x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹാ​യം നൽകി ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്: മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ൻ


Published: July 17, 2026 05:06 AM IST | Updated: July 17, 2026 05:06 AM IST

മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ

ക​​​ണ്ണൂ​​​ർ: ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​ശേ​​​ഷം അ​​​തി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പ​​​ക​​​ർ​​​ത്തി സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത വ്യ​​​ക്തി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യു​​​ടെ​​​യും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും ലം​​​ഘ​​​ന​​​മാ​​​യ​​​തി​​​നാ​​​ൽ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച് മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​വി​​​ൽ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും മാ​​​ർ​​​ഗ​​നി​​​ർ​​​ദേ​​​ശം പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും തു​​​ട​​​ർ​​​ന്ന് സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളും വ്യ​​​ക്ത​​​മാ​​​ക്കി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ജു​​​ഡീ​​​ഷ​​​ൽ അം​​​ഗം കെ. ​​​ബൈ​​​ജു​​​നാ​​​ഥ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഓ​​​ഗ​​​സ്റ്റ് 18ന് ​​​ക​​​ണ്ണൂ​​​ർ പി​​​ഡ​​​ബ്ല്യു​​​ഡി റ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​റ്റിം​​​ഗി​​​ൽ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കും. സ്നേ​​​ഹം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​യ്​​​ക്കു വേ​​​ണ്ടി സ​​​ഹീ​​​ർ ചാ​​​ലി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

Tags : Don't publish pictures with help

Recent News

Corehub Up