്കി.

മ​​​ദ്യ​​​ല​​​ഭ്യ​​​ത കു​​​റ​​​യ്ക്കു​​​മെ​​​ന്ന് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച ശേ​​​ഷം ബ​​​ജ​​​റ്റി​​​ൽ നി​​​കു​​​തി കു​​​റ​​​ച്ച​​​ത് ജ​​​ന​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലെ വി​​​യോ​​​ജി​​​പ്പ് ഫോ​​​ണി​​​ലൂ​​​ടെ​​​യും ക​​​ത്തി​​​ലൂ​​​ടെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ജ​​​ന​​​വി​​​കാ​​​രം സ​​​ർ​​​ക്കാ​​​ർ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും സു​​​ധീ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

ക​​​ണി​​​ച്ചു​​​കു​​​ള​​​ങ്ങ​​​ര എ​​​സ്എ​​​ൻ​​​ഡി​​​പി യൂ​​​ണി​​​യ​​​ൻ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. മ​​​ഹേ​​​ശ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ ന​​​ട​​​ത്തി​​​യ അ​​​ധി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കും സു​​​ധീ​​​ര​​​ൻ മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

ത​​​നി​​​ക്കെ​​​തി​​​രേ വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ട​​​ത്തി​​​യ​​​ത് ഒ​​​രു എ​​​സ്എ​​​ൻ​​​ഡി​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​രി​​​ക്ക​​​ലും ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത പ​​​ദ​​​പ്ര​​​യോ​​​ഗ​​​ങ്ങ​​​ളാ​​​ണെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ വാ​​​ർ​​​ത്ത അ​​​ദ്ദേ​​​ഹ​​​ത്തി​​​ൽ പ​​​രി​​​ഭ്രാ​​​ന്തി ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സു​​​ധീ​​​ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യോ​​​ടു വ്യ​​​ക്തി​​​വി​​​രോ​​​ധ​​​മി​​​ല്ലെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശൈ​​​ലി​​​യോ​​​ടും ന​​​യ​​​ങ്ങ​​​ളോ​​​ടും ശ​​​ക്ത​​​മാ​​​യ വി​​​യോ​​​ജി​​​പ്പു​​​ണ്ട്. വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നു​​​മാ​​​യു​​​ള്ള കൂ​​​ട്ടു​​​കെ​​​ട്ടാ​​​ണ് സി​​​പി​​​എ​​​മ്മി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്നും സു​​​ധീ​​​ര​​​ൻ തൃ​​​ശൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

Tags : VM Sudheeran Reduction liquor tax disagreement

Recent News

Corehub Up