x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഴി​ഞ്ഞ വ​ര്‍​ഷം എ​ക്‌​സൈ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 12,568 ല​ഹ​രി​ക്കേ​സു​ക​ള്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍
Published: November 13, 2026 02:00 PM IST | Updated: November 13, 2026 02:00 PM IST

Image for representation

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ വ​ര്‍​ഷം എ​ക്‌​സൈ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 12,568 ല​ഹ​രി​ക്കേ​സു​ക​ള്‍. 2025 ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്.

ഇ​ക്കാ​ല​യ​ള​വി​ല്‍ 2,692.39 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 12916.33 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 1,840.44 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റും 3,644. 98 ഗ്രാം ​എം​ഡി​എം​എ​യും ഇ​ക്കാ​ല​യ​ള​വി​ല്‍ പി​ടി​ച്ചെ​ടു​ത്തു. 5.5 ഗ്രാം ​എ​ല്‍​എ​സ്ഡി, 1.46 ഗ്രാം ​കൊ​ക്കെ​യ്ന്‍, 243.93 ഗ്രാം ​ച​ര​സ്, 6585 ഗ്രാം ​മെ​ത്താ​ഫി​റ്റാ​മി​ന്‍ എ​ന്നി​വ​യും എ​ക്‌​സൈ​സ് പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ളി​ല്‍ പെ​ടു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം 5,582 ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​കേ​സു​ക​ളി​ലാ​യി 7,032 പേ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ട്ടു.

അ​തേ​സ​മ​യം ഇ​ത്ര​യ​ധി​കം കേ​സു​ക​ള്‍ ഉ​ണ്ടാ​യി​ട്ടും മൂ​ന്ന് കേ​സു​ക​ളി​ല്‍ മാ​ത്ര​മാ​ണ് മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ എ​ക്‌​സൈ​സി​ന് ക​ഴി​ഞ്ഞു​ള്ളൂ. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കാ​സ​ര്‍​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളാ​ണ​ത്.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ല​ഹ​രി​ക്കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2024 ല്‍ 8,160, 2023 ​ല്‍ 8,104, 2022 ല്‍ 6,116 ​എ​ന്നി​ങ്ങ​നെ​യാ​ണ് എ​ക്‌​സൈ​സ് വ​കു​പ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ല​ഹ​രി​ക്കേ​സു​ക​ളു​ടെ എ​ണ്ണം. 2021 ല്‍ 3,922 ​ഉം 2020 ല്‍ 3,667 ​ഉം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​ണ്ടാ​യി. 2019 ല്‍ 7,099 ​ല​ഹ​രി​ക്കേ​സു​ക​ളാ​ണ് എ​ക്‌​സൈ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 2018 ല്‍ 7,573 ​ഉം, 2017 ല്‍ 5,946 ​ഉം ല​ഹ​രി​ക്കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​തേ​സ​മ​യം, 2026 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ മേ​യ് 17 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ല​ഹ​രി​ക്കേ​സു​ക​ളു​ടെ എ​ണ്ണം 476 ല​ഹ​രി​ക്കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​ണ്ടാ​യി.

Tags : DrugCase Excise Department Case AntiDrugAwareness

Recent News

Corehub Up