x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ക്രി ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ഹെ​റോ​യി​ൻ വി​ൽ​പ്പ​ന; ല​ഹ​രി​സം​ഘ​ത്ത​ല​വ​ൻ 'ദാ​ദ' ഷെ​ഫീ​ഖു​ൾ പി​ടി​യി​ൽ!

വെബ് ഡെസ്‌ക്
Published: July 17, 2026 05:35 AM IST | Updated: July 17, 2026 05:36 AM IST

ഷെ​ഫീ​ഖു​ൾ ഇ​സ്‌​ലാം

കൊ​ച്ചി: അ​സ​മി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​സം സ്വ​ദേ​ശി​യാ​യ ഷെ​ഫീ​ഖു​ൾ ഇ​സ്‌​ലാ​മാ​ണ് പി​ടി​യി​ലാ​യ​ത്. ല​ഹ​രി സം​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ ദാ​ദ എ​ന്ന വി​ളി​പ്പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഇ​യാ​ൾ പെ​രു​മ്പാ​വൂ​ർ, ആ​ലു​വ കേ​ന്ദ്രീ​ക​രി​ച്ച് ആ​ക്രി ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ഹെ​റോ​യി​ൻ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

ഒ​രു മാ​സം മു​ൻ​പ് അ​ങ്ക​മാ​ലി​യി​ൽ വെ​ച്ച് 609 ഗ്രാം ​ഹെ​റോ​യി​നു​മാ​യി അ​സ​മി​ൽ നി​ന്ന് കാ​റി​ലെ​ത്തി​യ മൂ​ന്ന് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ല​ഹ​രി ശൃം​ഖ​ല​യി​ലെ വ​മ്പ​ൻ സ്രാ​വാ​യ ഷെ​ഫീ​ഖു​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്. അ​സ​മി​ൽ നി​ന്ന് വ​ലി​യ അ​ള​വി​ൽ എ​ത്തി​ക്കു​ന്ന ഹെ​റോ​യി​ൻ ചെ​റി​യ ബോ​ട്ടി​ലു​ക​ളി​ൽ നി​റ​ച്ചാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.

ഇ​തി​നാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഇ​യാ​ൾ വി​ത​ര​ണ​ക്കാ​രാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ല​ഹ​രി​പ്പ​ണം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ആ​ഡം​ബ​ര ജീ​വി​ത​മാ​യി​രു​ന്നു ഷെ​ഫീ​ഖു​ൾ ന​യി​ച്ചി​രു​ന്ന​ത്. അ​സ​മി​ലേ​ക്കും തി​രി​കെ കൊ​ച്ചി​യി​ലേ​ക്കു​മു​ള്ള യാ​ത്ര​ക​ളെ​ല്ലാം വി​മാ​ന മാ​ർ​ഗ​മാ​യി​രു​ന്നു. പ്ര​തി പോ​ഞ്ഞാ​ശേ​രി​യി​ൽ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ചാ​ക്ക് നി​റ​യെ ചെ​റി​യ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ ക​ണ്ടെ​ടു​ത്തു.

പ്ര​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​ന് പി​ന്നി​ൽ വ​ൻ സം​ഘ​മു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. റൂ​റ​ൽ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

Tags : DrugCase Arrest kingpin DadaShafeequl Police Kochi

Recent News

Corehub Up