x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ക്രോ​സോ​ഫ്റ്റ് ത​ക​രാ​ർ; ഡ​ൽ​ഹി​യി​ൽ സ്പൈ​സ് ജെ​റ്റ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

വെബ് ഡെസ്ക്
Published: November 13, 2026 01:13 PM IST | Updated: November 13, 2026 01:14 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള​ത​ല​ത്തി​ൽ മൈ​ക്രോ​സോ​ഫ്റ്റ് സേ​വ​ന​ങ്ങ​ളി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ ഇ​ന്ത്യ​യി​ലെ വ്യോ​മ​യാ​ന മേ​ഖ​ല​യി​ലും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള മൂ​ന്ന് വി​മാ​ന​ങ്ങ​ൾ സ്പൈ​സ് ജെ​റ്റ് റ​ദ്ദാ​ക്കി. യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വി​വി​ധ വി​മാ​ന​ക്ക​മ്പ​നി​ക​ളും അ​ധി​കൃ​ത​രും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ൽ നി​ന്ന് പൂ​ന, ലേ, ​മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന സ്പൈ​സ് ജെ​റ്റ് വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​തു​കൂ​ടാ​തെ, ഡ​ൽ​ഹി​യി​ൽ നി​ന്ന് ദ​ർ​ഭം​ഗ​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കു​മു​ള്ള മ​റ്റ് ര​ണ്ട് സ​ർ​വീ​സു​ക​ൾ വൈ​കു​ക​യും ചെ​യ്തു.

മ​റ്റ് പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ളൊ​ന്നും ഇ​തു​വ​രെ സ​ർ​വീ​സ് ത​ട​സ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ങ്കി​ലും സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ത​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ളെ ഇ​ത് ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും എ​യ​ർ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, യാ​ത്ര​ക്കാ​ർ പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പ് വി​മാ​ന​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഇ​ൻ​ഡി​ഗോ​യും ആ​കാ​ശ എ​യ​റും ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും യാ​ത്ര​ക്കാ​ർ​ക്കാ​യി ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച​യാ​ണ് ഔ​ട്ട്ലു​ക്ക്, ടീം​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന മൈ​ക്രോ​സോ​ഫ്റ്റ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ വ്യാ​പ​ക​മാ​യ ത​ക​രാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​മെ​യി​ൽ അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും വി​വി​ധ ആ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​തു​മൂ​ലം വ​ലി​യ ത​ട​സ​ങ്ങ​ൾ നേ​രി​ട്ടു. പ്ര​ശ്നം എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണെ​ന്നും ഇ​തി​നാ​യു​ള്ള സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും മൈ​ക്രോ​സോ​ഫ്റ്റ് എ​ക്സ് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചു.

Tags : Microsoft SpiceJet Flight

Recent News

Corehub Up