x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഹൃ​ത്തി​നെ വെ​ടി​വെ​ച്ചു​കൊ​ന്നു; മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ച് പ്ര​തി മുങ്ങി

വെബ് ഡെസ്‌ക്
Published: July 17, 2026 06:01 AM IST | Updated: July 17, 2026 06:03 AM IST

പ്രതീകാത്മക ചിത്രം

ഗു​രു​ഗ്രാം: ത​ർ​ക്ക​ത്തി​നി​ട​യി​ൽ സു​ഹൃ​ത്ത് യു​വാ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി ബ​ദ​ർ​പൂ​ർ സ്വ​ദേ​ശി​യാ​യ ആ​കാ​ശ് (28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഗു​രു​ഗ്രാം സെ​ക്ട​ർ 65-ൽ ​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ആ​കാ​ശി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പ്ര​തി ത​ന്ത്ര​പ​ര​മാ​യി അ​വി​ടെ​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ്ര​തി​യാ​യ ബെ​ഹ്‌​റാം​പൂ​ർ സ്വ​ദേ​ശി ല​ക്കി​യ്ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ല​ക്കി ത​ന്‍റെ പി​താ​വി​ന്‍റെ ലൈ​സ​ൻ​സു​ള്ള റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​കാ​ശി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് ഇ​രു​വ​രും പു​റ​ത്തേ​ക്ക് പോ​യ​ത്. അ​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​കാ​ശി​ന്‍റെ ത​ല​യ്ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​കാ​ശി​നെ ല​ക്കി ഉ​ട​ൻ ത​ന്നെ സെ​ക്ട​ർ 57-ലെ ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ഡോ​ക്ട​ർ​മാ​ർ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ല​ക്കി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ച് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സെ​ക്ട​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പ്ര​തി പി​ടി​യി​ലാ​യാ​ൽ മാ​ത്ര​മേ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ത്ഥ കാ​ര​ണം വ്യ​ക്ത​മാ​കൂ.

Tags : MurderCase Gurugram ShotDead Death

Recent News

Corehub Up