Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpiceJet

സ്പൈ​​സ് ജെ​​റ്റി​​ന് 124 കോ​​ടി രൂ​​പ​​യു​​ടെ ജി​​എ​​സ്ടി നോ​​ട്ടീ​​സ്

ന്യൂ​​ഡ​​ൽ​​ഹി: ക​​ഴി​​ഞ്ഞ ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി ജി​​എ​​സ്ടി റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​ൽ വീ​​ഴ്ച വ​​രു​​ത്തി​​യ​​തി​​നു വി​​മാ​​ന​​ക്ക​​ന്പ​​നി​​യാ​​യ സ്പൈ​​സ് ജെ​​റ്റി​​ന് നോ​​ട്ടീ​​സ് അ​​യ​​ച്ച് ജി​​എ​​സ്ടി വ​​കു​​പ്പ്.

124.65 കോ​​ടി രൂ​​പ​​യു​​ടെ നി​​കു​​തി നോ​​ട്ടീ​​സാ​​ണ അ​​യ​​ച്ച​​ത്. ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന എ​​യ​​ർ​​ലൈ​​ൻ​​സി​​ന്‍റെ ജി​​എ​​സ്ടി ര​​ജി​​സ്ട്രേ​​ഷ​​ൻ റ​​ദ്ദാ​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും ഇ​​തോ​​ടൊ​​പ്പം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​ൽ വി​​മാ​​ന​​ക്ക​​ന്പ​​നി നി​​ര​​ന്ത​​രം ക്ര​​മ​​ക്കേ​​ടു​​ക​​ൾ വ​​രു​​ത്തി​​യ​​താ​​യും വൈ​​കി​​ച്ച​​താ​​യും അ​​ധി​​കൃ​​ത​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി.

വ​​കു​​പ്പ് പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ന​​വം​​ബ​​റി​​ലെ കു​​ടി​​ശി​​ക​​യാ​​യി 44.44 കോ​​ടി രൂ​​പ​​യും ഡി​​സം​​ബ​​റി​​ൽ 43.79 കോ​​ടി രൂ​​പ​​യും ജ​​നു​​വ​​രി​​യി​​ൽ 12.19 കോ​​ടി രൂ​​പ​​യും ഫെ​​ബ്രു​​വ​​രി​​യി​​ൽ 12.10 കോ​​ടി രൂ​​പ​​യും മാ​​ർ​​ച്ചി​​ൽ 12.12 കോ​​ടി രൂ​​പ​​യു​​മാ​​ണ് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യു​​ണ്ടാ​​യ കാ​​ല​​താ​​മ​​സ​​വും നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ളും ചൂ​​ണ്ടി​​ക്കാ​​ട്ടി, സ്പൈ​​സ് ജെ​​റ്റി​​ന്‍റെ ജി​​എ​​സ്ടി ര​​ജി​​സ്ട്രേ​​ഷ​​ൻ റ​​ദ്ദാ​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ചു​​കൊ​​ണ്ടു​​ള്ള കാ​​ര​​ണംകാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ് വ​​കു​​പ്പ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടു​​ണ്ട്.

ക​​ന്പ​​നി​​യു​​ടെ ജി​​എ​​സ്ടി ര​​ജി​​സ്ട്രേ​​ഷ​​ൻ റ​​ദ്ദാ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് മേ​​യ് 26നാ​​ണ് കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ് അ​​യ​​ച്ച​​ ക​​ന്പ​​നി ഇ​​തു​​വ​​രെ നി​​യ​​മ​​പ​​ര​​മാ​​യ നി​​ബ​​ന്ധ​​ന​​ക​​ൾ പാ​​ലി​​ക്കു​​ക​​യോ കു​​ടി​​ശി​​ക തീ​​ർ​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു.

Latest News

Corehub Up