x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്ക് സാ​വ​കാ​ശം ന​ൽ​കി​യി​ല്ല; ജ​പ്‌​തി നോ​ട്ടി​സി​ന് പി​ന്നാ​ലെ വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി

വെബ് ഡെസ്‌ക്
Published: November 13, 2026 04:38 PM IST | Updated: November 13, 2026 04:38 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ ജ​പ്‌​തി ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി​യ​താ​യി പ​രാ​തി. പേ​രാ​മ്പ്ര കൂ​ത്താ​ളി സ്വ​ദേ​ശി ക​വി​ത ആ​ണ് മ​രി​ച്ച​ത്. ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​യി​ൽ ക​വി​ത​യ്ക്കും കു​ടും​ബ​ത്തി​നും ജ​പ്തി നോ​ട്ടി​സ് ല​ഭി​ച്ചി​രു​ന്നു.

ജ​പ്തി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നി​ടെ​യാ​ണ് ക​വി​ത​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ന​ടു​വ​ണ്ണൂ​ർ ശാ​ഖ​യി​ൽ നി​ന്ന് ക​വി​ത​യും ഭ​ർ​ത്താ​വ് ബാ​ബു​വും ചേ​ർ​ന്ന് വാ​യ്പ എ​ടു​ത്തി​രു​ന്നു. ഇ​തി​ൽ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ബാ​ങ്ക് ജ​പ്‌​തി നോ​ട്ടി​സ് ന​ൽ​കി​യി​രു​ന്നു.

50 ല​ക്ഷ​ത്തി​ന​ടു​ത്ത് വാ​യ്‌​പ തി​രി​ച്ച​ട​യ്ക്കാ​നു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ബാ​ങ്കി​നെ സ​മീ​പി​ച്ച് സാ​വ​കാ​ശം തേ​ടി​യെ​ങ്കി​ലും അ​ത് ല​ഭി​ച്ചി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ട​മ്മ​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​രി​ച്ച ക​വി​ത​യു​ടെ ബ​ന്ധു​ക്ക​ൾ പേ​രാ​മ്പ്ര പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Tags : Calicut Perambra AttachmentNotice NewsUpdate Headlines

Recent News

Corehub Up