Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrugCase

ല​ഹ​രി​ക്കേ​സ്; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ പു​റ​ത്താ​ക്കി

കാ​സ​ർ​ഗോ​ഡ്: ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. പെ​രു​മ്പാ​വൂ​ർ വ​ലി​യ​കു​ളം യൂ​ണി​റ്റ് അം​ഗ​മാ​യ മു​ഹ​മ്മ​ദ് ഹു​സൈ​നെ​യാ​ണ് പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

ല​ഹ​രി കേ​സ് പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ഹു​സൈ​ൻ വി.​ഡി.​സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ കോ​ഡി​നേ​റ്റ​ർ ആ​ണെ​ന്നാ​ണ് പ്ര​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്.

പ്ര​തി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​ണെ​ന്നും ല​ഹ​രി വി​മു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​വ​ർ ത​ന്നെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. എ​ന്നാ​ൽ പ്ര​തി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലോ സോ​ഷ്യ​ൽ മീ​ഡി​യ വി​ഭാ​ഗ​ത്തി​ലോ യാ​തൊ​രു​വി​ധ ചു​മ​ത​ല​ക​ളും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് വ്യ​ക്ത​മാ​ക്കി.

National

ല​ഹ​രി​മ​രു​ന്ന് കേ​സ്: മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ സ​ഹോ​ദ​ര​ൻ പി​ടി​യി​ൽ

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ജി​തു പ​ട്‌​വാ​രി​യു​ടെ സ​ഹോ​ദ​ര​നെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ൻ​ഡോ​റി​ൽ മാ​ര​ക ല​ഹ​രി​മ​രു​ന്നു​മാ​യി ര​ണ്ട് പേ​രെ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ജി​തു പ​ട്‌​വാ​രി​യു​ടെ സ​ഹോ​ദ​ര​നാ​യ നാ​നാ പ​ട്‌​വാ​രി​ക്ക് കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

രാ​ജേ​ന്ദ്ര ന​ഗ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 10.8 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റു​മാ​യി ഇ​ർ​ഫാ​ൻ ഖാ​ൻ (ഗോ​ലു ച​ന്ദേ​രി), റാ​ണി ഭാ​യി എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​വ​രി​ൽ പ്ര​ധാ​നി നാ​നാ പ​ട്‌​വാ​രി​യാ​ണെ​ന്ന് ഇ​ൻ​ഡോ​ർ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​രേ​ന്ദ്ര റാ​വ​ത്ത് പ​റ​ഞ്ഞു.

നാ​നാ പ​ട്‌​വാ​രി​ക്കെ​തി​രെ ഒ​മ്പ​ത് ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ജി​തു പ​ട്‌​വാ​രി രം​ഗ​ത്തെ​ത്തി. വീ​ട്ടു​കാ​രെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ​യാ​ണ് പോ​ലീ​സ് ത​ന്‍റെ സ​ഹോ​ദ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും ബി​ജെ​പി സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ പ്ര​തി​കാ​രം തീ​ർ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഗ​വ​ൺ​മെ​ന്‍റി​നും മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വി​നും എ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​രെ നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്ത് നി​ശ​ബ്ദ​രാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​രം രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ത​ങ്ങ​ൾ വ​ഴ​ങ്ങി​ല്ലെ​ന്നും ജി​തു പ​ട്‌​വാ​രി വ്യ​ക്ത​മാ​ക്കി.

Kerala

എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് മെ​ത്താ​ഫെ​റ്റ​മി​ൻ വി​ഴു​ങ്ങി; യു​വാ​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് മെ​ത്താ​ഫെ​റ്റ​മി​ൻ വി​ഴു​ങ്ങി യു​വാ​വ്. ത​ല​യാ​ട് ക​ലാ​ട് വാ​ള​ക്ക​ണ്ടി​യി​ൽ റ​ഫ്സി​ൻ (26) ആ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് മെ​ത്താ​ഫെ​റ്റ​മി​ൻ വി​ഴു​ങ്ങി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് യു​വാ​വി​നെ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 0.20 മെ​ത്ത ഫെ​റ്റ​മി​ൻ ഇ​യാ​ൾ വി​ഴു​ങ്ങി​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​തു​കൂ​ടാ​തെ ഇ​യാ​ളി​ൽ‌ നി​ന്ന് 0.544 ഗ്രാം ​മെ​ത്താ​ഫ്റ്റ​മി​ൻ എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യു​വാ​വ് ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

 

Latest News

Corehub Up